March 29, 2024

തോട്ടം തൊഴിലാളി മേഖലയിലെ ഭവനപദ്ധതി അടിയന്തരമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം : ടി സിദ്ദിഖ് എംഎല്‍എ

0
Img 20220109 173110.jpg

തോട്ടം തൊഴിലാളി മേഖലയിലെ ഭവനപദ്ധതി അടിയന്തരമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം : ടി സിദ്ദിഖ് എംഎല്‍എ

 കല്‍പ്പറ്റ : തോട്ടം മേഖലയില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ആവാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് മാത്രമായി ഒരു ഭവന പദ്ധതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ദിഖ് പറഞ്ഞു. നിര്‍മ്മാണമേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവും മറ്റു പ്രതിസന്ധികളും കൊണ്ട് സ്തംഭനാവസ്ഥയില്‍ ആയ നിര്‍മ്മാണ മേഖലയെ സംരക്ഷിക്കാന്‍ പദ്ധതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തോട്ടം തൊഴിലാളികള്‍ക്കുള്ള ചികിത്സാസൗകര്യം ഏറെ പരിമിതമാണ്. ആധുനിക രീതിയിലുള്ള ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിന്റെ ശ്രദ്ധയുണ്ടാവണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐഎന്‍ടിയുസി വയനാട് ജില്ലാ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ ടി ജെ സുന്ദര്‍ റാം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിച്ചതായും ജില്ലാ പ്രസിഡണ്ടായി പി പി ആലി തെരഞ്ഞെടുക്കപ്പെട്ട തായും അറിയിച്ചു.മൂന്നാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പി പി ആലിക്ക് സ്വീകരണവും നല്‍കി.ബി സുരേഷ് ബാബു അധ്യക്ഷനായിരുന്നു.ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം, എം എ ജോസഫ്, സി ജയപ്രസാദ്, എന്‍ വേണു മാസ്റ്റര്‍, ടി എ റെജി,ഗിരീഷ് കല്‍പ്പറ്റ, ഉമ്മര്‍ കുണ്ടാട്ടില്‍,ശ്രീനിവാസന്‍ തൊവരിമല, മോഹന്‍ദാസ് കോട്ട കൊല്ലി,കെ എം വര്‍ഗീസ്,താരിക് കടവന്‍,രാധ രാമസ്വാമി,ജിനി തോമസ്, സി എ ഗോപി, കെ കെ രാജേന്ദ്രന്‍, കെ യു മാനു,എസ് മണി, നജീബ് പിണങ്ങോട്, അസീസ് വാളാട്, പി ഷംസുദ്ദീന്‍, എം എം ജോസ്, ആര്‍ രാമചന്ദ്രന്‍,  ജോണി നന്നാട്ട്,ആര്‍ ഉണ്ണികൃഷ്ണന്‍, ആയിഷ പള്ളിയാല്‍, പി രാജാറാണി, ഹര്‍ഷല്‍ കോണാടന്‍ എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *