IMG_20220119_214906.jpg

യുവതിയെയും കുഞ്ഞിനെയും കാൺമാനില്ല.

പുൽപ്പള്ളി:കബനിഗിരി സ്വദേശിനി നമ്പ്യാർ തോട്ടത്തിൽ സിന്ധു (40) വിനെയും എട്ടു മാസമുള്ള കുട്ടിയെയുമാണ് കാണാതായത്. ഇന്ന് വൈകിട്ടാ ഇവരെ കാണാതായത്. ഭർത്താവ് മണികണ്ഠൻ പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്ന വർ പുൽപള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന്  അധികൃതർ അറിയിച്ചു. ഫോൺ 04936- 240294 .

IMG_20220119_212220.jpg

പനമരത്ത് വേവ്സ് മെഗാ രക്തദാന ക്യാമ്പ് നടത്തി

  പനമരം : വേവ്സ് ചാരിറ്റബിൾ സൊസൈറ്റിരക്ത ദാന ക്യാമ്പ് നടത്തി.പനമരം പഴയ മദ്രസയിൽ വച്ച് നടത്തിയക്യാമ്പ് പനമരം പഞ്ചായത്ത് പ്രസിഡൻ്റ് ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.വേവ്സ്  ചെയർമാൻ കെ എം ഷിനോജ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പാലിയേറ്റിവ് ജില്ലാ കോഡിനേഷൻ ചെയർമാൻ അസൈനാർ പനമരത്തെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനോ പാറക്കാലായിൽ ആദരിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി…

IMG_20220119_211842.jpg

കല്‍പ്പറ്റ സെക്ഷന്നിൽ നാളെ വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ:   കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ കമ്മാടന്‍കുന്ന് , മോതിരപാറ, പിണങ്ങോട് ടൗണ്‍, കോടഞ്ചേരികുന്ന്, വേങ്ങപള്ളി, അത്തിമൂല, വാവാടി, അപ്പണവയല്‍, പുഴമുടി, എടഗുനി പ്രദേശങ്ങളില്‍ ജനുവരി 20 രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

IMG_20220119_200407.jpg

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 മാനന്തവാടി:ഹോട്ടൽ ബേക്കറി ഉടമകൾക്കും തൊഴിലാളികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. മാനന്തവാടി മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിൻ്റെയും മാനന്തവാടി താലൂക്ക് കേരള ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉൽഘാടനം ചെയ്തു. .കെ.എച്ച്.ആർ.എ.സെക്രട്ടറി ബിജു മന്ന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ആർ.ഉണ്ണിക്യഷ്ണൻ, ജില്ലാ സെക്രട്ടറി സുബൈർ,…

IMG_20220119_200146.jpg

കിണർ ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കണിയാരം:കിണർനിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലുമൊട്ടം കുന്ന് തകിടിയേൽ പരേതനായ രാഘവൻ്റെ മകനായ ഗിരീഷ് (41) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 29 ന് കാട്ടിക്കുളത്ത് വെച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗിരീഷ് അന്ന് മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. തുടർന്ന് ഇന്ന് മരണപ്പെടുകയായിരുന്നു. ഗിരീഷ് അവിവാഹിതനാണ്. മാതാവ്: ഇന്ദിര.…

IMG_20220119_194346.jpg

കരിയര്‍ ഗൈഡന്‍സ് ക്യാമ്പ്

മീനങ്ങാടി: കേരള സര്‍ക്കാറിന്റെ ന്യുനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹൈസ്‌കൂളില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.വി.വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ ടി.പി.ഷിജു, പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ഹെഡ്മിസ്ട്രസ് സെലിന്‍ പാല, ന്യൂനപക്ഷ ക്ഷേമ ഓഫീസ് ജൂനിയര്‍…

IMG_20220119_191154.jpg

കേരള നോളജ് ഇക്കണോമി മിഷന്‍ ഓണ്‍ലൈന്‍ തൊഴില്‍ മേള 21 മുതല്‍ 27 വരെ

  കൽപ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ പുത്തന്‍ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തൊഴില്‍ മേള ജനുവരി 21 മുതല്‍ 27 വരെ നടക്കും. കേരള നോളജ് ഇക്കണോമി മിഷന്‍ (കെകെഇഎം) ഡി.ഡബ്യൂ.എം.എസ്  പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം വെര്‍ച്വല്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. പതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് മേളയിലൂടെ…

IMG_20220119_182136.jpg

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് അവസരമൊരുക്കണം

കൽപ്പറ്റ: കേരളത്തിൽ ഓൺലൈൻ മീഡിയ രംഗത്ത് സ്വതന്ത്ര  മാധ്യമ പ്രവർത്തനത്തിന് അവസരമൊരുക്കണമെന്ന് കൽപ്പറ്റയിൽ ചേർന്ന ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  മർക്കസ് നോളേജ് സിറ്റിയിലെ അപകട ദൃശ്യം  പകർത്തിയ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചു വാങ്ങി ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിക്കുകയും കൈയ്യേറ്റശ്രമം നടത്തുകയും ചെയ്തതിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ്…

IMG_20220119_181736.jpg

ഒമിക്രോൺ നിയന്ത്രണം, കടകൾ അടക്കില്ല:കെ.ആർ.എഫ് എ

കൽപ്പറ്റ :കഴിഞ്ഞ കോവിഡ് സമയത്ത്ബാങ്ക് ലോൺ വാടക കുടിശ്ശിക കച്ചവട മാധ്യം മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയും മറ്റും കാരണം വ്യാപാരികൾ വളരെയേറെ പ്രതിസന്ധിയിലാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത് ഇനി ഒരു അടച്ചിടൽ താങ്ങാനുള്ള ശേഷി വ്യാപാര സമൂഹത്തിനില്ല ഒമിക്രോണിന്റെ പേരിൽ വ്യാപാരികളെ അടപ്പിക്കാൻ വന്നാൽ കടകൾ അടക്കില്ലെന്നും കേരള റീട്ടെയ്ൽ ഫൂട്ട് വെയർ…

IMG_20220119_175845.jpg

കുട്ടികളുടെ വാക്സിനേഷന്‍ 86 ശതമാനം കഴിഞ്ഞു

 കൽപ്പറ്റ  : ജില്ലയില്‍ 15 നും 18 നും ഇടയ്ക്ക് പ്രായമുള്ള 86.4 ശതമാനം കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു. ഇതുവരെ ആകെ 25327 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ജില്ലയില്‍ ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിച്ചത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ പരമാവധി കുട്ടികള്‍ക്ക് വേഗത്തില്‍ വാക്സിന്‍…