April 26, 2024

കോവിഡ് ക്ലസ്റ്റർ: വെറ്ററിനറി കോളേജ് അടച്ചു

0
Img 20220122 162647.jpg
കൽപ്പറ്റ: പൂക്കോട്  വെറ്ററിനറി കോളേജ് കോവിഡ് ക്ലസ്റ്റർ ആയി മാറിയതിനെ തുടർന്ന് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു.
 രണ്ടാഴ്ചത്തേക്ക് മൃഗചികിത്സാ കേന്ദ്രത്തിൽ 
സന്ദർശകർക്ക്  നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിയന്തിര സ്വഭാവമുള്ള കേസുകൾ 
മാത്രം പരിശോധിക്കുന്നതിനായി കാഷ്വാലിറ്റി വിഭാഗം മാത്രമെ  പ്രവർത്തിക്കുകയുള്ളൂ. 
 പരമാവധി രണ്ടു പേർ  മാത്രമെ  ആശുപത്രിയിൽ പ്രവേശിക്കാവൂ.
സന്ദർശകർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണ്ടതാണ്. സമയാസമയങ്ങളിൽ 
സർകാർ നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ കർശനമായി 
പാലിക്കേണ്ടതാണ്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട ആശുപത്രി 
ജീവനകാരുമായി സഹകരിക്കണ്ടേതാണന്ന് സൂപ്രണ്ട് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *