IMG_20220105_211555.jpg

ചീയമ്പം മഹല്ല് കമ്മിറ്റി പ്രസിഡന്റ്‌ കെ കെ ആലി നിര്യാതനായി

സുല്‍ത്താന്‍ ബത്തേരി: ചീയമ്പം മഹല്ല് കമ്മിറ്റി, കേരള മുസ്ലിം ജമാഅത്ത് ചീയമ്പം യൂണിറ്റ് എന്നിവയുടെ പ്രസിഡന്റായിരുന്ന കളക്കണ്ടത്തില്‍ ആലി (64) നിര്യാതനായി. സുന്നി  സംഘടന രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഭാര്യ: ലൈല. മക്കള്‍: ജംഷീര്‍, ജസ്ന, ജില്‍ഷാദ്. മരുമക്കള്‍: റഫീഖ്, ഫസ്ന.

IMG_20220105_212016.jpg

വെള്ളമുണ്ട,പടിഞ്ഞാറത്തറ,മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കിണറ്റിങ്ങൽ, കണ്ടത്ത് വയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ  രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഡാം ഗെയ്റ്റ്, ആലക്കണ്ടി, എന്നിവിടങ്ങളിൽ നാളെ  രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ…

IMG_20220105_205612.jpg

പുൽപ്പള്ളി കുറ്റിച്ചിറയിൻ ചങ്ങല ഗേറ്റിൽ കടുവയെ കണ്ടു

 പുൽപ്പള്ളി :  മാനന്തവാടിക്ക്‌ കാറിൽ പോയ യാത്രക്കാരാണ് കടുവയെ  കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. പാക്കം, അലൂർക്കുന്നു, പ്രദേശവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

IMG_20220105_201308.jpg

വയനാട്ടിൽ മാരക മയക്കുമരുന്നായ എം.ഡി. എം. എ പിടികൂടി

 ബത്തേരി : വയനാട്ടിൽ വൻതോതിൽ എം.ഡി. എം. എ പിടികൂടി. കേരള കർണ്ണാടക അതിർത്തിയിലുള്ള   എക്സൈസ് സംഘം വാഹന പരിശോധയ്ക്കിടയാണ് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടിയത്.അര കിലോയോളം വരുന്ന മയക്ക് മരുന്ന് കാറിൽ കടത്തുകയായിരുന്നു.അങ്കമാലി സ്വദേശിയായ സഞ്ജു മുഹമ്മദ് അലി, ആലപ്പുഴ സ്വദേശിയായ റിൻസ് നാസർ, ആലുവ സ്വദേശിയായ സജീബ് പി വൈ എന്നിവരാണ് അറസ്റ്റിലായത്.

IMG_20220105_193912.jpg

കൽപ്പറ്റയിൽ ശ്രീനാരായണ ഗുരുമന്ദിരം: കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി

കല്‍പ്പറ്റ : എസ്.എന്‍.ഡി.പി. യോഗം കല്‍പ്പറ്റ യൂണിയന്‍ നിര്‍മ്മിക്കുന്ന ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം യൂണിയന്‍ പരിധിയിലുള്ള മുഴുവന്‍ ശാഖായോഗങ്ങളുടെ പ്രതിനിധികളുടെയും പോഷക സംഘടനകളായ വനിതാ സംഘങ്ങള്‍, യൂത്ത് മൂവ്‌മെന്റ്, സൈബര്‍ സേന എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്നു. എസ്.എന്‍.ഡി.യോഗം കല്‍പ്പറ്റ യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് പി.എന്‍.പത്മിനി ടീച്ചര്‍ കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി. ഇതോടനുബന്ധിച്ച് നടത്തിയ…

IMG_20220105_192619.jpg

പ്രധാനമന്ത്രിയെ ആക്രമിക്കാനുള്ള കോൺഗ്രസ് ശ്രമം അപലപനീയം;കെ.സുരേന്ദ്രൻ

കോഴിക്കോട്: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം തടഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാനുള്ള കോൺഗ്രസ് ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിയുടെ സുരക്ഷകാര്യത്തിൽ വരുത്തിയ വീഴ്ച ഫെഡറൽതത്ത്വങ്ങളുടെ ലംഘനമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കോൺഗ്രസും മുഖ്യമന്ത്രി ചരൺജിത്ത് ചന്നിയും ശ്രമിച്ചത്. പഞ്ചാബിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് നരേന്ദ്രമോദി സംസ്ഥാനത്തെത്തിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ തോൽവി…

IMG_20220105_190017.jpg

ഡി.എൽ.എഡ് കൂടിക്കാഴ്ച

   കൽപ്പറ്റ : 2021-2023 അധ്യയന വർഷത്തേക്കുള്ള ഡി.എൽ.എഡ് (ഗവ/എയ്ഡഡ്) പ്രവേശനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് കൽപ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ് ജൂബിലി ഹാളിൽ നടക്കും. സയൻസ്,ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് രാവിലെ 10നും കൊമേഴ്സ് വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 2 നും കൂടിക്കാഴ്ച നടക്കും.   ഡി.എൽ.എഡ് റാങ്ക് ലിസ്റ്റ് ddewayanad.blogspot. com എന്ന വെബ് സൈറ്റിലും ജില്ലാ വിദ്യാഭ്യാസ…

IMG_20220105_185659.jpg

മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

  കൽപ്പറ്റ : 2021-22 അദ്ധ്യയന വര്‍ഷത്തിലെ പ്രൊഫഷണല്‍ കോഴ്സുകളില്‍ ഒന്നാം വര്‍ഷം ചേര്‍ന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും www.ksb.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിച്ചതിന്റെ പ്രിന്റ് ഔട്ട് അഞ്ച് ദിവസത്തിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി…

IMG_20220105_181850.jpg

വയനാട്ടിൽ മാരക മയക്കുമരുന്നായ എം.എഡിഎം എ പിടികൂടി

ബത്തേരി :   വയനാട്ടിൽ വൻതോതിൽ എം.ഡി. എം. എ പിടികൂടി. കേരള കർണ്ണാടക അതിർത്തിയിലുള്ള എക്സൈസ് സംഘം വാഹന പരിശോധയ്ക്കിടയാണ് അതിമാരക മയക്കുമരുന്നായ എം.എഡിഎം എ പിടികൂടിയത്.അര കിലോയോളം വരുന്ന മയക്ക് മരുന്ന് കാറിൽ കടത്തുകയായിരുന്നു രണ്ട് എണാകുളം സ്വദേശികളെയും ഒരു ആലുവ സ്വദേശിയേയും അറസ്റ്റ് ചെയ്തു.

IMG_20220105_175628.jpg

കോവിഡ് ധനസഹായം;അപേക്ഷ നല്‍കണം

കൽപ്പറ്റ:കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കണം. കോവിഡ് മരണാനന്തര സര്‍ട്ടിഫിക്കറ്റ്, ആശ്രിതരുടെ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവ സഹിതം തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ വില്ലേജ് ഓഫീസിലോ അപേക്ഷ നല്‍കാം. ധനസഹായത്തിന് ജില്ലയില്‍ 494 ഇതിനകം   അപേക്ഷയാണ് ലഭിച്ചത്. 465 അപേക്ഷകള്‍ അംഗീകരിച്ചു. 429 പേര്‍ക്ക് ധനസഹായം അതതു ബാങ്ക്…