പള്ളികുന്ന് : പള്ളികുന്ന് കരിങ്കുറ്റിയിൽ നടന്നു പോകുന്നവരുടെ ദേഹത്ത് മരം വീണു . വാടോത്ത് വിഷ്ണു (26) തൽക്ഷണം മരണപെട്ടു. മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റതായി പറയപെടുന്നു. മൃദദേഹം കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ.

പള്ളികുന്ന് : പള്ളികുന്ന് കരിങ്കുറ്റിയിൽ നടന്നു പോകുന്നവരുടെ ദേഹത്ത് മരം വീണു . വാടോത്ത് വിഷ്ണു (26) തൽക്ഷണം മരണപെട്ടു. മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റതായി പറയപെടുന്നു. മൃദദേഹം കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ.
വയനാട്: ചുരം രണ്ടാം വളവിനു താഴെ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്കേറ്റു.ഇന്ന് വൈകുന്നേരം 4.30 മണിയോടെ ആണ് അപകടം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നേ ഉള്ളു.
കോളിയാടി: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കോളിയാടി കൊന്നമ്പറ്റ കാട്ടുനായ്ക്ക കോളനിയിലെ ബിനു സോമൻ( 32 )ആണ് ഇടിമിന്നലേറ്റ് മരണപെട്ടത്. ഭാര്യ ജിൻഷ. മകൾ നിയമോൾ.
മാനന്തവാടി : മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലി വർഷാരംഭത്തോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ 2022 മെയ് 1ന് ദീപശിഖ പ്രയാണം നടത്തി. കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ, മാനന്തവാടി രൂപതയുടെ ക്രാന്തദർശി ദിവംഗതനായ അഭിവന്ദ്യ മാർ ഇമ്മാനുവേൽ പോത്തനാ മുഴി പിതാവിന്റെ കബറിടത്തിൽ വെച്ച് മാനന്തവാടി കത്തീഡ്രൽ വികാരി ഫാ.സണ്ണി മഠത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ…
ബത്തേരി: നഗരത്തിൻ്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടിയ പൂമരം കടപുഴകി വീണു. മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് പൂമരം വീണത്. പൂക്കളാൽ സൗന്ദര്യവൽക്കരിക്കപ്പെട്ട ബത്തേരി ഇതിനകം ശ്രദ്ധ നേടിയിരുന്നു. ട്രാഫിക് ജംഗ്ഷനിൽ കണ്ണിന് ഇമ്പം പകർന്ന പൂമരം കടപുഴകി വീണത് സൗന്ദര്യാസ്വാതകാരെ നിരാശയിലാക്കി.
തലപ്പുഴ : പേരിയയിൽ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. 4 ഗ്രാം എം.ഡി. എം. എ യുമായി പേര്യ സ്വദേശികളായ മടപ്പിള്ളി ഫാസിൽ (28) ,എലത്തികി അസീബ് ( 23) ,എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനം കെ.എൽ 12 കെ. 1090 എന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സബ്ബ് ഇൻസ്പെക്ടർ…
പനമരം : അന്തരിച്ച മാധ്യമ പ്രവർത്തകൻ്റെ കുടുംബത്തിന് കേരള പത്രപ്രർത്തക അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സജ്ജമാക്കിയ ടൈലറിംങ് യൂണിറ്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കൈമാറി. പനമരം കൈതക്കൽ കൂടകടവത്ത് കെ.കെ.അബ്ദുള്ളയുടെ കുടുംബത്തിനാണ് ടൈലറിംങ് യൂണിറ്റ് കൈമാറിയത്. ഇദ്ദേഹത്തിൻ്റെ ആകസ്മിക വിയോഗം മൂലം പ്രയാസത്തിലായ കുടുംബത്തിനുള്ള കൈതാങ്ങ് എന്ന നിലയിൽ തൊഴിൽ സംരംഭം…
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തു ചൊവ്വാഴ്ചയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. ബാങ്കുകള്‍ക്കും നാളെ അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ചൊവ്വാഴ്ചയാണു ചെറിയ പെരുന്നാൾ.
വെള്ളമുണ്ട : എൽ.എസ്.എസ് സ്കോളർഷിപ് പരീക്ഷയിൽ ജില്ലയിൽ മികച്ച വിജയം നേടിയ പുളിഞ്ഞാൽ ഗവ.ജി.എച്ച്.എസിലെ വിദ്യാർത്ഥിനി മിൻഹാ ഫാത്തിമയെ അനുമോദിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് വി.ഹഷീം അധ്യക്ഷത വഹിച്ചു. എച്ച്.എം.നിർമല കെ.ഒ, എം.കെ.രോഹിത്, ബിന്ദു ടീച്ചർ ,ലൈല.സി,രാകേഷ്,ഗിരീഷ്,ശബാന തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ: വയനാടൻ ഭംഗി ആസ്വദിക്കാനെത്തുന്നവരെ നിരാശയിലാക്കുന്ന നിരക്ക് വർധനവുമായി ജില്ലാ ടൂറിസം പ്രൊമൊഷൻ കൗൺസിൽ. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ നിരക്ക് കൂട്ടിയതിലാണ് പ്രതിഷേധം. കുടുംബമായി ഉല്ലസിക്കാൻ വന്നാൽ കീശ കാലിയാകുന്ന അവസ്ഥയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇവിടുത്തെ അത്ര നിരക്കില്ല. ഇതാണ് നടപ്പാക്കുന്ന ചാർജ് വർധനക്കെതിരെയുളള വിമർശനം.. ഡി.ടി.പി.സിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുംതന്നെ അടിസ്ഥാന സൗകര്യങ്ങൾ, ഒരുക്കാതെയാണ്…