തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ്: വയനാട്ടിൽ കോൺഗ്രസ് പടയൊരുക്കം തുടങ്ങി.

കല്‍പ്പറ്റ:
വയനാട്ടിൽ കോൺഗ്രസ് പടയൊരുക്കം തുടങ്ങി. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ടെത്തിയാണ് ഒരുക്കങ്ങൾ തുടങ്ങിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാകോണ്‍ഗ്രസ് നേതൃയോഗം ചേര്‍ന്നു. സ്ഥാനാർത്ഥി നിർണ്ണയം ഉടൻ പൂർത്തിയാക്കാൻ മീനങ്ങാടി ചോളയിൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
നിലവിൽ വയനാട് ജില്ലാ പഞ്ചായത്തും പനമരം, മാനന്തവാടി , കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളും യു.ഡി.എഫ്. ആണ് ഭരിക്കുന്നത്. എന്നാൽ ആകെയുള്ള മൂന്ന് നഗരസഭകളായ ബത്തേരി, കൽപ്പറ്റ , മാനന്തവാടി എന്നിവിടങ്ങളിൽ എൽ.ഡി.എഫാണ് ഭരണം . രാഹുൽ ഗാന്ധി എം.പി. യുടെ മണ്ഡലമായതിനാൽ പാർലമെന്റ് തിരെഞ്ഞെടുപ്പിലെ അനുകൂല തരംഗം ഈ തിരെടുപ്പിലും നിലനിർത്താനാണ് യു.ഡി.എഫ് പാളയത്തിന്റെ നീക്കം. അതുകൊണ്ട് തന്നെ കോൺഗ്രസിന് ഇത്തവണ അഭിമാന പോരാട്ടമാണ്.
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടിടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍കുമാര്‍, വി എ കരീം, പി കെ ജയലക്ഷ്മി, നേതാക്കളായ എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി വി ബാലചന്ദ്രന്‍, കെ കെ അബ്രഹാം, പി പി ആലി, എം എസ് വിശ്വനാഥന്‍, അഡ്വ. ടി ജെ ഐസക്, അഡ്വ. എന്‍ കെ വര്‍ഗീസ്, ചന്ദ്രന്‍, വി എ മജീദ്, കെ ഇ വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply