വലിയ ലോറി റൂട്ട് മാറി വന്നു. : ചുരത്തിൽ കുടുങ്ങി ഗതാഗത തടസം.


Ad
ലോറി റൂട്ട് മാറി വന്നതു കാരണം പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഒരു ദിവസം മുഴുവൻ പെടാപ്പാടുപ്പെട്ടു. .
തമിഴ്നാട് സേലത്ത് നിന്നും വയനാട് കൽപ്പറ്റ പിണങ്ങോട്ടേക്കുള്ള സിമൻ്റ് മിശ്രിതവുമായി    വന്ന 24 ചക്ര  ലോറി റൂട്ട് മാറി വന്ന്   രാവിലെ 7 മണിക്ക് താമരശ്ശേരി ചുരം കയറി ഒന്നാം വളവിൽ ഗതാഗത തടസ്സമുണ്ടാവുകയും ലോറിയുടെ ഒരു ടയർ പൊട്ടുകയും ചെയ്തു. 
   ചുരം സംരക്ഷണ സമിതി പ്രവർത്തകർ പേലീസിനെ വിവരം അറിയിച്ചു. ലോറി വീണ്ടും ചുരം കയറി ആറാം വളവിൽ ഗതാഗത തടസ്സമുണ്ടാവുകയും രണ്ടാമത്തെ ടയറും പൊട്ടി. പോലീസും സമിതി പ്രവർത്തകരും ചേർന്ന് ലോറി ആറാം വളവിന് മുകളിൽ വീതി കൂടിയ സ്ഥലത്ത് സൈഡ് ഒതുക്കി നിർത്തിച്ചു. ലോറിയുടെ  ടയർ മാറ്റി പോലീസ് അനുമതിയോടെ യാത്ര തുടരണമെന്ന് ഡ്രൈവറോഡ് നിർദേശിച്ച് വണ്ടിയുടെ താക്കോൽ ഊരി വാങ്ങി. ഉച്ചക്ക് ശേഷം Sയർ മാറ്റി രാത്രി 8 മണിക്ക് ശേഷം ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടിവാരം പോലീസ് ഔട്ട് പോസ്റ്റ് എസ്, ഐ സുരേന്ദ്രൻ്റെ നേതൃത്വത്തിലുള്ള പോലീസും വളരെയധികം പരിശ്രമിച്ചാണ് രാത്രി 10 മണിയോടെ ലോറി ചുരം കയറ്റി ലക്കിടിയിൽ എത്തിച്ചത്. ഇതിനിടയിൽ നിരവധി തവണ ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയുണ്ടായി; എതായാലും അവസരോചിതമായ ഇടപെടലിൻ്റെ ഭാഗമായി വലിയ ഗതാഗത തടസ്സങ്ങൾ ഒഴിവായി
AdAd Ad

Leave a Reply

One thought on “വലിയ ലോറി റൂട്ട് മാറി വന്നു. : ചുരത്തിൽ കുടുങ്ങി ഗതാഗത തടസം.”

  1. *വലിയ ലോറി റൂട്ട് മാറി വന്നു. : ചുരത്തിൽ കുടുങ്ങി ഗതാഗത തടസം.* https://newswayanad.in/?p=35701

    Ee vahanam inne ravile around 9 manike kalpatta kandallo, mathram alla, njan 9:30 to 10 edake churam irangiyappol ingane oru vahanam kandilla

    Pinne engane ane ningal oru divasam churam block patti parayunnathe

Leave a Reply

Your email address will not be published. Required fields are marked *