April 26, 2024

കാരാപ്പുഴ വിനോദ സഞ്ചാരകേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

0
Img 20220320 065110.jpg
കാരാപ്പുഴ : കാരാപ്പുഴ വിനോദ സഞ്ചാരകേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യാന പരിപാലനത്തിന് 1 ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്, 1 ഡെസ്റ്റിനേഷന്‍ മാനേജര്‍, 4 വിമുക്ത ഭടന്‍മാരായ സെക്യൂരിറ്റി ഗാര്‍ഡുകള്‍, 4 വനിത സെക്യൂരിറ്റി ഗാര്‍ഡുകള്‍, 2 ഗ്രീന്‍ പ്രോട്ടോക്കോള്‍ വളണ്ടിയേഴ്‌സ്, 10 തൊഴിലാളികള്‍ (6 പുരുഷന്‍മാര്‍, 4 വനിതകള്‍) എന്നിവരെ നിയമിക്കുന്നു.
ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്- ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഉദ്യാനപരിപാലനത്തില്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. 25 നും 35 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 25000 രൂപ.
ഡെസ്റ്റിനേഷന്‍ മാനേജര്‍- അംഗീകൃത സര്‍വ്വകലാശായില്‍ നിന്ന് ട്രാവല്‍ ആന്റ് ടൂറിസം ഐശ്ചിക വിഷയമായി ലഭിച്ച ബിരുദം, മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുളള 21 നും 35 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 20000 രൂപ.
സെക്യൂരിറ്റി ഗാര്‍ഡുകള്‍-പുരുഷന്‍മാരുടെ ഒഴിവുകള്‍ വിമുക്ത ഭടന്‍മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. വനിത സെക്യൂരിറ്റി ഗാര്‍ഡുകള്‍ എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുളള 35 നും 45 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 15000 രൂപ.
ഗ്രീന്‍ പ്രോട്ടോക്കോള്‍ വളണ്ടിയേഴ്‌സ്-കാരാപ്പുഴ പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ്സ് യോഗ്യതയുളളവരായിരിക്കണം. ഇരുചക്രവാഹന ലൈസന്‍സുള്ള 25നും 35 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 13000 രൂപ.
ഗാര്‍ഡന്‍ തൊഴിലാളികള്‍- മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 9,10 വാര്‍ഡുകളിലും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 1, 19 വാര്‍ഡുകളിലും ഉളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 നും 40 നും മദ്ധ്യേ.
അപേക്ഷകര്‍ വയനാട് ജില്ലയില്‍ നിന്നുള്ളവരായിരിക്കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേയ് 17 ന് മുമ്പായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട് ഡിവിഷന്‍, കല്‍പ്പറ്റ നോര്‍ത്ത്, പിന്‍.673122 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 202246, 04936 247276.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *