April 20, 2024

ദേശീയ യോഗ്യതാ പരീക്ഷയില്‍ ഉയര്‍ന്ന വിജയം : അഭിമാനമായി രാധിക

0
Radhika Kk.jpeg
 കൽപ്പറ്റ.:

അഖിലേന്ത്യാ പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റില്‍  ഉന്നത വിജയം നേടി കല്ലൂര്‍കുന്ന് കാട്ടുനായ്ക്കല്‍ കോളനിയിലെ കെ.കെ രാധിക ജില്ലയ്ക്ക് അഭിമാനമായി. നിയമ പഠനത്തിനായുളള ദേശീയ യോഗ്യത നിര്‍ണ്ണയ പരീക്ഷയില്‍ എസ്.ടി വിഭാഗത്തില്‍ 1022 റാങ്കാണ് രാധിക നേടിയത്. പരീക്ഷയില്‍ യോഗ്യത നേടുന്ന വയനാട്ടില്‍ നിന്നുളള  ആദ്യത്തെ ആദിവാസി വിദ്യാര്‍ത്ഥിനിയാണ്.  പ്രാക്തന ഗോത്ര വര്‍ഗ്ഗ വിഭാഗത്തിലെ  'കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെടുന്ന രാധിക നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കരിയന്റെയും ബിന്ദുവിന്റെയും മകളാണ്. 

ജില്ലാ ലീഗല്‍  സര്‍വീസ് അതോറിറ്റിറ്റിയുടെ സഹകരണത്തോടെ ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസ് സംഘടിപ്പിച്ച ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷ പരിശീലന പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് രാധിക പരീക്ഷ എഴുതിയത്. മൂന്ന് മാസത്തെ പ്രവേശന പരീശീലനത്തിന്റെ മുഴുവന്‍ ചെലവും ഐ.റ്റി.ഡി.പിയാണ് വഹിച്ചത്. മത്സര പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങിയ രാധികയ്ക്ക് മികച്ച സ്ഥാപനത്തില്‍ തന്നെ എല്‍. എല്‍.ബി കോഴ്‌സിന് പ്രവേശനം നേടുന്നതിനുള്ള നടപടികളും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ രാധികയെ അഭിനന്ദിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *