രാധികക്ക് രാഹുല്‍ഗാന്ധിയുടെ അഭിനന്ദനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കല്‍പ്പറ്റ: ഉന്നത വിജയം നേടിയ സുല്‍ത്താന്‍ബത്തേരി വള്ളുവടി കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ രാധികക്ക് രാഹുല്‍ഗാന്ധി എം പിയുടെ അഭിനന്ദനം. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിലാണ് (CLA T) കെ.കെ. രാധികയെ ഉന്നതവിജയം കരസ്ഥമാക്കിയത്. വിവരമറിഞ്ഞ് രാഹുല്‍ഗാന്ധി നേരിട്ട് ഫോണില്‍ വിളിച്ചാണ് രാധികയെ അഭിനന്ദിച്ചത്. ഈ നേട്ടം കൈവരിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഇന്ത്യയിലെ തന്നെ ആദ്യ വിദ്യാര്‍ത്ഥിനിയാണ് രാധിക. നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ പഠിച്ച രാധികക്ക് ഈ പരീക്ഷയില്‍ 1022ാം റാങ്ക് ലഭിച്ചിരുന്നു. വളരെ കഷ്ടതയനുവദിച്ച് പഠിച്ച രാധികക്ക് തുടര്‍ പഠനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും രാഹുല്‍ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്. കല്ലൂര്‍ക്കുന്ന് കോളനിയിലെ കരിയന്‍-ബിന്ദു ദമ്പതികളുടെ മുത്തമകളാണ് രാധിക.
AdAd Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *