IMG-20220607-WA00532.jpg

ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഘം ചെയ്ത കേസിലെ രണ്ട് പ്രതികൾ പിടിയിലായി

അമ്പലവയൽ : അമ്പലവയൽ പളളവയലിലെ ഹോംസ്‌റ്റേയില്‍ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘമാണ് യുവതിയ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും അപഹരിച്ചശേഷമായിരുന്നു യുവതിയ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്നുളള അന്വേഷണമാണ് കൂട്ടബലാത്സംഗത്തിന്റെ ചുരുളഴിച്ചത്. ബത്തേരി ഡി.വൈ.എസ്.പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കുറ്റകൃത്യത്തില്‍ പോലീസ് ആദ്യം…

GridArt_20220504_1946555172.jpg

കാട്ടിക്കുളം,വെള്ളമുണ്ട,കമ്പളക്കാട്,മാനന്തവാടി,പടിഞ്ഞാറത്തറ,വൈത്തിരി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാലിഗദ്ധ, മലയില്‍പീടിക, കൂടല്‍ക്കടവ്, പടമല, പാല്‍വെളിച്ചം, കവിക്കല്‍, പുതിയുര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മടത്തുംകുനി, വെള്ളമുണ്ട സര്‍വ്വീസ് സ്റ്റേഷന്‍, നാടഞ്ചേരി, ഒഴുക്കന്മൂല എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 8…

IMG-20220607-WA00402.jpg

നാസര്‍ (54) നിര്യാതനായി

എടവക: എടവക കമ്മോം അണിയാപ്രന്‍ നാസര്‍ (54) നിര്യാതനായി. സിപിഐഎം കമ്മോം ബ്രാഞ്ച് അംഗമായ നാസര്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഗഗാറിന്റെ ഡ്രൈവറാണ്. ജില്ലാ ആശുപത്രിയിലെ മുന്‍ ആംബുലന്‍സ് ഡ്രൈവറായിരുന്നു. ഭാര്യ:സക്കീന. മക്കള്‍: അജുമല്‍, അഷ്മില, അര്‍ഷിദ.

IMG-20220607-WA00332.jpg

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ബത്തേരി : സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ പരിസ്ഥിതി ദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു . കെ .എം സെയ്തലവി (ബത്തേരി, കൽപ്പറ്റ, മാന്തവാടി ) റേഞ്ച് ഓഫീസർ, സന്തോഷ് ( ഫോറെസ്റ്റ് ഓഫീസർ കൽപ്പറ്റ ഡിവിഷൻ ) ശശി ( സെക്ഷൻ ഓഫീസർ) എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കെ .എം…

IMG-20220607-WA00322.jpg

തങ്കപ്പൻ (74) നിര്യാതനായി

കേണിച്ചിറ: ഇരുത്തിലോട്ടുകുന്ന് അമ്മൻചെട്ടിയിൽ തങ്കപ്പൻ (74) നിര്യാതനായി.ഭാര്യ ദേവകി.മക്കൾ: സുനിത,ലസിത,അനിത.മരുമക്കൾ: സതീശൻ, രവീന്ദ്രൻ, ബിജു.

IMG-20220607-WA00312.jpg

വള്ളിയൂർകാവ് മഹോത്സവം എക്സിബിഷൻ ട്രേഡ് ഫെയർ ലേലത്തിൽ ക്രമകേട്

മാനന്തവാടി : മാനന്തവാടി ശ്രീ വള്ളിയൂർകാവ് മഹോത്സവം എക്സിബിഷൻ ട്രേഡ് ഫെയർ ലേലത്തിൽ ക്രമകേട്. ഉത്സവം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ലേല തുക മലബാർ ദേവസ്വത്തിന് ലഭിച്ചില്ല. കാരറുകാരൻ നൽകിയ ചെക്കും മടങ്ങി. വിജിലൻസ് അന്വേഷണം വേണമെന്ന് ബി.ജെ.പി. അതെ സമയം തുക ലഭിക്കാത്തതു  സംബന്ധിച്ച്  നിയമനടപടി സ്വീകരിച്ചു വരുന്നതായി ദേവസ്വം. ഈകഴിഞ്ഞ മാർച്ചിൽ നടന്ന…

IMG-20220607-WA00302.jpg

ക്ലീന്‍ കൂടോത്തുമ്മല്‍; ജനകീയ ശുചീകരണം നടത്തി

കണിയാമ്പറ്റ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിനിന്റെ ഭാഗമായി കണിയാമ്പറ്റ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ കൂടോത്തുമ്മല്‍ ടൗണ്‍ ജനകീയമായി ശുചീകരണം നടത്തി. ദര്‍ശന ലൈബ്രറിയുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് എന്നിവര്‍ സംയുക്തമായി നടത്തിയ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു നിര്‍വ്വഹിച്ചു. ശുചീകരണത്തിന്റെ…

IMG-20220607-WA00292.jpg

ആനുകൂല്യ നിഷേധങ്ങളുടെ നയം സർക്കാർ തുടർന്നാൽ ജീവനക്കാർ മറുപടി നൽകും: എൻ.ഡി.അപ്പച്ചൻ

കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന ഇടതു സർക്കാർ നയം തുടർന്നാൽ ജീവനക്കാർ മറുപടി നൽകുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തക കൺവെൻഷനും യാത്രയയപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. സർവീസിൽ നിന്നും വിരമിച്ച ജില്ലാ വൈസ് പ്രസിഡണ്ട് എം.സി.ശ്രീരാമകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ലൈജു…

IMG_20220607_154526.jpg

കാലവർഷം ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് 48% മഴ കുറവ്

കൽപ്പറ്റ : കാലവർഷം ആരംഭിച്ചു ഒരാഴ്ച പിന്നിടുമ്പോൾ ( മെയ്‌ 29 ന്   കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ കാലവർഷം എത്തിയതായി സ്ഥിരീകരിച്ചങ്കിലും ജൂൺ ഒന്ന് , മുതൽ ലഭിച്ച മഴയാണ് ഔദ്യോഗികമായി കാലവർഷ കണക്കിൽ ഉൾപെടുത്തുക ).കേരളത്തിൽ ഇതുവരെ ലഭിച്ചത് ശരാശരി 62.8 എംഎം  മഴ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 120.6 എംഎം…

IMG_20220607_140118.jpg

ബഫർ സോൺ പ്രഖ്യാപനം: ബത്തേരിയിൽ 14 ന് ഹർത്താൽ

ബത്തേരി : ബഫർസോൺ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 14ന് ബത്തേരിയിൽ ഹർത്താൽ. ബത്തേരി നഗരസഭാ പരിധിയിൽ മുസ്‌ലിം ലീഗാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.