IMG_20220122_214705.jpg

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ടത്തുവയൽ ,കിണറ്റിങ്ങൽ, നാലാംമൈൽ ,മൊതക്കര ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ   രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

IMG_20220122_204252.jpg

ബിഷപ്പ് ഫ്രാങ്കോക്കെതിരെ പോലീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുന്നു

കൊച്ചി : ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്ന് പോലീസിനു നിയമോപദേശം ലഭിച്ചതായി അറിയുന്നു.  ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന നിയമോപദേശം കോട്ടയം ജില്ലാ പോലീസ് മേധാവിക്കു കൈമാറി. കന്യാസ്ത്രീക്കു വേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ് റാഫും കേസില്‍ അപ്പീല്‍ നല്‍കും. പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്നാണ്…

IMG_20220122_203422.jpg

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

മാനന്തവാടി : വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഒ.ബി.സി വിഭാഗത്തിലാണ് ഒഴിവുള്ളത് ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. ജനറല്‍ സര്‍ജറിയില്‍ പി.ജിയും ഒരു വര്‍ഷത്തെ സീനിയര്‍ റെസിഡന്‍സി, ടി.സി.എം.സി രജിസ്‌ട്രേഷന്‍ (എന്‍.എം.സി നിബന്ധനകള്‍ പ്രകാരം)യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 1…

IMG_20220122_202415.jpg

ഓണ്‍ലൈന്‍ വെബിനാര്‍

  കൽപ്പറ്റ:കയറ്റിറക്കുമതി സംരംഭകര്‍ക്കുള്ള സംശയങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രന്യുര്‍ഷിപ് ഡവലപ്മെന്റ് ജനുവരി 25 ന് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ www.kied.info എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 7012376994, 7907121928

IMG_20220122_202315.jpg

കോവിഡ് ധനസഹായം; 548 അപേക്ഷകൾ തീർപ്പാക്കി

കൽപ്പറ്റ :ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായത്തിനായി ലഭിച്ച 563 അപേക്ഷകളിൽ 548 എണ്ണം തീർപ്പാക്കി. ഇനിയും അപേക്ഷ സമർപ്പിക്കുവാനുള്ളവർ കോവിഡ് മരണ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം എത്രയും പെട്ടെന്ന് അക്ഷയ കേന്ദ്രങ്ങൾ വഴിയോ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകൾ വഴിയോ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

IMG_20220122_193011.jpg

വയനാട് ജില്ലയിലെ ബീവറേജ് ഷോപ്പുകൾ അടച്ചിടണം: ലഹരി നിർമ്മാർജന സമിതി

മാനന്തവാടി: കൊവിഡ് രൂക്ഷമായ  വയനാട് ജില്ലയിൽ ബീവറേജ് ഷോപ്പുകൾ അടച്ചിടണമെന്ന് ലഹരി നിർമ്മാർജന സമിതി മാനന്തവാടി താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുള്ള കെ ജനറൽ സെക്രട്ടറി  അസിസ് വെള്ളമുണ്ട എന്നിവർ പ്രസ്താവനയിലൂടെ അവശ്യപ്പെട്ടു.

IMG_20220122_192101.jpg

റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും

കല്‍പ്പറ്റ: എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. ജനുവരി 26 ന് രാവിലെ ഒമ്പതു മണിയക്കാണ് ചടങ്ങുകള്‍ ആംഭിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച നടക്കുന്ന പരേഡില്‍ നാല് പ്ലാറ്റൂണുകള്‍ അണിനിരക്കും. പോലീസിന്റെ രണ്ട് പ്ലാറ്റൂണുകളും എക്സൈസ്, ഫോറസ്റ്റ് എന്നിവരുടെ ഓരോ പ്ലാറ്റൂണുകളുമാണ് പങ്കെടുക്കുന്നത്.…

IMG_20220122_190355.jpg

അമ്മയേയും കുഞ്ഞിനേയും കാൺമാനില്ല

തിരുനെല്ലി:  കാട്ടികുളം വെള്ളാരം കുന്നിൽ താമസിക്കുന്ന കുറ്റ്യാടി ആയഞ്ചേരി മുഹസ്സിൻ്റെ ഭാര്യ ബിൻസിയ ഡയാനയ (23) കാൺമാനില്ല എന്ന് പരാതി. രണ്ട്  വയസ്സുള്ള മകൾ റയാനയുമായി 18  മുതൽ ഭാര്യയെ കാണുന്നില്ലെന്ന് ഭർത്താവ് മുഹസ്സ് തിരുനെല്ലി പോലീസിൽ പരാതി നൽകി. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായാൽ തിരുനെല്ലി പോലീസിൽ അറിയിക്കണം. 04935 210 264

IMG_20220122_182506.jpg

പി.എ. മുഹമ്മദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എം.പി

കൽപ്പറ്റ: മുതിർന്ന സിപിഐ എം നേതാവ് പി.എ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എം.പി. വയനാട്ടിൽ ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന്‌ ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്നു പി എ മുഹമ്മദ്‌.  'പി.എ.യുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹം തന്റേതായ വ്യക്തിമുദ്ര…

IMG_20220122_182426.jpg

വിവാഹ വാർഷിക ദിനത്തിൽ രക്തദാനം നിർവ്വഹിച്ച് പ്രമുഖ രക്തദാന പ്രവർത്തനും കുടുംബവും

എടവക:എടവക സ്വദേശിയും മാധ്യമ പ്രവർത്തകനുമായ കെ.എം ഷിനോജും ഭാര്യ ജിഷയുമാണ് പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ രക്തദാനം നൽകിയത്. സി.പി.എം നേതൃത്വം നൽകി വരുന്ന കനിവ് കൂട്ടായമ പ്രവർത്തകരും മൊമന്റോ നൽകി ഷിനോജിനെ ആദരിക്കാൻ ബ്ലഡ്ഡ് ബാങ്കിലെത്തിയിരുന്നു. ജില്ലയിലെയും പ്രത്യേകിച്ച് മാനന്തവാടിയിലെ പ്രമുഖരക്ത ദാന പ്രവർത്തകനായ കെ.എം ഷിനോജ് വിവാഹ വാർഷിക ദിനത്തിൽ നൽകിയതടക്കം 43-ാമത്തെ…