April 27, 2026

ഒളിമ്പിക്സ് ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ്

0
IMG_20220109_174410.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രഥമ വയനാട് ജില്ലാ ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗമായുള്ള കരാട്ടെ ചാമ്പ്യൻഷിപ്പിന് എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ ജൂബിലി ഓഡിറ്റോറിയത്തിൽ തുടക്കമായി. വയനാട് ഡിസ്ട്രികട് കരാട്ടെ അസോസിയേഷൻ വർക്കിങ്ങ് പ്രസിഡണ്ട് സെൻസി ഷിബു കുറുമ്പേമഠത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള കോഓപ്പറേറ്റീവ് വെൽഫയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ.ടി.സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു. കൊണ്ട് ഒളിമ്പിക്സ് ഗെയിംസ് ജനറൽ കൺവീനർ സലിം കടവവൻ, കോഓർഡിനേറ്റർ സാജിദ്.സി.എൻ.
സൈക്കിളിങ്ങ് അസോസിയേഷൻ സെക്രട്ടറി സുബൈർ.ഇളംകുളം,
സ്പോർട്സ് കൗൺസിൽ നോമിനി സെൻസി അനിൽകുമാർ എന്നിവർ സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് അസോസിയേഷൻ ജനറൽ സെക്രട്ടറി ക്യോഷി.പി.വി.സുരേഷ് സ്വാഗതവും ട്രഷറർ സെൻസി ഷിജു.മാത്യു നന്ദിയും അർപ്പിച്ചു.
പുരുഷ വനിതാ വിഭാഗത്തിൽ വ്യക്തിഗത കത്ത, വ്യക്തിഗത കുമിത്തെ, ടീം കത്ത, ടീം കുമിത്തെ ഇനങ്ങളിലായി വെയിറ്റ് അടിസ്ഥാനത്തിൽ ഏഴ് കാറ്റഗറികളിലാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്ക് ഫെബ്രുവരി മാസം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുക്കാവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *