October 15, 2026

കേരള പ്രദേശ് കർഷക കോൺഗ്രസ് (ഐ ) പ്രക്ഷോഭത്തിലേക്ക്

0
IMG_20220129_151426.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി:
കാലാവസ്ഥാ വ്യതിയാനം, കടുത്ത വരൾച്ച,  അധിവർഷ പ്രകൃതിക്ഷോഭങ്ങൾ, വന്യമൃഗശല്യം ഇവമൂലം വയനാട്ടിലെ കർഷകരുടെ ജീവിതം ദുരിതത്തിലാണ്.
 അതിനാൽ ഇന്ത്യയിലെ തന്നെ ഏറ്റവും തകർന്ന ജില്ലയാണ് വയനാട് എന്ന് കർഷക കോൺഗ്രസ് (ഐ ) അഭിപ്രായപ്പെട്ടു.
 രാജ്യത്തിന് കോടാനുകോടി രൂപ ലാഭമുണ്ടാക്കി കൊടുക്കുന്ന കുരുമുളക്, കാപ്പി തുടങ്ങിയ നാണ്യവിളകൾ വയനാട്ടിൽ ഇപ്പോൾ തകർച്ചയിലാണ് ഉള്ളത്.
 അതുപോലെതന്നെ ഇഞ്ചി,  കപ്പ, ചേന,  ചേമ്പ്, വാഴ തുടങ്ങിയ ഉൽപ്പന്നങ്ങളും വില കുറവുമൂലം എടുക്കുവാൻ ആളില്ലാതെ തോട്ടങ്ങളിൽ കിടന്ന് നശിച്ചുകൊണ്ടിരിക്കുന്നു.
 കോവിഡിന്റെ മറവിലെ മൊറോട്ടോറിയം കർഷകരെ തീർത്തും അവശനിലയിലാക്കിയ സാഹചര്യമാണ് നിലവിലു ള്ളതെന്നും, അതിനാൽ മറ്റു കർഷകരുടെ കടങ്ങൾ മുഴുവനായി മറ്റു സംസ്ഥാനങ്ങൾ എഴുതിത്തള്ളിയതു പോലെ ഇവിടെയും നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് കർഷക കോൺഗ്രസ് (ഐ ) സമര മുറയിലേക്കിറങ്ങുന്നു.
 ഇതിന്റെ സൂചനയായി കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ വില്ലേജ്, നബാഡ്, ഇതര ബാങ്കുകളിലേക്ക് പ്രതിഷേധമാർച്ച് നടത്തുവാൻ തീരുമാനിച്ചു.
 കാർഷിക കോൺഗ്രസ് (ഐ )ബത്തേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ അടിയന്തരയോഗം പ്രസിഡന്റ് വിജയൻ തോപ്രാംകുടി യുടെ അധ്യക്ഷതയിൽ ചേർന്നു.
യോഗം കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി. ഡി തോമസ് ഉദ്ഘാടനം ചെയ്തു.
 ജില്ലാ സെക്രട്ടറിമാരായ ജോയ് തെക്കുമല, ബേബി സുകുമാരൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ടുമാരായ ആന്റണി ചോലക്കര, ഷിനോജ് കളപ്പുര, ഷാജി ഇരുളം, ഷിനോയ് കന്നി ക്കാട്ട്, ചന്ദ്രൻ കുരുമുള്ളാനി, ജോസ് കുറ്റിയാം കൊണം,  ജെയിംസ് മാപ്പനാത്ത്, ടോമി ഇളയച്ചാനി എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *