April 25, 2024

ബഫർസോൺ വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടൽ ശ്ലാഘനീയം കെ പി മധു

0
Gridart 20220629 1602528392.jpg
 ബത്തേരി : സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ജനങ്ങളിലുണ്ടാക്കുന്ന ആശങ്ക സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തുകയും ദേശീയ ശരാശരിയെക്കാൾ അധികം ജനസാന്ദ്രതയുള്ള കേരളത്തിൻ്റെ ആശങ്ക ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി ജനജീവിതത്തെ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്ന്  മന്ത്രിയോട് അഭ്യർഥിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ ബിജെപി ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് കെ പി മധു അഭിനന്ദിച്ചു.
കേരളത്തിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും ദേശീയ വന്യജീവി ബോർഡിനെയും വിവരങ്ങൾ കൃത്യമായി ധരിപ്പിക്കാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഗുജറാത്തിലെ നാരായണ സരോവര വന്യജീവി സങ്കേതത്തിൽ 765 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്നത് 444 കിലോമീറ്റർ ആക്കി കുറച്ചു. ഗുജറാത്ത് സർക്കാർ പാസാക്കിയ പ്രമേയം ആയുധമാക്കിയാണ് സംസ്ഥാന സർക്കാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് 321 ചതുരശ്ര കിലോമീറ്ററിന്റെ ഇളവ് നേടിയെടുത്തത്. ഗുജറാത്ത് മാതൃക പിന്തുടർന്ന് കേരള സർക്കാരും ഇളവ് നേടിയെടുക്കാൻ പരിശ്രമിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *