അമ്പലവയൽ : അമ്പലവയലിലെ കാർഷിക കോളേജിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പൊലിമ അഗ്രി ക്ലിനിക് പനമരം ഗ്രാമ പഞ്ചായത്തിലെ അഞ്ചുകുന്ന്, പരകുനി എന്നിവിടങ്ങളിൽ നടന്നു. അമ്പലയവായാൽ കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അഗ്രി ക്ലിനിക് നടത്തിയത്. കാർഷിക വിളകളെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും…
