IMG_20220519_215836.jpg

കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു

കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു  മാനന്തവാടി ;  മാനന്തവാടി – പുൽപ്പള്ളി  കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച്  ബോധരഹിതനാക്കി. മാനന്തവാടിയിൽ നിന്നും പുൽപള്ളിയിലേക്ക് പോകുംവഴി കൂടൽ കടവ് വച്ചാണ് ബൈക്കിൽ വന്ന യുവാവ് കെഎസ്ആർടിസി ഡ്രൈവർ ആയ ജോസ് അഗസ്റ്റിനെ മർദ്ദിച്ചത്. പുൽപ്പള്ളി സ്വദേശിയായ ഇദ്ദേഹം മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ ആണ്.  നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ജോസ്.

GridArt_20220519_1629311352.jpg

മുതിരേരി പാലം പൊളിച്ചിട്ടു; താൽക്കാലിക പാലം തകർന്നു

മാനന്തവാടി :  വിമലനഗർ–കുളത്താട–വാളാട്–പേരിയ റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നത്  നാട്ടുകാർക്ക്  ദുരിതമാകുന്നു. കെഎസ്ടിപിയുടെ മേൽനോട്ടത്തിലാണു പണി നടക്കുന്നത്. പ്രവൃത്തികൾക്കു മുന്നോടിയായി പ്രദേശത്തെ മുതിരേരി പാലം 4 മാസങ്ങൾക്കു മുൻപു പൊളിച്ചു മാറ്റി. മഴയ്ക്കു മുൻപ്  പാലത്തിന്റെ പണി പൂർത്തിയാക്കുമെന്നാണു കരാറുകാരൻ പറഞ്ഞത്. എന്നാൽ, പാലം നിർമാണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.  താൽക്കാലികമായി നിർമിച്ച ചപ്പാത്ത് പാലം അപകട ഭീഷണിയിലാണ്.…

GridArt_20220513_0738018092.jpg

ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് : തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ദുരന്ത കണ്‍ട്രോള്‍ റൂം തുറന്നു

തവിഞ്ഞാല്‍ : ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട കണ്‍ട്രോള്‍ റൂം നമ്പര്‍-7025623625, ഓഫീസ്-04935 256236, സെക്രട്ടറി-9496048313, സെക്ഷന്‍ ക്ലര്‍ക്ക്-9400595907.

GridArt_20220519_1510150722.jpg

കോവിഡാനന്തര അണുബാധ : ഗവേഷണത്തിനായി ഡോ. അനീഷിന് ഫെലോഷിപ്പ്

മാനന്തവാടി : കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷിന് എസ്.ഇ.ആര്‍.ബി.-എസ്.ഐ.ആര്‍.ഇ. ഫെലോഷിപ്പ്. കേന്ദ്രസര്‍ക്കാറിന്റെ സയന്‍സ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡിന്റെ (ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഡി.എസ്.ടി.) ഇന്റര്‍നാഷ്ണല്‍ റിസര്‍ച്ച് എക്‌സ്പീരിയന്‍സ് ഫെലോഷിപ്പാണ് കരസ്ഥമാക്കിയത്. ലണ്ടനിലെ ഇംപീരിയല്‍ മെഡിസിന്‍ ഫാക്കല്‍റ്റിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തില്‍ ഗവേഷണത്തിന് ഡോ. അനീഷിന് അവസരം ലഭിക്കും.…

IMG_20220519_125312.jpg

വേളാംങ്കണ്ണി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് പുൽപ്പള്ളി സ്വദേശി മരിച്ചു

പുൽപ്പള്ളി :വേളാംങ്കണ്ണി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് മരിച്ച മരക്കടവ് കണിക്കുളത്ത് ജോസ് ( 65 ) മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. പരിക്കേറ്റ സഹയാത്രക്കാരുടെ നില ഗുരുതരമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു.കൂനൂർ മേട്ടുപാളയം മലമ്പാതയിൽ ബുർളിയാറിന് സമീപമാണ് ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. വേളാങ്കണ്ണി യാത്രയ്ക്ക് പോയി തിരികെ വരികയായിരുന്നു.  വികലാംഗനായ ജോസ്,…

GridArt_20220519_1152562782.jpg

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 പുൽപ്പള്ളി: കഞ്ചാവ് കടത്ത് സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആന്റിനാർക്കോട്ടിക് പോലീസ് സേനാംഗങ്ങളും,പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ആനന്ദകൃഷ്ണനും സംഘവും സംയുക്തമായിപുൽപ്പള്ളി പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിൽ 1.928 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.  കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേലൂർ മോനു എന്ന പി.പി അശ്വന്ത്(21) ആണ് പിടിയിലായത്.…

GridArt_20220519_1142167332.jpg

ജന സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

തവിഞ്ഞാലിൽ : തവിഞ്ഞാലിൽ പ്രവർത്തിക്കുന്ന സംഗമം ഫാർമേഴ്സ് ക്ലബ്ബ്,വിമല നഗർ കർഷക താൽപ്പര്യസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജന സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ് ട്രേഡ് ഫിനാൻസുമായി ചേർന്നാണ് ജനസേവന കേന്ദ്രം ആരംഭിച്ചത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി ഉദ്ഘാടനം നിർവ്വഹിച്ചു. തവിഞ്ഞാൽ സെൻ്റ് മേരീസ് പള്ളി വികാരി…

GridArt_20220519_1134442012.jpg

വെള്ളമുണ്ട ഡിവിഷൻ സ്പീച്ച്‌ ക്രാഫ്റ്റ് ആരംഭിച്ചു

തരുവണഃ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ  പൊതുജനങ്ങൾക്ക് വേണ്ടി നടത്തുന്ന  പ്രസംഗ പരിശീലന പരിപാടിയായ ' സ്പീച്ച്‌ ക്രാഫ്റ്റ് ' ആരംഭിച്ചു. പാലിയാണ നെഹ്‌റു ഗ്രന്ഥാലയത്തിൽ നടന്ന പരിശീലന പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത…

GridArt_20220519_1130248302.jpg

പാചകവാതക വില വർധനവിനെതിരെ വിറക് വിതരണ സമരം നടത്തി

തലപ്പുഴ : യൂത്ത് കോൺഗ്രസ്സ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില വർദ്ധനവിനെതിരെ വിറക് വിതരണം ചെയ്ത് പ്രതിഷേധിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ നിഥിൻ പി എം അധ്യക്ഷദ്ധ വഹിച്ചു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് തലപ്പുഴ ഡിവിഷൻ മെമ്പർ അസീസ് വാളാട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജിജോ വരായാൽ, വിജിൻ…

GridArt_20220519_0921072673.jpg

വേളാങ്കണി തീർത്ഥയാത്ര; അഞ്ച് അംഗം യാത്ര ചെയ്ത വാഹനം അപകടത്തിൽ ; ഒരാൾ മരണപ്പെട്ടു

  പെരിക്കല്ലൂർ : പുൽപ്പള്ളി മരക്കടവിൽ നിന്ന് വേളാങ്കണിയ്ക്ക് പോയി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങിവരുന്ന 5 അംഗം സഞ്ചരിച്ച വാഹനം മേട്ടുപാളയം കല്ലാറിന് (തമിഴ്നാട്) സമീപത്ത് വെച്ച് രാവിലെ 5.30 മണിയ്ക്ക് അപകടത്തിൽ പെട്ടു. ഒരാൾ മരണപ്പെട്ടു എന്നതാണ് പ്രാഥമിക നിഗമനം. പുൽപ്പള്ളി- മരക്കടവ് സ്വദേശികളായ കണികുളം ജോസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.…