IMG_20220113_220015.jpg

എ.കെ.എസ്.ടി.യു. വയനാട് ജില്ലാ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി

കൽപ്പറ്റ : എ.കെ.എസ്.ടി.യു. വയനാട് ജില്ലാ മെമ്പർഷിപ്പ് കാമ്പയിന് വെളളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. പ്രൈമറി അധ്യാപിക രശ്മി ടീച്ചർക്ക് അംഗത്വം നൽകി ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെകട്ടറി നിവാസ് കാവിൽ, സെക്രട്ടേറിയറ്റ് അംഗം ജോണി ജി.എം. എന്നിവർ സംസാരിച്ചു.

IMG_20220113_211924.jpg

കൂടുതൽ പാലളന്ന തൃക്കൈപ്പറ്റ കവളക്കൽ ബിന്ദു ഷാജിയെ ആദരിച്ചു

  കൽപ്പറ്റ:  കൽപ്പറ്റ ബ്ലോക്കിൽ  ഏറ്റവും കൂടുതൽ പാലളന്ന  തെനേരി ക്ഷീര സംഘത്തിലെ തൃക്കൈപ്പറ്റ കവളക്കൽ  ബിന്ദു ഷാജിയെ എം.എൽ.എ. അഡ്വ.ടി .സിദ്ധിക് ബ്ലോക്ക് ഭാരവാഹികളുടെ  സാന്നിദ്ധ്യത്തിൽ ആദരിച്ചു.

IMG_20220113_210911.jpg

ലോക് ഡൗൺ വേണ്ട; സംസ്ഥാനങ്ങളോട്. മോദി

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് മാർഗനിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ പ്രതിരോധിക്കുമ്പോൾ സമ്പദ്‍വ്യവസ്ഥയും ജനങ്ങളുടെ ജീവനോപാധികളും സംരക്ഷിക്കണം. പ്രാദേശികതലത്തിലാണ് കോവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതെന്നും മോദി പറഞ്ഞു. വാക്സിനേഷനാണ് കോവിഡിനെതി​രായ ഏറ്റവും നല്ല പ്രതിരോധമാർഗം. ഇപ്പോൾ ഒമിക്രോണിനെ കുറിച്ചുള്ള സംശയങ്ങൾ മാറി. അതിവേഗത്തിൽ ഒമിക്രോൺ പടരുമെന്ന് വ്യക്തമായിട്ടുണ്ട്. ഒമിക്രോണിനെതിരെ മുൻകരുതലെടു​ക്കുമ്പോൾ മറ്റ് വകഭേദങ്ങളേയും…

IMG_20220113_210737.jpg

പടിഞ്ഞാറത്തറ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ ബാങ്കുകുന്ന്, മുണ്ടകുറ്റി ഭാഗങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

IMG_20220113_210302.jpg

കൂടുതൽ പാലളന്ന തൃക്കൈപ്പറ്റ കവളക്കൽ ബിന്ദു ഷാജിയെ ആദരിച്ചു

 കൽപ്പറ്റ: കൽപ്പറ്റ ബ്ലോക്കിൽ  ഏറ്റവും കൂടുതൽ പാലളന്ന  തെനേരി ക്ഷീര സംഘത്തിലെ തൃക്കൈപ്പറ്റ കവളക്കൽ  ബിന്ദു ഷാജിയെ എം.എൽ.എ. അഡ്വ.ടി .സിദ്ധിക് ബ്ലോക്ക് ഭാരവാഹികളുടെ  സാന്നിദ്ധ്യത്തിൽ ആദരിച്ചു.

IMG_20220113_203055.jpg

പ്രാദേശിക തനിമയുള്ള ഉത്സവങ്ങളും ഉത്പന്നങ്ങളും കൂട്ടിയിണക്കി ഉത്തരവാദിത്ത ടൂറിസം മിഷൻ .

പ്രാദേശിക തനിമയുള്ള ഉത്സവങ്ങളും ഉത്പന്നങ്ങളും കൂട്ടിയിണക്കി ഉത്തരവാദിത്ത ടൂറിസം മിഷൻ . ടൂറിസം സംരംഭകർക്ക്  കൂടുതൽ സാധ്യതകളുടെ വാതിൽ തുറന്ന്  ഉത്തരവാദിത്ത ടൂറിസം മിഷൻ. കൂടുതൽ വിവരങ്ങൾക്ക് 0471 2334749 rd@keralatourism.otg

IMG_20220113_195311.jpg

കലാലയ രാഷ്ട്രീയം, കൊലക്കളമാക്കുന്നത് വേദനാജനകമാണ് – ജോസഫ് മാർ ഗ്രീഗോറിയോസ്

മീനങ്ങാടി:വർദ്ധിച്ചുവരുന്ന കലാലയ അക്രമങ്ങൾക്കുനേരെ പ്രതികരിച്ച് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗോറിയോസ്. മീനങ്ങാടി ജെക്സ് ക്യാമ്പസ്സിലെ ലൈബ്രറിയും ഓഡിറ്റോറിയവും, പുണ്യശ്ലോകരുടെ ഓർമ്മക്കായി സമർപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ജനാധിപത്യ മാത്യകകളെ കലാലയങ്ങൾ പ്രാത്സാഹിപ്പിക്കുമ്പോൾത്തന്നെ, രാഷ്ട്രീയ വേർതിരിവിന്റെ പേരിലുള്ള പോർവിളികളെ കലാലയത്തിന്റെ മതിൽകെട്ടിനുള്ളിൽ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും, അക്രമം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും…

IMG_20220113_195006.jpg

പി.വി.സി റേഷന്‍ കാഡുകള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി

 കൽപ്പറ്റ :  അമിത വില ഈടാക്കി അനധികൃതമായി റേഷന്‍കാര്‍ഡ് പ്രിന്റെടുത്ത് നല്‍കുന്നവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  റേഷന്‍ കാര്‍ഡ് പി.വി.സി കാര്‍ഡാക്കുന്നതിന്  സര്‍ക്കാര്‍ നിശ്ചയിച്ച വില 65 രൂപയാണ്.   സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അംഗീകൃത സെന്ററുകള്‍ അക്ഷയ കേന്ദ്രങ്ങളാണ് . അനധികൃത…

IMG_20220113_191548.jpg

വയോരക്ഷ പദ്ധതി

 കൽപ്പറ്റ :  ആരുടെയും കരുതലും സഹായവുമില്ലാതെ ജീവിക്കുന്നതും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതും പങ്കാളികള്‍ മരണപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കുന്നതുമായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിനും ആശുപത്രികളില്‍ കെയര്‍ ഗിവര്‍മാരുടെ സേവനം ഉറപ്പു വരുത്തുന്നതിനും പുരധിവാസം, നിയമസഹായങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന തിനുമായി സാമൂഹ്യ നീതി വകുപ്പ് വയോരക്ഷ പദ്ധതി നടപ്പാക്കുന്നു.  വിശദവിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫിസുമായി  ബന്ധപ്പെടുക. …

IMG_20220113_191013.jpg

ജല പരിശോധന

 ബത്തേരി: സുല്‍ത്താന്‍ ബത്തേരി വാട്ടര്‍ അതോറിറ്റി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ ജനുവരി 17 മുതല്‍  വാട്ടര്‍ സാമ്പിള്‍ പരിശോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.