വാഹന എൽ പി ജി ക്ഷാമം പരിഹരിക്കണം: അസംഘടിത തൊഴിലാളി കോൺഗ്രസ്

. കൽപ്പറ്റ :
പരിസര മലിനീകരണം വളരെ കുറവുള്ള എൽപിജി വാഹനങ്ങൾക്ക് ജില്ലയിൽ അനുമതി നൽകിയെങ്കിലും ആവശ്യമായ എൽപിജി ഇന്ധനം ലഭിക്കാതെ ഈ മേഖലയിലെ ടാക്‌സി തൊഴിലാളികൾ ദുരിതമനുഭവിക്കുകയാണ്. അഖിലേന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് വയനാട് എംപി രാഹുൽഗാന്ധിക്ക് നൽകിയ നിവേദനത്തിലാണ് കടുത്ത ഇന്ധന ക്ഷാമം ചൂണ്ടിക്കാട്ടിയത്.
വയനാട് ജില്ലയിൽ കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നീ നഗരങ്ങളിൽ ഓരോ എൽ പി ജി ഗ്യാസ് വിതരണ പമ്പ് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
കൽപ്പറ്റയിൽ മിക്കപ്പോഴും ഗ്യാസ് സ്റ്റോക്ക് ഇല്ലാത്തത് ഓട്ടോറിക്ഷ തൊഴിലാളികൾക്കും മറ്റും ഉപജീവന മാർഗ്ഗം നിഷേധിക്കുകയാണ് ഇന്ധന കമ്പനികൾ .
ഓണം, റംസാൻ, ക്രിസ്തുമസ്, ദീപാവലി തുടങ്ങിയ ആഘോഷ അവസരങ്ങളിൽ പോലും പമ്പിൽ ഗ്യാസ് ലഭ്യമാക്കാത്തത് ഓട്ടോറിക്ഷ തൊഴിലാളികളുൾപ്പെടെയുള്ളവരോട് ചെയ്യുന്ന കൊടിയ വഞ്ചനയാണ്.
ഈ വിഷയത്തിൽ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരം കാണാത്ത പശ്ചാത്തലത്തിലാണ് വയനാട് എം.പി രാഹുൽഗാന്ധിയ്ക്ക് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് വയനാട് ജില്ല ജനറൽ സെക്രട്ടറി എൻ ശ്രീനിവാസൻ നിവേദനം നൽകിയത്.
നിവേദനം നൽകി പുറത്തിറങ്ങിയ എൻ ശ്രീനിവാസനെ രാഹുൽ ഗാന്ധി തിരിച്ചുവിളിപ്പിച്ച് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ് പരിഹാരത്തിനായി അടിയന്തരമായി ഇടപെടും എന്ന ഉറപ്പുനൽകി.



Leave a Reply