August 28, 2026

ആസിഡ് ആക്രമണം: സനലിൻ്റെയും ലിജിതയുടെയും മരണത്തിൽ നടുങ്ങി പതിനാറാം മൈൽ ഗ്രാമം

0
IMG_20220122_153136.jpg
By ന്യൂസ് വയനാട് ബ്യൂറോ
     
പടിഞ്ഞാറത്തറ: ആസിഡ് ആക്രമണത്തിൽ മരിച്ച ലിജിതയുടെയും സംഭവത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സനലിൻ്റെയും വിയോഗത്തിൽ നടുങ്ങി പടിഞ്ഞാറത്തറ 16-ാം മൈൽ ഗ്രാമം. കണ്ണൂർ ഇരിട്ടി സ്വദേശിനി ലിജിതയെ വിവാഹം കഴിച്ച  16-ാം മൈൽ പൊടു കണ്ണി ചന്തുവിൻ്റെ മകൻ സനൽ ദീർഘകാലം തറവാട്ടിലായിരുന്നു താമസം. പിന്നീട് കണ്ണൂർ ഇരിട്ടി ഭാഗത്ത് വാടകക്ക് താമസിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നായിരുന്നു ഇത്. ഭാര്യയുമായി പ്രശ്നമുണ്ടായതിനെ തുടർന്ന് ലിജിതയും മകൾ അളകനന്ദയും അമ്പലവയൽ ഫാൻ്റം റോക്കിനടുത്ത് താമസം തുടങ്ങി. ഉപജീവനത്തിന് അളകനന്ദ സ്റ്റോർ എന്ന പേരിൽ പലചരക്ക് കടയും തുടങ്ങി.ഇതിനിടെയാണ് സനൽ ആക്രമണം നടത്തിയത്. ലിജിതക്ക് 80 % പൊള്ളൽ ഏറ്റിരുന്നു. മകളും ഗുരുതരാവസ്ഥയിലാണ്.
ജനുവരി 15 നായിരുന്നു ലിജിതയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ഇരുവർക്കും മുഖത്തായിരുന്നു സാരമായി പൊള്ളലേറ്റത്. 
ഭർത്താവിന്‍റെ പീഡനം മൂലം കണ്ണൂരിൽ നിന്ന് ഒരു മാസം മുൻപാണ് ലിജിതയും മകളും അമ്പലവയലില്‍ എത്തിയത്. 
പ്രതി ബൈക്കില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും കണ്ണൂരിലേക്ക് കടന്നതായുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് സനലിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *