IMG_20220121_211921.jpg

പാടിച്ചിറ,കല്‍പ്പറ്റ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

പാടിച്ചിറ സെക്ഷനിലെ സീതാമൗണ്ട്, പറുദീസ, ചൂനാട്ടുകവല, കൊളവള്ളി, പാറക്കവല, ശ്രുതി നഗര്‍, പാടിച്ചിറ, ലൂര്‍ദ് എന്നിവിടങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ കമ്മാടന്‍കുന്ന് , മോതിരപാറ, പിണങ്ങോട് ടൗണ്‍, കോടഞ്ചേരികുന്ന്, വേങ്ങപള്ളി, അത്തിമൂല, വാവാടി, അപ്പണവയല്‍, പുഴമുടി, എടഗുനി പ്രദേശങ്ങളില്‍ നാളെ  രാവിലെ 8 മുതല്‍…

IMG_20220121_201707.jpg

ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചു ; ആർക്കും പരിക്കില്ല

താമരശ്ശേരി : ചുരം എട്ടാം വളവിൽ കാറും എയ്ച്ചർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ആറ് മണിയോടെയാണ് അപകടം. സ്ഥലത്തെത്തിയ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.

IMG_20220121_200930.jpg

പി എ മുഹമ്മദ് ആധുനിക വയനാടിന്റെ ശില്പിഃ ജുനൈദ് കൈപ്പാണി

കൽപ്പറ്റഃ1980ൽ നായനാർ സർക്കാർ വയനാട് ജില്ല രൂപീകരിക്കുമ്പോൾ അതിൻ്റെ പിന്നിൽ പ്രവർത്തിച്ചതിലെ പ്രമുഖനായിരുന്ന പി എ മുഹമ്മദ്,ആധുനിക വയനാടിന്റെ ശില്പികളിൽ ഒരാളായിരുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ജനതാദൾ എസ് നേതാവുമായ ജുനൈദ് കൈപ്പാണി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ജില്ലാ രൂപീകരണത്തിനുശേഷം വയനാട്ടിൽ ഇന്നുവരെയുണ്ടായ എല്ലാ മുന്നേറ്റങ്ങളിലും പി എ യുടെ…

IMG_20220121_191046.jpg

ജില്ലയിലെ പുതുക്കിയ നിയന്ത്രണങ്ങൾ

 കൽപ്പറ്റ : വയനാട് ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. *രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മത, സാമുദായിക പൊതുപരിപാടികൾ പൊതു ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജില്ലയിൽ അനുവദിക്കില്ല .  * മതപരമായ ചടങ്ങുകളിൽ പൊതുജനങ്ങൾ ഓൺലൈനായി…

IMG_20220121_190900.jpg

പി.എസ്.സി. പരീക്ഷകള്‍ മാറ്റി

കൽപ്പറ്റ :  കോവിഡ് രോഗവ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി ജനുവരി 23, 30 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് അന്നേ ദിവസങ്ങളില്‍ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകള്‍ പുതിയ തീയതികളിലേക്ക് മാറ്റി . 23 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍…

IMG_20220121_185929.jpg

കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം;കൃഷി ഓഫീസുകള്‍ കര്‍ഷക സൗഹൃദമാകണം- മന്ത്രി പി. പ്രസാദ്

  കൽപ്പറ്റ :  കാര്‍ഷിക മേഖലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് എറ്റവും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഇടമായി കൃഷി ഓഫീസുകള്‍ മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

IMG_20220121_183125.jpg

ജില്ലയിലെ കര്‍ഷകരുമായി ആശയ വിനിമയം നടത്തും

  കൽപ്പറ്റ : കാര്‍ഷിക രംഗത്ത് വയനാടിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. കോവിഡ് തീവ്രത കുറഞ്ഞ ഉടനെ ജില്ലയിലെത്തി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കും. ഏതെല്ലാ കാര്യങ്ങളിലാണ് ഇടപെടല്‍ വേണ്ടതെന്നും പോരായ്മകള്‍ നികത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും കര്‍ഷകരുമായും ജനപ്രധിനിധികളു മായും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ പ്രവര്‍ത്തി ക്കുന്നവരുമായും ആശയവിനിമയം…

IMG_20220121_182532.jpg

രാമേട്ടന്‍ ഒരു അദ്ഭുത മനുഷ്യന്‍ -കൃഷി മന്ത്രി

കൽപ്പറ്റ :മണ്ണിനോടും നെല്‍വയലിനോടും വിത്തുകളോടും അത്രമേല്‍ പ്രണയം കൊണ്ട് നടക്കുന്ന ചെറുവയല്‍ രാമന്‍ ഒരു അദ്ഭുത മനുഷ്യനാണെന്ന് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ചെറുവയല്‍ രാമനെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയിടത്തെ ദേവലായമായി കണക്കാക്കുന്ന അദ്ദേഹത്തിന് കൃഷി ജീവിതവുമാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ അംബാസിഡര്‍മാരില്‍ ഒരാളായ…

IMG_20220121_181843.jpg

പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു-കെ.സുരേന്ദ്രൻ

കോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ കാസർഗോഡ് കലക്ടർക്ക് 3 മണിക്കൂറിനിടെ പിൻവലിക്കേണ്ടി വന്നതിന് പിന്നിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലാണ്. സിപിഎമ്മിന്റെ സമ്മേളനം വിജയിപ്പിക്കാൻ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവുമെന്നും അദ്ദേഹം…

IMG_20220121_181007.jpg

137 രൂപ ചലഞ്ച് ആരംഭിച്ചു

മാനന്തവാടി:കെ.പി.സി.സി. നടത്തുന്ന 137 രൂപ ചലഞ്ചിൻ്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് 137 രൂപ ശേഖരിച്ച് തുടങ്ങി. ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിൽ നടന്നു. ജില്ലയിലെ ആദ്യകാല ഡോക്ടർമാരിലൊരാളായ ഡോ.നാരായണൻ കുട്ടിയിൽ നിന്നും തുക സ്വീകരിച്ച് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.   കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എം. നിയാസ്, കെ.കെ.അബ്രാഹം, എ.ഐ.സി.സി.അംഗം പി.കെ. ജയലക്ഷ്മി ,അഡ്വ.എൻ.കെ. വർഗീസ്, പി.വി.…