കൽപ്പറ്റ :ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി നടത്തിയ മാരത്തണ്‍ നിരവധി കാരണങ്ങള്‍ കൊണ്ടു ശ്രദ്ധേയമായിരുന്നു. അതിലേറ്റവും പ്രധാനം 71കാരന് ചെന്നലോട് സ്വദേശി വലിയനിരപ്പില്‍ മാത്യുവിന്റെ പ്രകടനം തന്നെ. ചെറുപ്രായക്കാര്‍ മെഡല്‍ കൊണ്ടുപോയെങ്കിലും അവരേക്കാള്‍ ഒട്ടും പിന്നിലല്ലാതെ 4.400 കിലോമീറ്റര്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അദ്ദേഹം ഓടിയെത്തി. കഴിഞ്ഞവര്‍ഷം ഉത്തര്‍പ്രദേശിലെ വാരണാസിയില്‍…
