പനമരം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ സെറികള്‍ച്ചര്‍ കര്‍ഷകര്‍ക്കായി ജില്ലാതല കര്‍ഷക സംഗമം നടത്തി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ പങ്കെടുത്ത സംഗമത്തിന്റെയും കൈപുസ്തക പ്രകാശനത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് അധ്യക്ഷത വഹിച്ചു.ജില്ലയിലെ മികച്ച സെറികള്‍ച്ചര്‍ കര്‍ഷകരെ…
