IMG-20220618-WA00242.jpg

വിദേശ മദ്യവില്‍പ്പന : ഒരാൾ പിടിയിൽ

അരപ്പറ്റ: കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് സംഘം താഴെ അരപ്പറ്റ ഭാഗത്ത് നടത്തിയ പരിശോധനയില്‍ വിദേശ മദ്യം വില്‍പ്പന നടത്തിയയാളെ പിടികൂടി.താഴെ അരപ്പറ്റ എച്ച്.എം.എല്‍ അഞ്ചാം നമ്പര്‍ സതീഷ് നിവാസില്‍ കുട്ടിഗംഗന്‍ (ആര്‍.ചന്ദ്രന്‍ 45) എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും വിദേശ മദ്യവും , മദ്യവില്‍പ്പനയിലൂടെ ലഭിച്ച 3000 രൂപയും പിടിച്ചെടുത്തു. പ്രതി മുന്‍പും നിരവധി തവണ…

IMG-20220618-WA00172.jpg

ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

കൽപ്പറ്റ : “പണിമുടക്കവകാശം, തൊഴിലവകാശം” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയും പണിമുടക്കവകാശത്തിനെതിരെയുള്ള കോടതി നിരീക്ഷണത്തിനെതിരെയും അധ്യാപകരും ജീവനക്കാരും രംഗത്തിറങ്ങണമെന്ന് ജനാധിപത്യ സംരക്ഷണ സദസ്സ് ആഹ്വാനം ചെയ്തു. കൽപ്പറ്റയിൽ കെ.ജി.ഒ.എഫ്. ജില്ലാ പ്രസിഡന്റ് ബിജു…

IMG-20220618-WA00162.jpg

ദേശീയ ഗൂണനിലവാര അംഗീകാരം; നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് അഭിമാന നേട്ടം

നൂല്‍പ്പുഴ : നൂല്‍പ്പുഴ കുടുംബാരോഗ്യത്തിന് വീണ്ടും അംഗീകാരം. ദേശീയ തലത്തില്‍ ആശുപത്രികളുടെ ഗുണനിലവാരത്തിന് നല്‍കുന്ന ദേശീയ ഗുണനിലവാര അംഗീകാരം (നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) വീണ്ടും നേടി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം. 93 ശതമാനം മാര്‍ക്ക് നേടിയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അംഗീകാരം നേടിയത്. ഇത് രണ്ടാം തവണയാണ് ദേശീയ ഗുണനിലവാര അംഗീകാരം നൂല്‍പ്പുഴ കുടുംബാരോഗ്യ…

IMG-20220618-WA00132.jpg

കുപ്രസിദ്ധ മോഷ്ടാവ് കളിപറമ്പിൽ വിശ്വരാജ് വലയിൽ

മാനന്തവാടി:കുപ്രസിദ്ധ മോഷ്ടാവിനെ മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘംപിടികൂടി.പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജ് (40)നെയാണ് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് തന്ത്രപരമായി പോലീസ് വലയിലാക്കിയത്. വയനാട്,കോഴികോട്, തൃശൂർ, കണ്ണൂർ എന്നി ജില്ലകളിൽ വിശ്വരാജിനെതിരെ കേസുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കൽപ്പറ്റയിലും വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടർന്ന് വിശ്വരാജ് മാനന്തവാടിയിലേക്ക് കടന്നതായി പോലീസിന് വിവരം…

IMG-20220618-WA00122.jpg

ഉണ്ണി നായർ നിര്യാതനായി

പനമരം .കരിമ്പുമ്മൽ വർഷങ്ങളായി ഹോട്ടൽ വ്യാപാരം നടത്തിവന്നിരുന്ന സോപനo ഉണ്ണി നായർ( 73) നിര്യാതനായി.ഭാര്യ : ശാന്തമ്മ .മകൻ:  കൃഷ്ണദാസ്(വിക്കി) മരുമകൾ: അനില.സംസ്കാരം നാളെ ഞായർ 11 മണി കരിമ്പുമ്മൽ വിട്ടുവളപ്പിൽ.

IMG-20220618-WA00102.jpg

കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിൻ്റെ മിന്നൽ സന്ദർശനം

കുഞ്ഞോം: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ സംസ്ഥാന മ്യൂസിയം- തുറമുഖം- പുരാവസ്തു- പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മിന്നൽ സന്ദർശനം. നിർമ്മാണം പുരോഗമിക്കുന്ന മ്യൂസിയത്തിൻ്റെയും നവീകരിക്കുന്ന ചിറയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു വേണ്ടിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. 5.2 കോടി രൂപ മുതൽ മുടക്കിൽ മ്യൂസിയം കെട്ടിടവും…

IMG-20220618-WA00092.jpg

ഹൈവേ കവർച്ച : രണ്ട് മാനന്തവാടി സ്വദേശികൾ ഉൾപ്പെടെ എട്ട് പേർ പിടിയിൽ

മാനന്തവാടി: വിരാജ്‌പേട്ട ഗോണിക്കുപ്പയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിനു മുന്നില്‍ വ്യാജമായി അപകടം സൃഷ്ടിച്ച് യാത്രക്കാരില്‍ നിന്നും രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം രൂപ കൊള്ളയടിച്ച സംഭവത്തില്‍ മാനന്തവാടി സ്വദേശികളായ രണ്ട് പേര്‍ ഉള്‍പ്പെടെ എട്ടംഗ മലയാളി സംഘം അറസ്റ്റില്‍. മാനന്തവാടി പാണ്ടിക്കടവ് സ്വദേശികളായ സി.ജെ ജിജോ (31) മുസ്ലിയാര്‍ വീട്ടില്‍ ജംഷീര്‍ (29) എന്നിവര്‍…

IMG-20220618-WA00062.jpg

ഷിഹാബ് തങ്ങൾ എക്സലൻസി അവാർഡ് വിതരണം ചെയ്തു

വെള്ളമുണ്ട: സിറ്റി ശാഖാ യൂത്ത് ലീഗ് എം. എസ്.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഷിഹാബ് തങ്ങൾ എക്സലൻസി അവാർഡ് വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് പി മുഹമ്മദ് നിർവ്വഹിച്ചു. സിറാജ് കെ അധ്യക്ഷത വഹിച്ചു.…

GridArt_20220518_1659499262.jpg

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്‍, ഒ പി അസിസ്റ്റന്റ നിയമനം

കൽപ്പറ്റ : കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സായാഹ്ന ഒ.പി പദ്ധതിയിലേക്ക് ലാബ് ടെക്നീഷ്യന്‍, ഒ പി അസിസ്റ്റന്റ് എന്നിവരെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത – ലാബ് ടെക്നീഷ്യന്‍ : കേരള ആരോഗ്യ സര്‍വ്വകാലശാല അല്ലെങ്കില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം. ഒ.പി.അസിസ്റ്റന്റ് -ബിരുദം, ഡി.സി.എ,ടൈപ്പ് റൈറ്റിംഗ് ഹയര്‍,…

IMG-20220618-WA00012.jpg

പെരിക്കല്ലൂർ വികസന കമ്മിറ്റി യോഗം ചേർന്നു

  പെരിക്കല്ലൂർ: പെരിക്കല്ലൂർ പ്രദേശത്തിന്റെ  സമഗ്രവികസനത്തിനായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുവാൻ പെരിക്കല്ലൂർ സെന്റ് .തോമസ് പാരീഷ്ഹാളിൽ വികസന കമ്മിറ്റി യോഗം ചേർന്നു. കെ എസ് ആർ ടി സി  ഉൾപ്പെടെ പതിനാലിന വികസന പദ്ധതികൾ യോഗത്തിൽ അവതരിപ്പിക്കുകയും ജനപ്രതിനിധികൾ ദീർഘനേരം ചർച്ച ചെയ്യുകയും എത്രയും' വേഗം പദ്ധതികൾ നടപ്പാക്കുന്ന കാര്യങ്ങൾക്ക് ഉറപ്പു നൽകുകയും ചെയ്തു.…