പുൽപള്ളി : കബനിഗിരി തേക്കേൽ ജോസ് (73 )നിര്യാതനായി.

പുൽപള്ളി :  കബനിഗിരി തേക്കേൽ ജോസ് (73 )നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി. മക്കൾ : ബിജു, മിനി, ബിന്ദു. മരുമക്കൾ : ഷാജി, റെജി, ഷെജി. സംസ്കാരം : 08–1-2022  – ന് 4- മണിക്ക് കബനിഗിരി സെന്റ് : മേരീസ് ദേവാലയ സെമിത്തേ രിയിൽവെച്ച് നടത്തി.

IMG-20220108-WA0095.jpg

മേപ്പാടിയിൽ നേപ്പാൾ സ്വദേശിനിയെ ഭർത്താവ് കൊലപെടുത്തിയത് സ്വദേശത്തേക്ക് മടങ്ങാൻ വിസമ്മതിച്ചതിന്.

മേപ്പാടി: കുന്നം പറ്റ കാപ്പി എസ്റ്റേറ്റിലെ നേപ്പാൾ സ്വദേശിനിയെ ഭർത്താവ് തലക്കടിച്ച് കൊലപെടുത്തിയതിന് പിന്നിൽ സ്വദേശത്തേക്ക് മടങ്ങാൻ വിസമ്മതിച്ചതിനാലാണന്ന് മൊഴി.  മേപ്പാടി കുന്നം പറ്റയിൽ സ്വകാര്യ എസ്റ്റേറ്റിൽ കാപ്പി പറിക്കാനെത്തിയ   നേപ്പാൾ സ്വദേശിനി ബിമല (28)യെയാണ്  താമസ സ്ഥലത്തെ  ഷെഡിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.  എസ്‌റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ അടിയേറ്റ മുറിവുണ്ട്.…

IMG-20220108-WA0093.jpg

വിധിയോട് പടപ്പൊരുതി കേരള ഡിസൈബിൾ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ദീപാ ഷാജി പുൽപള്ളി.  കൽപ്പറ്റ,  വെണ്ണിയോട് കുന്നത്ത് പീടികയിൽ കെ. പി കുഞ്ഞിമുഹമ്മദ്, കെ.പി നബീസ ദമ്പതികളുടെ മകനായ  റിയാസ് വയനാടിൻ്റെ കൂടി  അഭിമാനമായി മാറി .  മാതാപിതാക്കളോടും, കൂട്ടുകാരോടും , വെണ്ണിയോട് പ്രദേശവാസികൾക്കൊപ്പം  റിയാസ് വയനാട് തിരഞ്ഞെടുക്കപ്പെട്ടു. ജന്മനാ റിയാസിന്റെ വലതു കാൽ അല്പം ചെറുതായിരുന്നിട്ടും, അതൊന്നും ലവലേശം കണക്കിലെടുക്കാതെ ചെറുപ്പം മുതൽ കൂട്ടുകാർക്കൊപ്പം …

IMG_20220108_200518.jpg

സോളാർ തൂക്കുവേലി നിർമ്മാണ പ്രവ്യത്തി ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി :കേരള കർണ്ണാടക അതിർത്തിയോട് ചേർന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ വിനിയോഗിച്ച് കൊളവള്ളി മുതൽ മരക്കടവ് വരെ യുള്ള കബനി നദിയുടെ തീരപ്രദേശത്ത് നടപ്പിലാക്കുന്ന സോളാർ തൂക്കുവേലിയുടെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനംകൊളവള്ളിയിൽ ഐ.സി.ബാലകൃഷ്ണൻ എം എൽ…

IMG_20220108_200455.jpg

സ്‌കൂളുകളില്‍ കുട്ടികളെ താലമേന്താൻ ഉപയോഗിക്കരുത്. മന്ത്രി ശിവന്‍കുട്ടി.

      തിരുവനന്തപുരം: സ്‌കൂളുകളില്‍ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കെ.എസ്.ടി.എ. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ക്ലാസ് സമയത്ത് കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘പല സ്ഥലങ്ങളിലും നമ്മള്‍ ചടങ്ങിനൊക്കെ ചെല്ലുമ്പോള്‍ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടുനിര്‍ത്താറുണ്ട്.…

IMG_20220108_195613.jpg

ചുരം ബൈപ്പാസ് റോഡ് വെട്ടൽ സമരത്തിന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി

  വൈത്തിരി : വയനാട് ചുരത്തിന് ബൈപ്പാസ് റോഡായി കണ്ടെത്തിയ ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ റോഡ് നിർമ്മാണത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ ജനകീയ സമരവുമായി ആക്ഷൻ കമ്മിറ്റി. നിർദിഷ്ട പാതക്കുവേണ്ടി കണ്ടെത്തിയ വനഭൂമിയിലൂടെ ജനകീയപങ്കാളിത്തോടെ വയനാട് ചുരം ആക്ഷൻ കമ്മിറ്റി റോഡ് വെട്ടിതെളിക്കും. ഫെബ്രുവരി 27 ന് രാഷ്ട്രീയ, സാമൂഹിക സംഘടനകളുംമായി ഒത്ത്‌ചേർന്ന് തളിപ്പുഴയിൽനിന്നും…

IMG_20220108_192132.jpg

137 രൂപ ചലഞ്ച് ചരിത്ര വിജയമാക്കും

തിരുവനന്തപുരം:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ജന്മദിനത്തിന്റെ ഭാഗമായി കെ.പി.സി.സി. ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ച് ചരിത്ര വിജയമാക്കുമെന്ന് പോഷകസംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തോടെ ജന്മദിന ക്യാമ്പെയിന്‍ സമാപിക്കും. അത്യാവേശ പൂര്‍വ്വവും സുതാര്യമായും ക്യാമ്പെയിന്‍ ഏറ്റെടുക്കാനും ജനകീയ ക്യാമ്പെയിനിലൂടെ ഇന്നേവരെയുള്ള കോണ്‍ഗ്രസ്സിന്റെ സംഘടനാ ചരിത്രത്തില്‍ ആവേശകരമായ അനുഭവമാക്കി ജന്മദിനക്യാമ്പെയിന്‍ മാറുമെന്നും യോഗം…

IMG_20220108_191700.jpg

കുടിശ്ശിക അദാലത്ത്

 കൽപ്പറ്റ :  കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് വയനാട് ജില്ലാ കമ്മിറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം വൈ  തൊഴിലാളികള്‍ക്കായി കുടിശ്ശിക അദാലത്ത് നടത്തുന്നു. പദ്ധതിയില്‍ അംഗത്വമെടുത്ത് അഞ്ച് വര്‍ഷത്തില്‍ താഴെ അംശദായ അടവില്‍ കുടിശിക വരുത്തിയിട്ടുള്ളവര്‍ക്ക് പിഴ പലിശ ഒഴിവാക്കി കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം. പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതുമായിരിക്കും. സുല്‍ത്താന്‍ ബത്തേരി ജനുവരി 11, കണിയാമ്പറ്റ…

IMG_20220108_181004.jpg

ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു.

കല്‍പ്പറ്റ : കേരള സംസ്ഥാന ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ 58ാം സംസ്ഥാന സമ്മേളനം പ്രി.ടി.തോമസ് നഗര്‍) ഓഷിന്‍ ഹാള്‍ – കല്‍പ്പറ്റയില്‍ തുടക്കമായി. രാവിലെ 10 മണിക്ക് അഡ്വ.ടി. സിഡിക്ക് MLA പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സെമിനാര്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്‍ എം.എല്‍ എ യുമായ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.…

IMG_20220108_180935.jpg

വയനാടിന്റെ കാര്‍ഷികവിളകളെ പരിചയപ്പെടുത്തി രാഹുല്‍ഗാന്ധിയുടെ ‘കലണ്ടര്‍’

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കാര്‍ഷികവിളകളെ പരിചയപ്പെടുത്തിയും, വിളകളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിയും രാഹുല്‍ഗാന്ധി എം പിയുടെ കലണ്ടര്‍. കഴിഞ്ഞ വര്‍ഷം മണ്ഡലത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയായിരുന്നു കലണ്ടര്‍ പുറത്തിറക്കിയതെങ്കില്‍ ഇത്തവണ നമ്മുടെ നാട്, നമ്മുടെ വിള എന്ന ആശയത്തിലൂന്നിയാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ വിളകളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് കലണ്ടറിലെ താളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.…