IMG-20220626-WA00402.jpg

കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്

കാട്ടിക്കുളം: കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക് .ഇന്ന് വൈകുന്നേരം നാല് മണിയോടെ തിരുനെല്ലി അപ്പപ്പാറ ചക്കിണിയിൽ വെച്ചാണ് പ്രദേശവാസിയായ നന്ദൻ (56) നെ കാട്ടാന ആക്രമിച്ചത്. കാലികളെ വീട്ടിലേക്ക് മടക്കി കൊണ്ട് വരുബോഴാണ് സംഭവം. റോഡരികിൽ നിന്ന് കുറച്ച് മാറ്റി വഴിതെറ്റിയ പശു കിടാവിനെ തെളിക്കാൻ പോയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ നന്ദന്റെ തുടയെല്ലിന്…

IMG-20220626-WA00392.jpg

അക്രമം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാവണം :യൂത്ത് കോൺഗ്രസ്സ്

കൽപ്പറ്റ: വയനാട് ജില്ലയിലെ സമാധാന അന്തരീക്ഷം തകർത്തതിൻ്റെ പൂർണ ഉത്തരവാദിത്വം സി.പി.എമ്മിനാണ്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽഗാന്ധി എം.പി യുടെഓഫീസ് അക്രമിച്ചതിനെ തുടർന്നാണ് ജില്ലയിൽ രാഷ്ട്രീയ അസമാധാനത്തിലേക്ക് നീങ്ങിയത്. കല്പറ്റയിൽ നടന്ന സിപിഎമ്മിനെ പ്രതിഷേധ പ്രകടനത്തിൽ യൂത്ത് കോൺഗ്രസിൻറെയും കോൺഗ്രസിന്റെയും കൊടിമരങ്ങൾ വ്യാപകമായി നശിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. രാഹുൽഗാന്ധി എം.പിയുടെ ഓഫീസിൽ നടന്ന അതിക്രമം…

IMG-20220626-WA00382.jpg

സിപിഎം ബന്ധം അവസാനിപ്പിക്കാൻ കോൺഗ്രസിന് തന്റെടം ഉണ്ടോ : ബിജെപി

കൽപ്പറ്റ :രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കോൺഗ്രസിനു തന്റേടം ഉണ്ടോ എന്ന ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു ചോദിച്ചു. കേരളത്തിൽ തമ്മിലടിക്കുകയും, മറ്റുള്ള സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളായ മത്സരിക്കുന്ന രീതിയാണ് സിപിഎമ്മും കോൺഗ്രസ്സും കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. ആകെയുള്ള മൂന്ന് ലോകസഭാ മണ്ഡലങ്ങളിൽ തമിഴ്നാട്ടിൽ നിന്നും ലഭിച്ച രണ്ട് ലോക്സഭാ മണ്ഡലങ്ങളും…

IMG-20220626-WA00372.jpg

എൻസിപി ജില്ലാ ഓഫീസിനു നേരെ ഉണ്ടായ ആക്രമണo കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി

 കൽപ്പറ്റ : എൻസിപി വയനാട് ജില്ലാകമ്മിറ്റി ഓഫീസിന്റെ സൈൻ ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ച കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഗുണ്ടായിസം അവസാനിപ്പിക്കുകയും അവർക്കെതിരെ ഉടൻ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻസിപി ജില്ലാ കമ്മിറ്റി നേതാക്കൾ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. മതേതരത്വത്തിനും ജനാധിപത്യത്തിലെ നീതി നിഷേധങ്ങൾക്കെതിരെ പോരാടുന്ന ദേശാഭിമാനി പത്ര ഓഫീസിനു നേരേയുണ്ടായ ആക്രമണവും വിഡി…

GridArt_20220626_2043444242.jpg

വനിതാ വികസന കോർപ്പറേഷൻ സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു

മാനന്തവാടി: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ തൃശ്ശിലേരിയിൽ വനിതാ സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു.സെൻ്റ് ജോർജ്സ് ഇടവക ,എസ്.ഡബ്ല്യു.എസ്. ,കുടുംബശ്രീ യൂണീറ്റുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.   സെൻ്റ് ജോർജ് സ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച സംരംഭകത്വ ശിൽപ്പശാല വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി.റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസുകൾക്ക് കോർപ്പറേഷൻ നൽകുന്ന…

IMG-20220626-WA00273.jpg

ദേശാഭിമാനി ഓഫീസിന് നേരെയുള്ള അക്രമം എൻസിപി വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

 കൽപ്പറ്റ : മതേതരത്വത്തിനും ജനാധിപത്യത്തിലെ നീതി നിഷേധങ്ങൾ ക്കെതിരെ പോരാടുന്ന ദേശാഭിമാനി പത്ര ഓഫീസിനു നേരേയുണ്ടായ ആക്രമണവും വിഡി സതീശന്റെ മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ കയ്യേറ്റവും ബിൽഡിങ്ങിന് താഴെ താമസിക്കുന്ന വീട്ടമ്മയ്ക്കും കുട്ടികൾക്കുമെതിരെ ഉണ്ടായ കല്ലേറും കേരളത്തിൽ സുധാകരനിസം നടപ്പാക്കുന്നതിന്റെ തുടർച്ചയായി കാണേണ്ടി വരുമെന്നും ഇത്തരത്തിലുള്ള കോൺഗ്രസിന്റെ എല്ലാ അക്രമസംഭവങ്ങളെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വയനാട്…

IMG-20220626-WA00302.jpg

മാധ്യമ പ്രവർത്തകരോടും മാധ്യമ സ്ഥാപനങ്ങളോടുമുള്ള ഭീഷണി : കെ.ആർ എം.യു പ്രതിഷേധിച്ചു

കൽപ്പറ്റ : മാധ്യമ പ്രവർത്തകരോടും മാധ്യമ സ്ഥാപനങ്ങളോടുമുള്ള രാഷ്ട്രീയ നേതാക്കളുടെയും പ്രവർത്തകരുടെയും മോശം സമീപനം അവസാനിപ്പിക്കാൻ തയ്യാറാവണമെന്ന് കെ.ആർ എം യു വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വയനാട് കൽപ്പറ്റയിൽ പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനം നടത്തുമ്പോൾ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ അധിഷേപിച്ച നടപടി പ്രതിഷേധാത്മകമാണെന്ന് കെ.ആർ എം യു ജില്ലാ കമ്മറ്റി യോഗം…

IMG-20220626-WA00262.jpg

നിരക്ക് വർധന: വൈദ്യുതി ബിൽ കത്തിച്ച് എ.എ.പിയുടെ പ്രതിഷേധം

കൽപ്പറ്റ:സംസ്ഥാന സർക്കാരിൻ്റെ അപ്രതീക്ഷിതമായുള്ള വൈദ്യുതി നിരക്ക് വർധനവിനെതിരെ ജില്ലയിൽ ആം ആദ്മി പാർട്ടിയുടെ വേറിട്ട പ്രതിഷേധം.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ വൈദ്യുതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിട്ട് സർക്കാർ ജനദ്രോഹനയങ്ങൾ നടപ്പിലാക്കുകയാണെന്ന് പൂതാടി പഞ്ചായത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിക്കൊണ്ട് ജില്ലാ കൺവീനർ അജി കൊളോണിയ പറഞ്ഞു.എ.എ.പി ഭരിക്കുന്ന ഡൽഹിയിൽ 200 യൂണിറ്റും പഞ്ചാബിൽ…

IMG-20220626-WA00272.jpg

പ്രതിഷേധ പ്രകടനത്തിനിടെ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്തു

കല്‍പ്പറ്റ: പ്രതിഷേധ പ്രകടനത്തിനിടെ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റും, കല്‍പ്പറ്റ ബ്ലോക് പഞ്ചായത്തംഗവുമായ ജഷീര്‍ പള്ളിവയല്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന അമ്പത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. അന്യായമായി കൂട്ടം ചേരല്‍, ലഹള, നാശനഷ്ടം വരുത്തിവെക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

IMG-20220626-WA00252.jpg

പൊലീസുകാരെ ആക്രമിച്ച ടി സിദ്ധിഖിന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: ഇന്നലെ ഡി.സി.സി ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഡ്വ. ടി സിദ്ദീഖ് എം.എല്‍.എയുടെ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ സ്മിബിനെയാണ് ജില്ലാ പൊലീസ് ചീഫ് ഡോ. അരവിന്ദ്കുമാര്‍ സസ്‌പെന്റ് ചെയ്തത്. സ്മിബിനെതിരെ അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കി. ഡി.സി.സി ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന്‍ മറ്റൊരു പൊലീസുകരാനെ അക്രമിച്ചു എന്ന കണ്ടെത്തലിനെതുടര്‍ന്നാണ് നടപടി.