September 26, 2023

വയനാട് ജില്ലയിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ സിസിലി (68 ) നിര്യാതയായി.

0
IMG-20201018-WA0120.jpg
പനമരം കരിമ്പുമ്മൽ വാടോച്ചാലിൽ മുട്ടത്തിൽ പുത്തൻപുര പരേതനായ കുട്ടപ്പന്റെ ഭാര്യ  
സിസിലി (68 ) നിര്യാതയായി. 
ആനുകാലികങ്ങളിലും, ആകാശവാണിയിലുമായി 60തോളം ചെറുകഥകളും, കേരളാ കൗമുദി, മഹിള ചാന്ദ്രിക, ആറോളം തുടർകഥകൾ, സാന്ത്വനം  തേടുന്നവർ, സ്നേഹദൂത് , തിരത്തെഴുത്ത്, എന്നീ  നോവലുകളും രചിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫർ കൂടിയാണ് അന്തരിച്ച സിസിലി.ചെറുകഥ മത്സരത്തിന് മഹിളാ ചന്ദ്രികയുടെ പ്രത്യേക അവാർഡ് ലഭിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരം 5.30.തോടെ നടവയൽ പള്ളി സെമിത്തേരിയിൽ സംസ്കാരം  നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു
മക്കൾ: സജേഷ് സെബാസ്റ്റ്യൻ, സുമേഷ് സെബാസ്റ്റ്യൻ,
മരുമക്കൾ: ബിന്ദു, സോജ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *