April 24, 2024

ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു

0
Gridart 20220629 1605196662.jpg
കൽപ്പറ്റ : ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുന്ന ജില്ലയിലെ സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ക്ക് എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പരിശീലനം നല്‍കി. പൊതുസമൂഹത്തെ ദുരന്ത സമയങ്ങളില്‍ സഹായിക്കാന്‍ സന്നദ്ധമാക്കുകയാണ് ലക്ഷ്യം. ജില്ലാ അഡ്മിനിസ്‌ട്രേഷന്‍, ഡി.ഡി.എം.എ, വയനാട് ഐ.എ.ജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആദ്യ സെഷന്‍ എ.ഡി.എം എന്‍.ഐ ഷാജുവും രണ്ടാമത്തെ സെഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അജീഷ് കുന്നത്തും ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനില്‍ 93 അംഗങ്ങളും രണ്ടാമത്തെ സെഷനില്‍ 97 അംഗങ്ങളും പങ്കെടുത്തു. വയനാട് ഐ.എ.ജി കണ്‍വീനര്‍ ഫാ. ബെന്നി ഇടയത്ത് അധ്യക്ഷത വഹിച്ചു. എന്‍ഡിആര്‍എഫ് ടീം സബ് ഇന്‍സ്‌പെക്ടര്‍ കൗശല്‍ കെ.ആര്‍ പരിവ, ഡിഡിഎംഎ ജൂനിയര്‍ സുപ്രണ്ട് ജോയ് തോമസ്, ഡോ. കരുണാകരന്‍, അഖില്‍ദേവ്, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍,പി. സന്ദീപ്, എന്‍ഡിആര്‍എഫ് കോണ്‍സ്റ്റബിള്‍മാരായ പി. ശിവകൃഷ്ണ, എം.കെ. അഖില്‍, വയനാട് ഐ.എ.ജി എക്‌സിക്യൂട്ടീവ് മെബേര്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *