IMG_20220124_211046.jpg

കല്‍പ്പറ്റ,പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ സെക്ഷനിലെ വെയര്‍ഹൗസ്, പോലീസ് ക്വാര്‍ട്ടേസ്, എടഗുനി വയല്‍, മുണ്ടേരി, മരവയല്‍, ഫ്രണ്ട്‌സ് നഗര്‍, മണിയങ്കോട്, കേന്ദ്രീയ വിദ്യാലയം എന്നീ ഭാഗങ്ങളില്‍ നാളെ   രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ കുണ്ടിലങ്ങാടി ഭാഗങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

IMG_20220124_210843.jpg

കോവിഡ് രൂക്ഷം ;ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം

കൽപ്പറ്റ :   വയനാട് ജില്ലയില്‍ കോവിഡ് 19 കേസുകളും ഒമിക്രോണ്‍ വകഭേദവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജനുവരി 26 മുതല്‍ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം പ്രതിദിനം…

IMG-20220124-WA0029.jpg

ജില്ലയില്‍ 524 പേര്‍ക്ക് കൂടി കോവിഡ്

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  524 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 317 പേര്‍ രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 143492 ആയി. 137146 പേര്‍ രോഗമുക്തരായി. നിലവില്‍ 5063 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4833 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ…

IMG_20220124_192247.jpg

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം

കൽപ്പറ്റ :  ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുളള 2021 – 22 വര്‍ഷത്തെ പാക്കേജിന് ജനുവരി 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. സാമൂഹ്യ നീതി വകുപ്പില്‍ നിന്നോ പൊതു വിദ്യാഭ്യാസ വകുപ്പിന്‍ നിന്നോ രജിസ്‌ട്രേഷന്‍ ലഭ്യമായിട്ടുളള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കാണ് അര്‍ഹത. പാക്കേജിനായി സ്‌കൂള്‍ മേധാവികള്‍ http://www.ssportal.kerala.gov.in എന്ന…

IMG_20220124_185815.jpg

ബാണാസുര സാഗർ ഡാം റിസർവോയർ മഞ്ഞൂറ ഭാഗത്ത് വൻ അഗ്നിബാധ

 മഞ്ഞൂറ : ബാണാസുര സാഗർ ഡാം റിസർവോയർ മഞ്ഞൂറ ഭാഗത്ത് വൻ  അഗ്നിബാധ.റിസേർവോയറിലെ 100 ഏക്കറോളം വരുന്ന ദ്വീപ് പോലെയുള്ള പ്രദേശത്താണ് തീ പിടിച്ചത്.ജൈവ വൈവിധ്യങ്ങളാൽ നിറഞ്ഞ സ്ഥലത്തെ അഗ്നിബാധ ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം നിയന്ത്രണ വിധേയമാക്കി.കൽപ്പറ്റയിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ എം ജോമിയുടെ നേതൃത്വത്തിൽ   രണ്ടു യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ…

IMG_20220124_190044.jpg

ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പ്പറ്റ:കല്‍പ്പറ്റ ജി.വി.എച്ച്.എസ്സ്.എസ്സ് വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ഫ്‌ളോറി കള്‍ച്ചറിസ്റ്റ് പ്രൊട്ടക്ടഡ് കള്‍ട്ടിവേഷന്‍, ഗാര്‍ഡനര്‍, ഡയറി ഫാം എന്റര്‍പ്രണര്‍ ലാബുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ജനുവരി 29 ന് രാവിലെ 10 ന് മുമ്പ് ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍ 9995821476, 9562658207.

IMG_20220124_155018.jpg

ജോസഫ് (67) നിര്യാതനായി

പെരിക്കല്ലൂർ കുഴികണ്ടത്തിൽ ജോസഫ് (67) അന്തരിച്ചു.  ഭാര്യ: ഫ്ലോറി കീരികാട്ടിൽ കുടുംബാഗം  മക്കൾ: മനോജ്, മെർളി, ഷിനോജ്.  മരുമക്കൾ:  എഫിസയോണ, ജെയ്സ്, ജോളി.   സംസ്കാരം പിന്നീട്

IMG_20220124_144348.jpg

രാജ്യത്തെ ആദ്യ ബേര്‍ഡ് അറ്റ്‌ലസ് രൂപീകൃതമായി; വംശനാശ ഭീഷണി തീരപ്രദേശങ്ങളിലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിവിധ പക്ഷി വിഭാഗങ്ങളെ കുറിച്ചുള്ള ഭാവി പഠനങ്ങൾക്കായി രാജ്യത്തെ ആദ്യ ബേർഡ് അറ്റ്ലസ് രൂപീകരിച്ചു. കേരള ബേർഡ് അറ്റ്ലസ് (കെ.ബി.എ) ഇത്തരത്തിൽ രാജ്യത്ത് രൂപീകരിക്കപ്പെടുന്ന ആദ്യത്തെ ഒന്നാണ്. മൂന്ന് ലക്ഷത്തോളം വരുന്ന പക്ഷി വിഭാഗങ്ങളുടെ വിവരങ്ങൾ അറ്റ്ലസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം വോളണ്ടിയർമാരുടെ സഹായത്തോടെയായിരുന്നു വിവര ശേഖരണം. അപൂർവമായി മാത്രം കണ്ടുവരുന്ന 197 പക്ഷിവിഭാഗങ്ങളും പട്ടികയിൽ…

IMG_20220124_143132.jpg

മതേതരത്വമാണ് ഇന്ത്യ ഭീകരതയാണ് ആർ.എസ്.എസ്.: പ്രചരണ കാമ്പയിൻ വാഹനജാഥ എസ്.ഡി.പി.ഐ. ഒഴിവാക്കി

  മാനന്തവാടി : മതേതരത്വമാണ് ഇന്ത്യ ഭീകരതയാണ് ആർ.എസ്.എസ്. എന്ന   ശീർഷകത്തിൽ എസ്.ഡി.പി.ഐ   ജില്ലയിൽ നടത്താൻ തീരുമാനിച്ച മണ്ഡലം തല വാഹന ജാഥ പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽമാറ്റിയതായി ഭാരവാഹികൾ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  മറ്റ് വിപുലമായ പ്രോഗ്രാമുകളോടെയുള്ള കാമ്പയിൻ നടത്തും. ജില്ലാ തല ഉദ്ഘാടനം 25 ന് വൈകിട്ട് ഏഴ്  മണിക്ക്…

IMG_20220124_142817.jpg

പത്മനാഭൻ (75) നിര്യാതനായി

പടിഞ്ഞാറത്തറ:  കരിങ്കുറ്റി  മലന്തോട്ടം ഇരുട്ടുകാവിൽ പത്മനാഭൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ധർമ്മരത്നം,രാധാകൃഷ്ണൻ , രാധിക, രതീഷ്. മരുമക്കൾ: പ്രമീള,  നിഷ,  ലക്ഷ്മി, സുന്ദരൻ.