IMG_20220118_214343.jpg

പനമരം സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

പനമരം: പനമരം സെക്ഷന്‍ പരിധിയിലെ കാരാട്ടുകുന്ന്, കാപ്പുംകുന്ന്, കാട്ടിച്ചിറക്കല്‍ പ്രദേശങ്ങളില്‍ ജനുവരി 19നാളെ രാവിലെ 9 മുതല്‍ 4 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

IMG_20220118_200540.jpg

ഉത്സവങ്ങൾക്കും പെരുന്നാളിനും വിലക്ക്; ആൾക്കൂട്ട ഭക്ഷ്യശാലകൾക്ക് കണ്ണടക്കൽ

വാര്യാട്: കോവിഡ് വ്യാപനം അതിരു കടക്കുന്നുവെന്നതിനെ തുടർന്ന് ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും ,മത പ്രഭാഷണങ്ങൾക്കും അനുമ്മി നിഷേധിക്കുമ്പോൾ ജില്ലയിലെ ചില ഭക്ഷ്യശാലകളിൽ ഉൽസവങ്ങളെക്കാൾ തിരക്ക് .കൽപ്പറ്റ മുതൽ ബത്തേരി ടൗൺ വരെ യുള്ള ഭക്ഷ്യ ശിലകളിൽ രാത്രി കാല തിരക്ക് കണ്ടാൽ ഇവിടം കോവിഡ് വിമുക്ത മെന്ന് തോന്നും. വാര്യാട് ,കാക്ക വയൽ ഭാഗത്ത് ഹൈവേയിൽ സെക്യൂരിറ്റിയെ…

IMG_20220118_200120.jpg

സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ; അന്തിമ തീരുമാനം അവലോകനയോഗത്തിൽ

  തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകൾ അടച്ചിടാൻ സാധ്യത. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോളേജുകൾ അടക്കുന്നതും സർക്കാരിന്റെ  പരിഗണനയിൽ ഉള്ളത്  . വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന  അവലോകന യോഗത്തിൽ ഉണ്ടായേക്കും. വ്യാഴാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തിന്റെ അജണ്ടയിൽ കോളേജ് അടക്കുന്ന  കാര്യം കൂടി പരിഗണനയിൽ  ഉൾപെടുത്തിയിട്ടുണ്ട്.  മറ്റന്നാൾ വൈകീട്ട് അഞ്ചിനാണ് കോവിഡ്…

IMG_20220118_200917.jpg

ഡിവൈഎഫ്ഐ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഇരുളം:ഇരുളത്ത് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ അനുഗ്രഹ എഫ്. സി ചീയമ്പം ജേതാക്കളായി. ജി.ഡി.സെഡ് ഇരുളം റണ്ണേഴ്സപ്പായി. അമ്പതിലധികം ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ സെക്രട്ടറി കെ.റഫീഖ് നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു , ബ്ലോക്ക്…

IMG_20220118_193638.jpg

വാഹനാപകടം; ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ബത്തേരി: തൊടുവട്ടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മീനങ്ങാടി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഓവര്‍സിയര്‍ കിഴക്കിനേടത്ത് രാജു (50) ആണ് മരിച്ചത്. ഇന്ന്  വൈകുന്നേരം നാലു മണിയോടെ ബത്തേരി പാട്ടവയല്‍ റോഡിലെ തൊടുവട്ടിയില്‍ വെച്ചായിരുന്നു അപകടം. ബത്തേരി ഭാഗത്തു നിന്നും ചീരാലിലേക്ക് പോവുകയായിരുന്ന ബൈക്കും, ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

IMG_20220118_191044.jpg

സീറ്റ് ഒഴിവ്

കല്‍പ്പറ്റ:   കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ എം.എ ജേണലിസം ആന്റ് മാസ്‌കമ്മ്യുണിക്കേഷന്‍ കോഴ്‌സില്‍ മുസ്ലിം ഒ.ഇ.സി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ഇവരുടെ അഭാവത്തില്‍ ഒ.ബി.എച്ച്., ഒ.ബി.എക്സ്, ഈഴവ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. യുണിവേഴ്‌സിറ്റി റാങ്ക് ലിസ്റ്റില്‍ ള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാര്‍ത്ഥികള്‍ ജനുവരി 20ന് രാവിലെ 11 ന് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 9539671755

IMG_20220118_191044.jpg

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ സീറ്റ് ഒഴിവ്

 കല്‍പ്പറ്റ: കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ എം.എ ജേണലിസം ആന്റ് മാസ്‌കമ്മ്യുണിക്കേഷന്‍ കോഴ്‌സില്‍ മുസ്ലിം ഒ.ഇ.സി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ഇവരുടെ അഭാവത്തില്‍ ഒ.ബി.എച്ച്., ഒ.ബി.എക്സ്, ഈഴവ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. യുണിവേഴ്‌സിറ്റി റാങ്ക് ലിസ്റ്റില്‍ ള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാര്‍ത്ഥികള്‍ ജനുവരി 20ന് രാവിലെ 11 ന് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 9539671755

IMG_20220118_172814.jpg

ഓക്സ്ഫാം ഇന്ത്യാ റിപ്പോർട്ട് , ഞെട്ടലുണ്ടാക്കുന്നു

തയ്യാറാക്കിയത്  സി.ഡി. സുനീഷ് ന്യൂസ് എഡിറ്റർ  ന്യൂസ് വയനാട്. ഓക്സ്ഫാം ഇന്ത്യയുടെ പുതിയ പഠന റിപ്പോർട്ട്  നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് . കോവിഡ് തരംഗം ആഞ്ഞുവീശിയതിൻ്റെ പിന്നാലെ വന്ന ഈ പഠന റിപ്പോർട്ട് രാഷ്ട്രീയ വിശകലനങ്ങൾക്ക് ഇടവരുത്തിയിരിക്കയാണ്.  2020ൽ മാത്രം 4.6 കോടി ഇന്ത്യക്കാർ അതിദാരിദ്ര്യത്തിലേക്ക് വഴുതി വീണിട്ടുണ്ട് , ഇതാകട്ടെ ലോകത്തെ പുതിയ ദരിദ്രരുടെ…

IMG_20220118_172239.jpg

ജില്ലയില്‍ 525 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 24.68

കൽപ്പറ്റ :  വയനാട് ജില്ലയില്‍ ഇന്ന്  525 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 137 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.68 ആണ്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 510 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍…

IMG_20220118_150818.jpg

കൊളവയലില്‍ നിന്നും രണ്ട് വയനാട്ടുകാര്‍ ഉള്‍പ്പെടെ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി

 മീനങ്ങാടി : കൊളവയലില്‍ നിന്നും രണ്ട് വയനാട്ടുകാര്‍ ഉള്‍പ്പെടെ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ മീനങ്ങാടി പോലീസ് പിടികൂടി. അഞ്ചു പേര്‍ രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശികളായ കുന്നത്തറ വല്ലിപ്പടിക്കല്‍ മീത്തല്‍ അരുണ്‍ കുമാര്‍ (26), അരിക്കല്‍ മീത്തല്‍ അഖില്‍ (21), ഉള്ളിയേരി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദുലാല്‍ (22),  റിപ്പണ്‍ കുയിലന്‍വളപ്പില്‍ സക്കറിയ (29) ,   വടുവന്‍ചാല്‍…