IMG_20220528_191708.jpg

പീറ്റര്‍ (57) നിര്യാതനായി

മാനന്തവാടി :ചെറ്റപ്പാലം ഡി.എം കോണ്‍വെന്റ് കുന്ന് പീറ്റര്‍ (കുഞ്ഞ് 57 ) നിര്യാതനായി. ഭാര്യ: ലൂസി . മക്കള്‍: വിപിന്‍ (ഷാര്‍ജ), പ്രവീണ്‍ (നെക്‌സ്ജി മൊബൈല്‍ ഷോപ്പ് ). മരുമക്കള്‍: സോണി (നേഴ്‌സ് ഷാര്‍ജ), നിഖിത (നേഴ്‌സ് മിംസ് കോഴിക്കോട്).

IMG_20220528_203312.jpg

ചക്ക തലയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു

അമ്പലവയൽ; ചക്ക തലയിൽ വീണ്   മധ്യവയസ്ക്കൻ മരിച്ചു.  പോത്തുകെട്ടി നാരങ്ങാത്തോട്ടത്തിൽ എൻ.പി വർഗ്ഗീസ് (ആന്റണി 57) ആണ് മരിച്ചത്.  ഇന്നലെ രാവിലെ  11 മണിയോടെ  സ്വന്തം പറമ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെ ആണ് ചക്ക തലയിൽ വീണത്. ഭാര്യ. ഏലിയാമ്മ. മക്കൾ എൽദോ വർഗ്ഗീസ്,    ജിൻസി വർഗ്ഗീസ്. മരുമക്കൾ. ബിജോമി ബേബി,   ആൻസിയ…

IMG_20220528_191815.jpg

കുഞ്ഞാമി നിര്യാതയായി

കല്‍പ്പറ്റ: കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന്‍ സമീപം താമസിക്കുന്ന നെടുമ്പ്രം മൂസ്സയുടെ ഭാര്യ പനയുള്ളതില്‍ കുഞ്ഞാമി (86) നിര്യാതയായി.  മക്കള്‍ : പോക്കര്‍ (സ്വാതന്ത്ര കര്‍ഷക സംഘം മുന്‍സിപ്പല്‍ വൈസ്പ്രസിഡന്റ്), അഹമ്മദ്, കുഞ്ഞബ്ദുള്ള, ഇബ്രാഹിം, കുഞ്ഞായിഷ, നബീസ, അഷ്റഫ്. മരുമക്കള്‍:  പാത്തുട്ടി, അറക്ക മൊയ്തു, മുഹമ്മദ്, നദീറ, റംല, നൗഷിത, മുബീന.

IMG_20220528_181306.jpg

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ ടിബി സെന്റര്‍ വയനാട് 2022-2023 വര്‍ഷത്തിലേക്കുള്ള ലാബ് മെറ്റീരിയല്‍സ് വാങ്ങുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ജൂണ്‍ 13 ന് ഉച്ചക്ക് 12 വരെ ജില്ലാ ടിബി ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവിരങ്ങള്‍ക്ക്  ജില്ലാ ടി ബി ഓഫീസുമായി ബന്ധപ്പെടുക

IMG_20220528_181332.jpg

അധ്യാപക നിയമനം

എടയൂര്‍കുന്ന് ഗവ. എല്‍ പി സ്‌കൂളില്‍ ഒഴിവുളള എല്‍ പി എസ് ടി, ഫുള്‍ടൈം അറബിക് ടീച്ചര്‍ എന്നീ തസ്തികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള അഭിമുഖം മെയ് 30ന് തിങ്കളാഴ്ച്ച ഉച്ചക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. നിശ്ചിത യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.ഫോണ്‍ – 9497305039

IMG_20220528_181352.jpg

ജില്ലാതല ലോട്ടറി മോണിറ്ററിംഗ് സെല്‍ യോഗം ചേര്‍ന്നു

അനധികൃത ലോട്ടറിയുമായി ബന്ധപ്പെട്ട് ജില്ലാതല ലോട്ടറി മോണിറ്ററിംഗ് സെല്‍ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു.എ ഡി എം എന്‍ ഐ ഷാജു അദ്ധ്യക്ഷത വഹിച്ചു. ലോട്ടറി മേഖലയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വകരിക്കുമെന്നും നിമയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ലോട്ടറി, ജി.എസ്.ടി, പോലീസ് വകുപ്പുകള്‍സംയുക്തമായി പരിശോധന നടത്തുന്നമെന്നും അദ്ദേഹം പറഞ്ഞു. വയനാട്…

IMG_20220528_181410.jpg

മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ; വയനാട് ജില്ലയിൽ ഓബുഡ്‌സ്മാനെ നിയമിച്ചു

മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വയനാട് ജില്ലയിലെ ഓംബുഡ്‌സ്മാനായി ഒ.പി അബ്രാഹം ചുമതലയേറ്റു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളോ നിര്‍ദ്ദേശങ്ങളോ 9447545307 എന്ന നമ്പറിലോ ombudsnabwyd22@gmail.com എന്ന ഈമെയില്‍ ഐഡിയിലോ സമര്‍പ്പിക്കാം. വിവിധ തദ്ദേശ സ്വയംഭരംണ സ്ഥാപനങ്ങളില്‍ നടത്തുന്ന ഓംബുഡ്‌സ്മാന്‍ സിറ്റിംഗില്‍ നേരിട്ടോ രേഖാമൂലമോ പരാതി നല്‍കാം.

IMG_20220528_181426.jpg

അനെര്‍ട്ട് തൊഴില്‍ മേള നാളെ

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള അനെര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കുള്ള തൊഴില്‍ മേള നാളെ  കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളി ടെക്‌നിക് കോളേജില്‍ നടക്കും. സൗരോര്‍ജ്ജ മേഖലയിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അനെര്‍ട്ട് പരിശീലനം ലഭിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെ തൊഴില്‍ മേളയില്‍ പങ്കെടുക്കാം

IMG_20220528_181440.jpg

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളേജില്‍ ഗസ്റ്റ് ലക്ച്ചര്‍ നിയമനം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ലെക്ച്ചര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് 31 ന് രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ നടക്കും. യു.ജി.സി യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായ് ഓഫീസില്‍ നേരിട്ട് ഹാജരാവണം. ഫോണ്‍ നമ്പര്‍: 8547005077.

IMG_20220528_181458.jpg

ജില്ലയിലെ 6 വിദ്യാലയങ്ങള്‍ കൂടി ഹൈടെക്; കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നവകേരളം കര്‍മ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച ജില്ലയിലെ 6 വിദ്യാലയങ്ങള്‍ മെയ് 30 ന് വൈകീട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച് എസ്.എസ്. തരിയോട്, ജി.യു.പി.എസ്. കോട്ടനാട്, ജി.എല്‍.പി.എസ്. വിളമ്പുകണ്ടം, ജി.എല്‍.പി.എസ്. പനവല്ലി എന്നീ സ്‌കൂളുകള്‍ക്കായി പുതിയതായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി…