IMG-20220616-WA00282.jpg

പട്ടികവർഗ്ഗ വികസന വകുപ്പ് ,ട്രൈബൽ ഹോസ്റ്റൽ അപകടാവസ്ഥയിൽ

 പെരിക്കല്ലൂർ: മുള്ളൻകൊല്ലി പഞ്ചായത്തിലെ ഭൂദാനം കുന്ന് രണ്ടാം  വാർഡിൽ സ്ഥിതി ചെയ്യുന്ന പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ട്രൈബൽ ഹോസ്റ്റൽ പുതിയ കെട്ടിടം അപകടാവസ്ഥയിൽ. അന്തേവാസികൾ ഉറങ്ങുന്ന റൂമിന് മേൽവശം ഫാൻ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  വിള്ളൽ. കെട്ടിട ഉദ്ഘാടനം കഴിഞ്ഞ് നിലവിൽ രണ്ട്  വർഷക്കാലമായി ഹോസ്റ്റലിൽ അന്തേവാസികൾ താമസം തുടങ്ങിയിട്ട്. ഹോസ്റ്റലിൻ്റെ ഉൾവശങ്ങളിലെ തറയിലെ…

IMG-20220616-WA00262.jpg

കോണ്‍ഗ്രസ് ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ചും ഉപരോധസമരവും നാളെ

കല്‍പ്പറ്റ: രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി രാഹുല്‍ഗാന്ധി എം പിയെ ദിവസങ്ങളായി അകാരണമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചും, കള്ളക്കേസെടുത്ത് നെഹ്‌റു കുടുംബത്തിലെ അംഗങ്ങളെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നാളെ  (ജൂണ്‍ 17) രാവിലെ 10 മണിക്ക് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ഉപരോധസമരവും…

IMG_20220616_183036.jpg

എ. കെ. പൗലോസ് ( 94) നിര്യാതനായി

മീനങ്ങാടി:കുബളേരി അതിരംപുഴയിൽ എ. കെ. പൗലോസ് (94) നിര്യാതനായി. സംസ്കാരം നാളെ 11.00 മണിക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.  ഭാര്യ പരേതയായ ഏലിയാമ്മ   മക്കൾ: എ. പി. കുര്യാക്കോസ്, ( അമ്പലവയൽ ക്ഷീരസംഘം പ്രസിഡന്റ്, കോൺഗ്രസ് ബത്തേരി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ) മറിയാമ്മ, വർഗീസ്, സാറാമ്മ പരേതനായ ഏലിയാസ്.  മരുമക്കൾ:…

IMG-20220616-WA00252.jpg

സ്വകാര്യ വ്യക്തികളുടെ ഇലക്ട്രിക് പോസ്റ്റിൽ നിന്നും അനധികൃതമായി വൈദ്യുതി എടുത്ത് വന്യ മൃഗങ്ങൾക്ക് കെണി ഒരുക്കുന്നു

പുൽപ്പള്ളി : പുൽപ്പള്ളി മുണ്ടകുറ്റികുന്ന്, കാപ്പിക്കുന്ന് പ്രദേശത്ത് അനധികൃതമായി സ്വകാര്യവ്യക്തികളുടെ ഇലക്ട്രിക് പോസ്റ്റുകളിൽ നിന്നും രാത്രികാലങ്ങളിൽ വൈദ്യുതി  ഉപയോഗിച്ച് വന്യമൃഗങ്ങൾക്ക് കെണിയൊരുക്കുന്നു.  ഇങ്ങനെ അനധികൃതമായി സ്വകാര്യവ്യക്തികളുടെ പോസ്റ്റിൽ നിന്നും വൈദ്യുതി  എടുക്കുമ്പോൾ  ബില്ലും കൂടുതലായി വരുന്നു. വൈദ്യുതി  ബിൽ കൂടുതൽ വന്ന  പ്രദേശവാസികൾ അന്വേഷണം നടത്തിയപ്പോൾ ആണ് ഇലക്ട്രിക് പോസ്റ്റിൽ നിന്നും അനധികൃതമായി കമ്പി വഴി…

IMG-20220616-WA00242.jpg

വേൾഡ് മലയാളി കൗൺസിൽ വയനാട് ചാപ്റ്റർ ഓൺലൈൻ മീറ്റിങ്ങ് നടത്തി

കൽപ്പറ്റ : വേൾഡ് മലയാളി കൗൺസിൽ വയനാട് ഓൺലൈൻ മീറ്റിംഗ് പ്രസിഡണ്ട് അഡ്വ: എ.ജെ ആൻ്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.19 ന് ഞായറാഴ്ച മൂന്ന്  മണിക്ക് കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിൽ വെച്ച് നടക്കുന്ന ബഹ്റൈൻ ഗ്ലോബൽ മീറ്റിങ്ങിൽ വയനാടിനെ പ്രതിനിധീകരിക്കുന്ന അഡ്വ: എ ജെ ആൻ്റണിക്കുള്ള യാത്രയയപ്പും സൗഹൃദ സംഗമവും വിജയിപ്പിക്കാനും മുഴുവൻ അംഗങ്ങളും കുടുംബങ്ങളേയും സൗഹൃദങ്ങളേയും…

IMG-20220616-WA00232.jpg

ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം;സ്‌കൂളുകള്‍ വിവരങ്ങള്‍ ലഭ്യമാക്കണം

കൽപ്പറ്റ : ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്,സി.ബി.എസ്.ഇ.- ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌ക്കൂളുകളില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌ക്കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി ജൂണ്‍ 30നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അര്‍ഹമായ തുക വിദ്യാര്‍ത്ഥികളുടെ…

IMG-20220616-WA00222.jpg

മുതിര്‍ന്നവരുടെ കരുതല്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും: ഡി എം

കൽപ്പറ്റ : രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മുതിര്‍ന്നവരുടെ കരുതല്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീനയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ അടിയന്തരമായി നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച്…

IMG-20220616-WA00152.jpg

ബഫര്‍ സോണ്‍, ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാര്‍:യു ഡി എഫ്

 കല്‍പ്പറ്റ : വയനാടന്‍ ജനതയെ സ്വന്തം വാസ സ്ഥലത്തുനിന്നും കുടി ഇറക്കുകയും ജനങ്ങളുടെ ആവാസ വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യുന്ന ബഫര്‍സോണ്‍ വിഷയത്തിലെ ഒന്നാംപ്രതി സംസ്ഥാനസര്‍ക്കാരാണെന്ന് യു ഡി എഫ്.ബഫര്‍സോണ്‍ ദൂരപരിധി പുനര്‍നിര്‍ണയിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ചു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍  പ്രകടനവും പൊതുയോഗവും നടത്തി.2019 ലെ മന്ത്രിസഭ തീരുമാനം…

IMG-20220616-WA00162.jpg

നൂറ് ശതമാനം വിജയ തിളക്കത്തിൽ റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂൾ

പൂമല : പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിന് നൂറ് ശതമാനം വിജയ തിളക്കം. കേൾവി സംസാര പരിമിതിയുള്ള കുട്ടികൾക്കായി വയനാട് ജില്ലയിലെ ഏക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളായ സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിന് നൂറ് ശതമാനം വിജയവും ആൻ മരിയ റെജിക്ക് ഫുൾ എ പ്ലസും ലഭിച്ചു.…

IMG-20220616-WA00142.jpg

കല്യാണി (46)നിര്യാതയായി

പുൽപ്പള്ളി: മേലെക്കാപ്പ് രാജന്റെ ഭാര്യ കല്യാണി (46)നിര്യാതയായി. മക്കൾ :  സുധീഷ്, സുനിത, സുകന്യ, ശുഭ, ഷിബു(വിദ്യാർത്ഥി ,വിജയ ഹൈസ്ക്കൂൾ പുൽപ്പള്ളി ).