പള്ളിക്കര കോട്ടക്കുന്നിലെ മരമില്ല് തൊഴിലാളിയായ വയനാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു
കാഞ്ഞങ്ങാട്: പള്ളിക്കര കോട്ടക്കുന്നിലെ മരമില്ല് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു .വയനാട് കൂളിവയൽ സ്വദേശി മുഹമ്മദലി (48) ആണ് മരിച്ചത് . വൈകീട്ട് മരമില്ലിന് സമീപത്ത് സുഹൃത്തുകളുമായി സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ മുഹമ്മദലി കാസർകോട് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആറ് വർഷത്തോളമായി മരമില്ലിലെ ഓപ്പറേറ്റർ ആയി വർക്ക് ചെയ്യുന്നു . പരേതരായ മൊയ്തീന്റെയും ആയിഷയുടെ മകനാണ് .ഭാര്യ: റഷിദ .മക്കൾ: ഷാഫി , അൻഷാദ് ,ഷെഫിന. സഹോദരങ്ങൾ: അബ്ദുൾ നാസർ (കളനാട് ചത്തംകൈ ), മജിദ് (ചെർക്കാപ്പാറ) ,ഖദീജ ,സൈനബ ,സുഹറ , നസീമ ,ഫാസിയ .മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചെമ്പരിക്കയിൽ മറവ് ചെയ്യും.
Leave a Reply