IMG-20220102-WA0009.jpg

വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണായി കെ.സി.റോസകുട്ടി ടീച്ചർ

  തിരുവനന്തപുരം : കെ.സി. റോസക്കുട്ടി ടീച്ചർ വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണായി . മുൻ എം.എൽ .എ.യും കെ.പി.സി.സി .വൈസ് പ്രസിഡൻ്റുമായിരുന്ന കോൺഗ്രസ്സ് പാളയം വിട്ട് , ഇടതുപക്ഷത്തോട് അടുത്തിരുന്ന ടീച്ചർ ഈയിടെ  നടന്ന സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു.

IMG_20220102_210518.jpg

വയനാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

മാനന്തവാടി:യുഎഇയിൽ നിന്ന് എത്തിയ 26 കാരിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന, ഡിസംബർ 28 മുതൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സമ്പർക്കം ഉള്ള നാലുപേരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നാണ് സ്ഥിരീകരിച്ചത്. മാനന്തവാടി താലൂക്ക് സ്വദേശിനിയാണ്.

IMG_20220102_210207.jpg

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ സബ്സ്റ്റേഷൻ മെയിൻ്റനൻസ് നടക്കുന്നതിനാൽ നാളെ  രാവിലെ10.30 മുതൽ 11 വരെ വൈദ്യുതി മുടങ്ങും.

IMG_20220102_200714.jpg

മരക്കടവ് പാരിപ്പള്ളീൽ തോമസ്(66) നിര്യാതനായി

പെരിക്കല്ലൂർ: മരക്കടവ് പാരിപ്പള്ളീൽ തോമസ്(66) നിര്യാതനായി .  ഭാര്യ :എൽസി നെടുംതൊട്ടിയിൽ കുടുംബാഗം  മക്കൾ :പ്രിൻസ് (എച്ച് .പി  മൂബൈ), പ്രിനീഷ്, പ്രിൻസി  മരുമക്കൾ : ജീന (നേഴ്സ്), അലീന, ജെയിസൺ കരുമാംകുന്നേൽ തേറ്റമല  സംസ്കാരം നാളെ  രാവിലെ 9 മണിക്ക് പെരിക്കല്ലൂർ സെന്റ്. തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ

IMG_20220102_200056.jpg

എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

ഏച്ചോം: സർവ്വോദയ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപന സമ്മേളനം സ്കൂൾ മാനേജർ ഫാ.ഡൊമിനിക് മാടത്താനിയിൽ ഉദ്ഘാടനം ചെയ്തു. തോമസ് വി.ഡി, ഫാ.ബിജു ജോർജ്, ബിജു മാത്യു, സൗരവ് കുര്യാക്കോസ്, നിർമൽ റാണി ജോസ് എന്നിവർ പ്രസംഗിച്ചു.

IMG_20220102_195613.jpg

പാലിയേറ്റീവ് ധനസമാഹരണത്തിന് തുടക്കമായി

മേപ്പാടി:    മേപ്പാടി ജ്യോതി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ധനസമാഹരണത്തിന് തുടക്കമായി. ഇരുപതാം വാർഡ് തല ഉദ്ഘാടകൻ ജീവകാരുണ്യ പ്രവർത്തകൻ വി.എ ജോൺ നിർവ്വഹിച്ചു. അര ലക്ഷം രൂപയാണ് ജോൺ നൽകിയത്. വാർഡ് മെമ്പർ രാധാ രാമസ്വാമി ഏറ്റുവാങ്ങി. ബാബു തോമസ് സംസാരിച്ചു.

IMG_20220102_195135.jpg

ഫാത്തിമ ഹെന്നയെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

കണിയാമ്പറ്റ:കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ എം.എ ഹിന്ദിയിൽ ഒന്നാം റാങ്ക് നേടിയ കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശിനി ഫാത്തിമ ഹെന്നയെ ഡി വൈ എഫ് ഐ  കണിയാമ്പറ്റ മേഖല കമ്മിറ്റി ആദരിച്ചു. ജില്ലാ സെക്രട്ടറി കെ. റഫീഖ് ഹെന്നയുടെ വീട്ടിലെത്തി ഉപഹാരം കൈമാറി. മേഖലാ സെക്രട്ടറി സഫ്നാദ് വി.എൻ, ജംഷീർ, അക്ഷയ് , ഫവാസ് , റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.

IMG_20220102_192335.jpg

വയനാട് ചെതലയത്തെ ഗോത്രവര്‍ഗ പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് , എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റിന്റെ സ്‌നേഹ സമ്മാനം

തേഞ്ഞിപ്പലം:സര്‍വകലാശാലാ കേന്ദ്രത്തിലെ ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പുതുവത്സര സമ്മാനമേകി കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റ്. വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് ബാഗ്, പുതപ്പുകള്‍, തോര്‍ത്ത്, ബക്കറ്റ്, മഗ്, നോട്ട് പുസ്തകങ്ങള്‍, പേന, സാനിറ്ററി നാപ്കിന്‍സ്, സര്‍വകലാശാലാ മുദ്ര പതിച്ച ടീ-ഷര്‍ട്ട്, കിടക്കകള്‍, തലയണകള്‍ തുടങ്ങിയവയടങ്ങുന്ന കിറ്റ് സമ്മാനിച്ചത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.…

IMG_20220102_183040.jpg

എം.എസ്.എസ്.ജില്ലാ കമ്മിറ്റിക്ക് ഒന്നാം സ്ഥാനം;ജില്ല അംഗീകാരത്തിന്റെ നിറവില്‍

കല്‍പ്പറ്റ: മുസ്ലിം സര്‍വ്വീസ് സൊസൈറ്റി(എം.എസ്.എസ്.) സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലകള്‍ക്ക് നല്‍കുന്ന അവാര്‍ഡ് (ഒന്നാം സ്ഥാനം) വയനാട് ജില്ലക്ക് ലഭിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, മികച്ച പ്രവര്‍ത്തനം ഇനങ്ങളിലായി രണ്ട് ഒന്നാം സ്ഥാനങ്ങളാണ് ജില്ല സ്വന്തമാക്കിയത്. ഇതോടെ തുടര്‍ച്ചയായി മൂന്ന് ഒന്നാം സ്ഥാനങ്ങളും ഒരു രണ്ടാം സ്ഥാനവുമടക്കം നാല് സംസ്ഥാനതല അവാര്‍ഡുകളാണ് വയനാട് ജില്ല…

IMG_20220102_173252.jpg

കെ റെയിലും തുരങ്ക പാതയും അഴിമതിക്ക് വേണ്ടി: എൻ.ഡി.അപ്പച്ചൻ

മാനന്തവാടി : വയനാട് തുരങ്ക പാതയും കെ റെയിലും അഴിമതിക്ക് വേണ്ടി മാത്രമാണ് സംസ്ഥാന സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്ന് വയനാട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ. വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി പി.പി.ജോർജിന് ചുമതല നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. . വെള്ളമുണ്ട സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന പരിപാടി ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ…