April 20, 2024

വാഹന വില്‍പ്പന ഇടപാടിന്റെ മറവില്‍ കവര്‍ച്ച : ഒരാള്‍ കൂടി അറസ്റ്റില്‍

0
Img 20201022 Wa0315.jpg
കമ്പളക്കാട്: സെക്കന്റ് ഹാന്റ് വാഹന വില്‍പ്പന ഇടപാടുകാരനെ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി ആക്രമിച്ച് ഗൂഗിള്‍ പേ വഴി 70000 രൂപയും, വാച്ചും, മൊബൈലും കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാര്യമ്പാടി  പുള്ളോര്‍ക്കുടിയില്‍ പി.പി പ്രവീണ്‍ (25) ആണ് അറസ്റ്റിലായത്. കമ്പളക്കാട് എസ്.ഐ രാംകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇതോടെ കേസിലെ 7 പ്രതികളും അറസ്റ്റിലായി. ആഗസ്റ്റ് 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മേപ്പാടി പുത്തുമല തോട്ടപാളി വീട്ടില്‍ മെഹ്‌റൂഫ്(20), കല്‍പ്പറ്റ എമിലി ചേരുംതടത്തില്‍ സി.കെ ആഷിക് (25),കല്‍പ്പറ്റ പുഴമുടി പുത്തന്‍വീട് പി.ആര്‍ പ്രമോദ് (26), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞരായന്‍ കണ്ടി കെ.കെ ഷഫീഖ് (34), പുതിയങ്ങാടി കമ്മക്കകം പറമ്പ് പി.കെ. സക്കറിയ (30),കാര്യമ്പാടി കൊങ്ങിയമ്പം പാലക്കാമൂല പാറപ്പുറത്ത് വീട്ടില്‍ പി.എസ് രാഹുല്‍(20) എന്നിവര്‍   നേരത്തെ അറസ്റ്റിലായിരുന്നു.
ആഗസ്റ്റ് 21 ന് കുഞ്ഞോം സ്വദേശിയായ യുവാവിനെ വില്‍ക്കാനുള്ള കാര്‍ കാണിച്ചു നല്‍കാമെന്ന് പറഞ്ഞ് വരദൂര്‍ പാലത്തിന് സമീപത്തേക്ക് വിളിച്ചു വരുത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ആക്രമിച്ച് കവര്‍ച്ച നടത്തിയതായാണ് പരാതി.പരാതിക്കാരനായ യുവാവിന്റെ പരിചയക്കാരന്‍ തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ ആണ് കവര്‍ച്ച നടത്തണമെന്ന ലക്ഷ്യത്തോടെ യുവാവിനെ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് മറ്റ് നാല് പേരെയും കൂടെ ചേര്‍ത്ത് യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആക്രമിച്ച് വാച്ചും മൊബൈലും കവര്‍ന്നു. ശേഷം ഗൂഗിള്‍ പേ വഴി 70000 രൂപ പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിപ്പിച്ചൂവെന്നതാണ് കേസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news