GridArt_20220510_1835355182.jpg

കല്ലോടി പള്ളിത്തിരുനാൾ നാളെ സമാപിക്കും

മാനന്തവാടി: വയനാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കല്ലോടിയിലെ പരിശുദ്ധ മാതാവിന്റെ തിരുനാൾ നാളെ സമാപിക്കും. രാവിലെ 6, 7.30, 8.30, 10.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടാകും. തലശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പൊലീത്ത മാർ ജോർജ് ഞരളക്കാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. രാവിലെ 8.30 മുതൽ നേർച്ച ഭക്ഷണവിതരണം ആരംഭിക്കും.12.15ന് ദേവാലയ…

GridArt_20220504_1946555172.jpg

വെള്ളമുണ്ട,മാനന്തവാടി, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

 വെള്ളമുണ്ട സെക്ഷനിലെ പുളിഞ്ഞാല്‍ ടവര്‍, മൈലാടുംകുന്ന്, പുളിഞ്ഞാല്‍ കാജാ , നാരൊക്കടവ് , മല്ലിശേരിക്കുന്ന്, അത്തികൊല്ലി എന്നിവിടങ്ങളില്‍ നാളെ  (ബുധൻ ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി സെക്ഷനിലെ ശാന്തിനഗര്‍ ഭാഗത്ത്  നാളെ (മെയ് 11) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ…

GridArt_20220510_1619428062.jpg

ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജ് എട്ടാം ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈറ്റ് കോട്ട് വിതരണം നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജിലെ 2021അദ്ധ്യയന വര്‍ഷത്തെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈറ്റ് കോട്ട് വിതരണ ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു.മറ്റാരെക്കാളും മികച്ച ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ആകാന്‍ ഒരു ഡോക്ടര്‍ക്ക് കഴിയും എന്നും അത്തരത്തിലുള്ള ഒരു സമൂഹത്തെ…

GridArt_20220510_1554155502.jpg

ഡോക്ട്രേറ്റ് നേടി

മാനന്തവാടി : കണ്ണൂർ സർവ്വകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ “കാർഷിക പ്രതിസന്ധിയും ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയവും: വയനാട് ജില്ലയിലെ കാർഷിക മേഖലയിലുള്ള ഒരു പഠനം” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോക്ട്രേറ്റ് നേടിയ പയ്യന്നൂർ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ അസിസ്റ്റന്റ് പ്രെഫസർ ഡോ. ദിനേശൻ ഡി.എ. നിലവിൽ വകുപ്പ് മേധാവിയും കണ്ണൂർ യുണിവേഴ്സിറ്റി അക്കദമിക്ക് കൗൺസിൽ അംഗവും ആണ്.…

GridArt_20220510_1513245902.jpg

പൊതുവിദ്യാഭ്യാസം കേരളത്തിന് ദിശാബോധം നല്‍കി

കൽപ്പറ്റ : പൊതുവിദ്യാഭ്യാസത്തിന്റെ ശക്തമായ അടിത്തറ കേരളീയ സമൂഹത്തിന് കരുത്തുറ്റ ദിശാബോധം നല്‍കിയതായി സമഗ്ര ശിക്ഷാ കേരളം സെമിനാര്‍ വിലയിരുത്തി. എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനവും കേരളത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ നടന്ന സെമിനാറാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം നടപ്പിലാക്കുന്ന കേരളം ലോകത്തിന് മാതൃകയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത…

GridArt_20220510_1409043242.jpg

ബാലസഭ തിയേറ്റർ ക്യാമ്പിന് തുടക്കമായി

കൽപ്പറ്റ : കുടുംബശ്രീ വയനാട് ബാലസഭയും കൽപ്പറ്റ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂംസ് സെൻറർ ഫോർ ഇക്കോളജി ആൻറ് റിസേർച്ച് ബയോളജിയും ചേർന്ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ബാലസഭ വിദ്യാർത്ഥികൾക്കായി നടത്തുന്ന 5 ദിവസത്തെ റസിഡൻഷ്യൽ നാടക ക്യാമ്പിന് തുടക്കമായി.   ബേഗൂർ ഫോറസ്റ്റ് ഡോർമിറ്ററിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്…

GridArt_20220510_1405135432.jpg

കാന്താരി ചിക്കനും ചക്കോത്തിയും; രുചിപ്പെരുമയില്‍ ഭക്ഷ്യമേള

കൽപ്പറ്റ : വയനാടന്‍ രുചി പെരുമയില്‍ എന്റെ കേരളം ഭക്ഷ്യമേളയ്ക്ക് തിരക്കേറി. കാന്താരി ചിക്കനും ചാക്കോത്തിയുമാണ് ഭക്ഷ്യമേളയിലെ താരം. പേര് പോലെ തന്നെ വൈവിധ്യമാര്‍ന്ന തനത് രുചിയുടെ അടുക്കളയില്‍ തിരക്കോട് തിരക്ക്. കാന്താരി മല്ലിയില മത്തനില ചുള്ളിചപ്പ് എന്നിവ അരച്ചെടുത്ത് പ്രത്യേക രീതിയില്‍ വറുത്തെടുത്ത് കാന്താരി ചിക്കൻ റെഡി. വെളുത്തുള്ളി ഇഞ്ചി വറ്റല്‍ മുളക് കുരുമുളക്…

GridArt_20220510_1400051032.jpg

സമ്മർ സൈക്ലിങ് ക്യാമ്പ് തുടങ്ങി

സുൽത്താൻ ബത്തേരി : ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും, ജില്ലാ സൈക്ലിങ് അസോസിയേഷന്റേയും നേതൃത്വത്തിൽ സൈക്കിൾ ബഡീസിന്റേയും, മക് ലോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സഹകരണത്തോടെ ബത്തേരി മേഖലാ സൈക്ലിങ് ക്യാമ്പിന് തുടക്കമായി. വിവിധ കാറ്റഗറികളിലായി 30 ൽ അധികം കായിക താരങ്ങൾ പങ്കെടുത്തു. ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേഷ് ഉത്ഘാനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി…

GridArt_20220510_1230027062.jpg

കുട്ടിക്കൊരു വീട് : സംഘാടകസമിതി രൂപീകരിച്ചു

പെരിക്കല്ലൂർ: കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ.എസ്.ടി.എ. (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ )  31 – മത് സംസ്ഥാന സമ്മേളനത്തിൻ്റെ എടുത്ത തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 168 സബ് ജില്ലകളിലും ഓരോ കുട്ടികൾക്ക് വീട് നിർമ്മിച്ചു നല്കുകയാണ്. വയനാട് ജില്ലയിൽ പനമരം ഏരിയയിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പെരിക്കല്ലൂരിലെ കുട്ടിയെയാണ് തിരഞ്ഞെടുത്തത്. ജി.എച്ച്.എസ്.എസ്.…

GridArt_20220510_1224475902.jpg

അഡ്മിഷൻ ക്യാമ്പയിൻ തുടക്കമായി

പനമരം . പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 2022 – 23 അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ ക്യാമ്പയൻ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ആസ്യ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ നവാസ് സർ,രേഖ ടീച്ചർ,ലിസി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.