IMG-20220620-WA00392.jpg

പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം യുവാവ് പിടിയിലായി

 വെള്ളമുണ്ട: വെള്ളമുണ്ട സ്റ്റേഷൻ പരിധിയിലെ പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട പുളിഞ്ഞാൽ നമ്പൻ വീട്ടിൽ മുഹമ്മദ് യാസീൻ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം. കുട്ടി ഇക്കാര്യം അധ്യാപികയോട് പറഞ്ഞതിനെ തുടർന്ന് പോലീസിൽ വിവരമറിയുകയും തുടർന്ന് കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൻ ഇന്ത്യൻ…

GridArt_20220504_1946555172.jpg

മാനന്തവാടി,മീനങ്ങാടി,വെള്ളമുണ്ട,പുല്‍പ്പള്ളി,കാട്ടിക്കുളം,പടിഞ്ഞാറത്തറഎന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂട്ടക്കടവ്, പാണ്ടിക്കടവ്, താഴെയങ്ങാടി , കൊണിയന്‍മുക്ക്, അമ്പലവയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മീനങ്ങാടി ടൗണ്‍, പിബിഎം, അമ്പത്തിനാല്, പുഴംങ്കുനി, സൊസൈറ്റി കവല, കോളേരി, പരപ്പനങ്ങാടി, താഴത്തങ്ങാടി എന്നീ പ്രദേശങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9…

IMG-20220620-WA00362.jpg

പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം :  സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു പരീക്ഷകള്‍ 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 2021ല്‍ റിക്കോര്‍ഡ് വിജയ ശതമാനമായിരുന്നു പ്ലസ്ടുവിന് ലഭിച്ചത്. 87.94…

IMG-20220620-WA00352.jpg

ബഫർസോൺ: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ബത്തേരി: ബഫർ സോൺ നിർണ്ണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ജനവാസ കേന്ദ്രങ്ങളെ ബഫർസോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കൊണ്ട് യാക്കോബായ സഭയുടെ മലബാർ ഭദ്രസന യുവജനപ്രസ്ഥാനം ബത്തേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഉത്തരവ് മൂലം വയനാട്,നീലഗിരി ജില്ലകളിലെ ജനജീവിതം ദുരിതപൂർണ്ണത്തിലാകും. മലബാർ ഭദ്രസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരംപുഴയിൽ ഉദ്ഘാടനം ചെയ്തു…

IMG-20220620-WA00342.jpg

ഐ.ഇ.സി.എ. മെറ്റീരിയൽ സ്റ്റഡി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ: ഇൻ്റീരിയർ എക്സിറ്റീരിയർ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഐ.ഇ.സി.എ.വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മെറ്റീരിയൽ സ്റ്റഡി ശിൽപ്പശാല സംഘടിപ്പിച്ചു.വൈബ്സ് 2022 എന്ന പേരിൽ പൂത്തൂർ വയൽ സ്വാമി നാഥൻ ഫൗണ്ടേഷനിലായിരുന്നു പരിപാടി.  25 ഇൻ്റീരിയർ എക്സിറ്റീരിയർ കോൺട്രാക്ടർമാർ ചേർന്നാണ് സംഘടന. 2018- മുതലാണ്   വയനാട്ടിൽ പ്രവർത്തനമാരംഭിച്ചത്. വയനാട്,മലപ്പുറം, എറണാകുളം, , കാസർഗോഡ്, കണ്ണൂർ കോഴിക്കോട് ജില്ലകളിൽ…

IMG-20220620-WA00332.jpg

ബഫർ സോൺ പ്രതിസന്ധി; തിരുനെല്ലി പഞ്ചായത്തിൽ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി

കാട്ടിക്കുളം : ജനവാസ കേന്ദ്രങ്ങളെ പ്രതിസന്ധിയിലാക്കുന്ന ബഫർസോൺ പ്രഖ്യാപനം പിൻവലിക്കുക, ബഫർസോൺ വനാർതിർത്തിക്കുള്ളിലായി നിജപ്പെടുത്തുക, ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളിലൂന്നി തിരുനെല്ലി പഞ്ചായത്ത് ആഭിമുഖ്യത്തിൽ കാട്ടിക്കുളം പോസ്റ്റോഫീസിലേക്ക് സർവ്വകക്ഷി നേതൃത്വത്തിൽ സമരം നടത്തി. മാർച്ചും ധർണ്ണയും ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. പി വി ബാലകൃഷ്ണൻ…

IMG-20220620-WA00322.jpg

പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകള്‍; കല്‍പ്പറ്റ നാരായണന്‍

കൽപ്പറ്റ : പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകളാണെന്നും കാലാനുവര്‍ത്തിയായ വായനയാണ് മനുഷ്യന്റെ സാംസ്കാരിക മൂല്യത്തിന്റെ അടിത്തറയെന്നും സാഹിത്യകാരന്‍ കല്‍പ്പറ്റനാരായണന്‍ പറഞ്ഞു. കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാപക്ഷാചരണം ജില്ലാ തല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടി. സിദ്ദിഖ് എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. വായനയ്ക്ക് മാറുന്ന…

IMG-20220620-WA00312.jpg

കാര്യക്ഷമമായ സേവനം ഉറപ്പാക്കല്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണം : മന്ത്രി എ.കെ ശശീന്ദ്രന്‍

കൽപ്പറ്റ : പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനം ഉറപ്പാക്കുകയെന്നത് ജനപക്ഷ സര്‍ക്കാറിന്റെ കടമയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എം.കെ. ശശീന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലതാമസമില്ലാതെ സേവനങ്ങള്‍ ലഭിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. ഇവ യഥാസമയം ലഭ്യമാകാതെ പോകുന്നത്…

IMG-20220620-WA00242.jpg

മാനന്തവാടി നഗരസഭ മഴക്കാല മുന്നൊരുക്കം; ഇ.ആർ.ടി.അംഗങ്ങളുടെ യോഗം ചേർന്നു

മാനന്തവാടി: മഴക്കാല മുൻ ഒരുക്കങ്ങളുടെ ഭാഗമായി ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി നഗരസഭ പരിധിയിലെ ഇ.ആർ.ടി.അംഗങ്ങളുടെ യോഗം നഗരസഭ ഹാളിൽ വെച്ച് ചേർന്നു. മാനന്തവാടി നഗര സഭയിൽ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് യോഗം ചേർന്നത്. നഗരസഭ ചെയർമാൻ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. ജേക്കബ് സെബാസ്റ്റ്യൻ, പി.വി.…

IMG-20220620-WA00172.jpg

കേന്ദ്ര സർക്കാർ വേട്ടയാടൽ നിർത്തണം:കെ കെ അബ്രഹാം

മാനന്തവാടി:  അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന വേട്ടയാടൽ രാഷ്ട്രിയം അവസാനിപ്പിക്കണം- കെ.കെ.അബ്രഹാം. കേന്ദ്ര ബി.ജെ.പി.സർക്കാരിൻ്റെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുന്നതിനെതിരെയും വിവിധ സർക്കാർ എജൻസികളെ ഉപയോഗിച്ച് ദേശിയ നേതാക്കളെ വേട്ടയാടുന്നതിനെതിരെയും ദേശവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മാനന്തവാടി പോസ്റ്റോഫിസിലേയ്ക്ക് കോൺഗ്രസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്…