IMG_20220516_212855.jpg

യൂത്ത് അസോസിയേഷന് മലബാറിൽ പുതിയ നേതൃത്വം

മീനങ്ങാടി: യാക്കോബായ സഭയുടെ കീഴിലുള്ള യൂത്ത് അസോസിയേഷൻ മലബാർ ഭദ്രാസന പൊതുയോഗം മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ ഡോ.ഫാ. മത്തായി അതിരമ്പുഴയിൽ ഉദ്ഘാടനം ചെയ്തു. ഫാ.ബേസിൽ കരനിലത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ:സെക്രട്ടറി ഇ.ടിജോബിഷ് റ്റി. ആത്മായ വൈസ് പ്രസിഡന്റ്‌ അമൽ ജെയിൻ,ട്രഷറർ സിജോ പീറ്റർ,ജോ. സെക്രട്ടറിമാർ ബേസിൽ ജോർജ്, അലീന എലിയാസ്,…

GridArt_20220516_1958419892.jpg

വി.ജി വിജയന്‍ അനുസ്മരണം 19ന്

കല്‍പ്പറ്റ : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ജി വിജയന്റെ അഞ്ചാം അനുസ്മരണം ഈമാസം 19ന് കല്‍പ്പറ്റയില്‍ നടക്കും. വയനാട് പ്രസ് ക്ലബും വി.ജി വിജയന്‍ അനുസ്മരണ സമിതിയും സംയുക്തമായി നടത്തുന്ന പരിപാടി കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് നടക്കുക. വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍…

GridArt_20220516_1954446172.jpg

പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

പുല്‍പ്പള്ളി: പുൽപള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തതിന്റെ പേരില്‍ ജപ്തി ഭീഷണി മുഴക്കിയ സംഭവത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഡ്വ.എം.വിടോമിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരില്‍ തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പുൽപള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുൽപള്ളി ശാഖ ഉപരോധിച്ചു.സമരം…

IMG_20220516_180409.jpg

അഡ്വക്കേറ്റ് എം വി ടോമിയുടെ മരണം : വയനാട് ജില്ല ഫാർമേഴ്‌സ് റിലീഫ് ഫോറം രംഗത്ത്

പുൽപ്പള്ളി : കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്ത അഡ്വക്കേറ്റ് എം വി ടോമിയുടെ മരണത്തിലേക്ക് നയിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖയുടെ നിഷ്ഠൂരമായ ക്രൂര നടപടികൾക്കെതിരെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും, അഡ്വക്കേറ്റ് കമ്മീഷണറുടെയും, പോലീസ് ഉദ്യോഗസ്ഥരുടെയും നേരിൽ അഞ്ജടിച്ചുകൊണ്ട് വയനാട് ജില്ല ഫാർമേഴ്‌സ് റിലീഫ് ഫോറം രംഗത്ത്. സാധാരണക്കാരായ ജനങ്ങൾക്ക് നേരെ ജപ്തി യും,സർഫാസിയും, റിക്കവറി…

IMG_20220516_174314.jpg

ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു

തരുവണ :  ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റേയും കുടുബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. പഞ്ചായത്തിലെ പ്രധാന ടൗണുകളിലും, സ്ഥാപനങ്ങളിലും, വീടുകളിലും ശുചീകരണവും, കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. പഞ്ചായത്ത്തല ഉദ്ഘാടനം തരുവണയില്‍ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വാര്‍ഡുതലത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ…

IMG_20220516_173324.jpg

യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിന് നിരോധനം

കൽപ്പറ്റ : ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മെയ് 17 മുതല്‍ ഓഗസ്റ്റ് 31 വരെ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി. മണ്ണിടിച്ചില്‍, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഇടിഞ്ഞ് വീണ്…

IMG_20220516_171406.jpg

മഴക്കാല പൂര്‍വ്വ ശുചീകരണവുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം: മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കാവുംമന്ദം അങ്ങാടിയും ഓഫീസ് പരിസരവും ശുചീകരിച്ചു. പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഷീജ ആന്‍റണി, ഷമീം പാറക്കണ്ടി, രാധ പുലിക്കോട്, ഭരണസമിതി അംഗങ്ങളായ…

GridArt_20220516_1625421512.jpg

അപകടകരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ

കൽപ്പറ്റ : കാലവർഷത്തിന് മുന്നോടിയായി ജില്ലയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ രീതിയിൽ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം മാർഗനിർദ്ദേശം നൽകി ജില്ലാ കളക്ടർ എ.ഗീതയുടെ ഉത്തരവ്.  തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് ചെയർമാനായും സെക്രട്ടറി കൺവീനറായും വില്ലേജ് ഓഫീസർ, വനം വകുപ്പ് റേഞ്ച്…

GridArt_20220516_1454415132.jpg

സ്വയം ചിന്തകളെ ക്യാൻവാസിലാക്കി ഡോ.നരേഷ് : പ്രദർശനം 18 മുതൽ മാനന്തവാടിയിൽ

കൽപ്പറ്റ: ആതുര സേവന രംഗത്തെ സജീവ പ്രവർത്തകനായ മേപ്പാടി സ്വദേശി ഡോ. നരേഷ് ബാലകൃഷ്ണൻ്റെ ചിത്ര പ്രദർശനം 18 മുതൽ നടക്കും. ഒറ്റക്കിരിക്കുമ്പോൾ മനുഷ്യൻ സ്വയം ചിന്തിക്കുകയും ഉറക്കെ സംസാരിക്കുകയോ പാടുകയോ ചെയ്യുന്നതു പോലെ ആ ചിന്തകളെ ക്യാൻവാസിലാക്കിയ ചിത്രകാരൻ്റെ അവതരണമാണ് സോളിലോക്കി. മെയ് 18 മുതൽ 22 വരെ വയനാട് മാനന്തവാടി ലളിത കലാ…

GridArt_20220516_1438196952.jpg

എം.എസ്.എഫ്. സ്കോളർഷിപ് പരീക്ഷ സംഘടിപ്പിച്ചു

മാനന്തവാടി: എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ഹബീബ് എജ്യുകെയര്‍ സി.എ/സി.എം.എ. സ്കോളര്‍ഷിപ്പ് പരീക്ഷ മാനന്തവാടി നിയോജക മണ്ഡലത്തിൽ സംഘടിക്കപ്പെട്ടു . മികച്ച തയ്യാറെടുപ്പുകളോടെ നടത്തിയ എക്സാമിന് രജിസ്ട്രേഷന്‍ ചെയ്ത ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പങ്കെടുത്തു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജിനാസ് പുലിക്കാട്, ഭാരവാഹികളായ ഷുഹൈബ്, ഷാഹുൽ, നാസർ, ആഷിർ, മിൻഹാജ്,എന്നിവരും , ഗസ്സാലി കോളേജ് യൂണിയൻ ചെയർമാൻ ഷബീബ്…