June 6, 2026

പനമരം കൊറ്റില്ലം ദേശാടനക്കിളികളുടെ പറുദീസ

0
IMG_20220129_101550.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദീപ ഷാജി പുൽപ്പള്ളി.
പനമരം: വയനാട് ജില്ലയിലെ പനമരം പുഴയുടെ തീരത്ത് മുളങ്കൂട്ടങ്ങൾക്കിടയിൽ തിങ്ങിപ്പാർക്കുന്ന കൊറ്റികളുടെ ' കൊറ്റില്ലം ' ഏതൊരു സഞ്ചാരിയേ യും ആകർഷിക്കുന്ന കാഴ്ചയാണ്.
 അനേകം ദേശാടന പക്ഷികളുടെ മലബാറിലെ പ്രധാന പ്രജനന കേന്ദ്രമാണ് പനമരം കൊറ്റില്ലം.
 പനമരം വലിയ പുഴയും, ചെറു പുഴയും സംഗമിക്കുന്ന ചെറിയ ദ്വീപിലാണ് കൊറ്റില്ലം സ്ഥിതിചെയ്യുന്നത്.
 പനമരം പുഴയ്ക്കു നടുവിൽ പ്രകൃതി രൂപപ്പെടുത്തിയ ഒന്നര ഏക്കറോളം വരുന്നതാണ് ദേശാടനക്കിളികളുടെ ആവാസകേന്ദ്രമായ കൊറ്റില്ലം. 
  നിരവധി വിദേശ പക്ഷികളടക്കം മൺസൂൺ കാലത്ത് കൊറ്റില്ലത്തിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു.
 ഇവിടുത്തെ കാലാവസ്ഥയും, മണ്ണിന്റെ പ്രത്യേകതയുമാണ് ഇതുപോലെ ദേശാടനപക്ഷികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം.
 ഇന്ത്യയിൽ തന്നെ അപൂർവ്വമായി കാണുന്ന സൈബീരിയൻ കൊക്ക്, നീർക്കാക്ക, ചാമുണ്ഡി കൊക്ക്,ചിന്നമുണ്ടി, അരിവാൾ കൊക്കൻ, ചെറുമുണ്ടി എന്നീ ഇനത്തിൽപ്പെട്ട കൊക്കു ക്കളാണ് പനമരം കൊറ്റി ല്ലത്തിലധികവും കാണുന്നത്.
 ഇവയ്ക്കുപുറമേ കഷണ്ടി തലയൻ കൊക്ക്, ചെര കൊക്ക്, കാറ്റിൽ എഗ്രറ്റ് ലിറ്റിൽ എഗ്രറ്റ്, പർപ്പിൾ എ റോൺ എന്നീ ഇനത്തിൽപ്പെട്ട പക്ഷികളും
ലോകത്തിൻ്റെ നാനാ
ഭാഗത്ത് നിന്നും ഇവിടെ 
പറന്നെത്തുന്നു .
 കർണാടക, തമിഴ്നാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മൈസൂർ പക്ഷി സങ്കേതത്തിൽ നിന്നും ഈ കൊറ്റില്ലത്തിലേക്ക് പക്ഷികൾ എത്തിച്ചേരാറുണ്ട്.
 ഇതിനുപുറമേ ചാരക്കൊക്ക്, വലിയ വെള്ളി കൊക്ക്, ചെറുമുണ്ടി, നീർകാക്ക തുടങ്ങിയവയും തുരുത്തിൽ എത്തിച്ചേരുന്ന
പതിവുകാരാണ്.
40 – ഇനം പക്ഷി വർഗ്ഗങ്ങൾ ഇവിടെ പ്രജനനത്തിനായി കൊറ്റി ല്ലത്തെ ആശ്രയിക്കുന്നുണ്ട്.
പുഴയോരത്തെയും, വയലുകളിലെയും ചെറിയ തവളകളും, മീനുകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.
മുട്ടയിട്ട്, അടയിരുന്ന് കുഞ്ഞുങ്ങൾ വിരിഞ്ഞ ശേഷം ശേഷം കുടുംബമായി മാസങ്ങൾ കഴിഞ്ഞാണ് പക്ഷികൾ കൊറ്റില്ലം വിട്ടുപോകുന്നത്.
  ഏറെ വിനോദസഞ്ചാര സാധ്യതയുള്ള കൊറ്റില്ലം ഇന്ന് നാമാവശേഷമായി വരുന്നു.
 ഈ പുഴയുടെ ചുറ്റുമുള്ള കണ്ടൽക്കാടുകളും, മുളങ്കാടുകളും കുറേ വെട്ടിക്കളഞ്ഞതിനാൽ കൊറ്റികൾക്ക്‌ അവയുടെ പാർപ്പിടത്തിന്റെ വിസ്തൃതി കുറഞ്ഞു.
 ഓരോ വർഷവും കൊറ്റി ല്ലത്തിലെത്തുന്ന പക്ഷികളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും, മുളങ്കൂട്ടങ്ങൾ ഉണങ്ങി നശിച്ചതോടെ കൂട് വെക്കാനുള്ള സാഹചര്യം വളരെ കുറഞ്ഞു വരുന്നു.
 ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷവും, ടൂറിസംവകുപ്പ് അമ്പത് ലക്ഷം രൂപയും തുരുത്തിന്റെ ആവാസ വ്യവസ്ഥ സംരക്ഷണത്തിന് വകയിരുത്തിയെങ്കിലും തുടർ പ്രവർത്തനങ്ങൾ ഇനിയും ഇവിടെ നടക്കാനുണ്ട്.
 ആരെയും ആകർഷിക്കുന്ന കാഴ്ചയാണ് പനമരത്തെ കൊറ്റില്ലം നമുക്കൊരുക്കുന്നത്.
കൊറ്റില്ലം ഒരു ജലാവാസ 
വ്യവസ്ഥയുടെ പ്രാണനാണ് നില നിർത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *