June 6, 2026

പ്രതിഷേധാ ധരണയും മെയിൽ ക്യാമ്പയിനും തുടക്കം കുറിച്ചു

0
IMG_20220129_162356.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : അരിവാൾ രോഗബാധിതരിലെ ജനറൽ വിഭാഗക്കാരുടെ പെൻഷൻ കഴിഞ്ഞ മാർച്ചിനു ശേഷം മുടങ്ങിയതിലും ക്രൈസ്തവ ദേവാലയങ്ങളിൽ മാത്രം ആരാധനകൾ നടത്തുവാൻ അനുവദിക്കാത്ത നിലപാടുകൾക്ക് എതിരെയും പ്രതിഷേധ ധരണയും മെയിൽ ക്യാമ്പയിനും തുടക്കം കുറിച്ചു . അരിവാൾ രോഗ ബാധിതർ പലർക്കും ആശുപത്രിയിൽ പോകാൻ പോലും പണമില്ല. പലരുടെയും സ്ഥിതി വളരെ മോശമാണ്. വയനാട് ജില്ലയിൽ  1200 ൽ ഏറെ അരിവാൾ രോഗികൾ ഉണ്ടന്നാണ് കണക്ക്. ഇതിൽ ജനറൽ വിഭാഗത്തിലെ  198 രോഗികളാണ് . 2018 മുതൽ പുതുതായി പെൻഷന് അപേക്ഷിച്ചവരിൽ. 2000 രൂപയിൽ  കുറയാതെ പെൻഷൻ ലഭിക്കണം എന്നാണ് രോഗികളുടെ ആവിശ്യം.
ഈ സംഭവത്തിൽ  സർക്കാർ ഭാഗത്തുനിന്ന് വ്യക്തമായ നിലപാട് എത്രെയും പെട്ടന്ന് സ്വീകരിക്കണം  എന്നും കൊറോണയുടെ നിയന്ത്രണങ്ങളുമായി  ബന്ധപ്പെട്ട് ബാറുകൾക്കും, ഷോപ്പിംഗ് മാളുകൾക്കും, ബാധകമല്ലാത്ത രീതിയിൽ ആരാധനനാലയങ്ങളിൽ മാത്രം ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയ നിലപാടുകൾ മാറ്റണമെന്ന എന്നവിശ്യപ്പെട്ടുകൊണ്ടും 
കെസിവൈഎം മാനന്തവാടി മേഖല.തുടർന്നും നടപടികൾ ഉണ്ടായില്ലെങ്കിൽ ഉന്നതരുടെ ഇടപെടലുകൾ  നടത്തുവാൻ  ആവിശ്യമായ പ്രതിഷേധാ പരുപാടികൾ സംഘടിപ്പിക്കും എന്നും മേഖല,യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. മേഖല ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയാടൻ, ആനിമേറ്റർ സി. ദിവ്യ ജോസഫ് മേഖല ഭാരവാഹികളായ അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ, ലിഞ്ചു കുരിശുമൂട്ടിൽ, ജോബിഷ് ജോസ് പന്നികുത്തിമാക്കൽ,റിയ റോസ്, അഞ്ചു ജോസഫ്, ക്ലിന്റ് ബേബി, ജിജിന കറുത്തേടത്ത്, അതുൽ വള്ളികാവുങ്ങൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *