IMG_20220117_224757.jpg

വെള്ളം കുടിക്കാനാണെന്ന വ്യാജേനെ വീട്ടിൽ കയറി സ്മാർട്ട് ഫോൺ മോഷ്ടിച്ചു ;യുവാവ് അറസ്റ്റിൽ

മാനന്തവാടി: വെള്ളം കുടിക്കാനാണെന്ന വ്യാജേനെ മാനന്തവാടി ക്ലബ്ബ് കുന്നിലെ ഒരു വീട്ടിൽ കയറി സ്മാർട്ട് ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശിലേരിയിൽ താമസിച്ചു വരുന്ന തിരുവനന്തപുരം പാങ്ങോട് കിഴക്കേക്കര പുത്തൻവീട് അനിൽ കുമാർ (42) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് കുടിവെള്ളം ചോദിച്ച് ചെല്ലുകയും വീട്ടമ്മ വെള്ളമെടുക്കാൻ അകത്തേക്ക് പോയപ്പോൾ പുറത്തുണ്ടായിരുന്ന…

IMG_20220117_224344.jpg

വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 14 കാരനായ ഗോത്ര വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കല്ലിയോട്ടുക്കുന്ന് കാരക്കാടൻ വീട്ടിൽ കെ ഷാഫി (29) യെയാണ് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥി സ്കൂൾ അധികൃതരോട് കൗൺസിലിംഗിനിടെ കാര്യങ്ങൾ പറയുകയും, സ്കൂൾ…

IMG_20220117_220446.jpg

ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച

  കേണിച്ചിറ : പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 21 രാവിലെ 11 ന്. കേരള സ്റ്റേറ്റ് ഫാര്‍മസിസ്റ്റ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച ഉദ്യോര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അന്ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം. പൂതാടി ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന.

IMG_20220117_203812.jpg

ഇബ്രാഹിം മുസ്ലിയാർ (60) നിര്യാതനായി

പടിഞ്ഞാറത്തറ : കേരള മുസ്ലിം ജമാഅത്ത് തെങ്ങും മുണ്ട യൂണിറ്റ് പ്രസിഡന്റ് കണ്ടിയന്‍ ഇബ്രാഹിം മുസ്ലിയാര്‍ (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍ : മുഹമ്മദ് റാഫി അഹ്‌സനി കാമില്‍ സഖാഫി (താമരശ്ശേരി ചുങ്കം ജുമാ മസ്ജിദ്) ഹാഫിള് ഇഖ്ബാല്‍ (മര്‍കസ്), താജുന്നിസ, മുഫീദ, ഹഫ്‌സത്ത്, നാഫിഅ. മരുമക്കള്‍: ഹാരിസ് ഇര്‍ഫാനി (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പടിഞ്ഞാറത്തറ…

IMG_20220117_201818.jpg

പോസ്റ്റർ രചനാ മത്സരം

കൽപ്പറ്റ :  മാർച്ച് 3-ന് ലോക വന്യജീവി ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ “നമ്മുടെ പ്രകൃതിയെ സംരക്ഷിക്കൂ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ജൈവവൈവിധ്യം, പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് കേരളത്തിലെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ മത്സരം കൊണ്ട്…

IMG_20220117_184533.jpg

ഡിജിറ്റൽ ഡ്രോൺ സർവ്വേ; ജനപങ്കാളിത്തതോടെ നടത്താൻ സാധിച്ചാൽ വിജയം ഉറപ്പ് -ഒ.ആർ.കേളു എം.എൽ.എ

 മാനന്തവാടി :ഡിജിറ്റൽ ഡ്രോൺ സർവ്വേ ജനപങ്കാളിത്തതോടെ നടത്താൻ സാധിച്ചാൽ വിജയം ഉറപ്പെന്ന് ഒ.ആർ.കേളു എം.എൽ.എ.ഡിജിറ്റൽ ഡ്രോൺ സർവ്വേ ജില്ലാ തല ഉദ്ഘാടനം മാനന്തവാടിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തിൽ ഇത്തരം ഡിജിറ്റൽ സർവ്വേകൾ നാടിനും പൊതുജനത്തിനും ആവശ്യമാണ്. ഡിജിറ്റൽ ഡ്രോൺ സർവ്വേകൾ നടത്തുമ്പോൾ ജനപങ്കാളിത്തത്തോടെ നടത്താൻ കഴിയണം. അത്തരം സഹകരണങ്ങൾ വിജയത്തിലേക്ക് നയിക്കാൻ ഇടയാക്കും.…

IMG_20220117_184342.jpg

അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു

തിരുവനന്തപുരം:2022 ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള  കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുവാന്‍ തീരുമാനമായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കോവിഡ്‌ സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

IMG_20220117_182513.jpg

ഒമിക്രോണ്‍; ജാഗ്രത വേണം, രോഗ ലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ കഴിയണം-ഡി എം ഒ

 കൽപ്പറ്റ : വയനാട് ജില്ലയില്‍ ഒമിക്രോണ്‍ ഉള്‍പ്പെടെ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന. ജില്ലയില്‍ ഒമിക്രോണ്‍ കേസുകള്‍ അഞ്ചായി. പ്രതിദിന കോവിഡ് കേസുകള്‍ കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം.

IMG_20220117_181428.jpg

പുതുതലമുറ ജീവിതത്തെ ഗൗരവത്തോടെ കാണണം- വനിത കമ്മീഷന്‍

 കൽപ്പറ്റ :  സംസ്ഥാന വനിതാ കമ്മീഷന്‍ തിങ്കളാഴ്ച വയനാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ മെഗാ അദാലത്തില്‍ പരിഗണിച്ച കേസുകളില്‍ കൂടുതലും ഗാര്‍ഹിക പീഡന പരാതികള്‍. 40ല്‍ താഴെ പ്രായമുള്ള ചെറുപ്പക്കാരായ ദമ്പതികളാണ് ഗാര്‍ഹിക പീഡന പരാതികളുമായി എത്തിയവരില്‍ കൂടുതലും എന്നത് ആശങ്കയുളവാക്കുന്നു. ജീവിതത്തെ കുറിച്ച് ശരിയായ ധാരണയോ കാഴ്ചപ്പാടോ ഇല്ലാതെ പഠനകാലത്തെ പ്രണയം ദാമ്പത്യത്തിലേക്കു…

IMG_20220117_181128.jpg

ജില്ലയിലെ സെമിത്തേരി അക്രമണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കണം ; സി സി എഫ്

മാനന്തവാടി: വയനാട് ജില്ലയിലെ ഒന്നിലധികം ക്രൈസ്തവ കപ്പേളകളും സെമിത്തേരികളും രാത്രി കാലങ്ങളിൽ അക്രമിക്കപ്പെടുകയും കല്ലറകൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്നതിൽ ക്രിസ്ത്യൻ കൾച്ചറൽ ഫോറം ആശങ്ക അറിയിച്ചു. തകർക്കപ്പെട്ട മാനന്തവാടി കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരി ക്രിസ്ത്യൻ കൾച്ചറൽ ഫോറം നേതാക്കൾ സന്ദർശിച്ചു. അസമയത്ത് സാമുഹ്യ വിരുദ്ധരായ ചില ആളുകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിലെ…