IMG_20220608_224902.jpg

നിയന്ത്രണം വിട്ട ലോറി തോട്ടത്തിലേക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു.

അമ്പലവയൽ: മഞ്ഞപ്പാറ ക്വാറി വളവിൽ നിയന്ത്രണം വിട്ട ലോറി തോട്ടത്തിലേക്ക് ഇടിച്ച് കയറി ലോറി ഡ്രൈവർ മരണപ്പെട്ടു . മണ്ണാർക്കാട് സ്വദേശി ശിഹാബുദ്ദീൻ(38) ആണ് മരിച്ചത്. അമ്പലവയൽ ടൗണിൽ നിന്നും വടുവഞ്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള സിമന്റ്‌ ലോറിയാണ് അപകടത്തിൽ പെട്ടത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ .

IMG_20220608_223827.jpg

മുറിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം.

    പനമരം .  മുറിക്കുന്നതിനിടയിൽ തെങ്ങില്‍നിന്നു വീണ് തൊഴിലാളി ദാരുണാന്ത്യം . ഏച്ചോം എട്ടുകയം വയ്യില്‍ അബ്ദുല്‍ റഷീദാണ്(46) മരിച്ചത്. ചുണ്ടക്കുന്നിലെ സ്വകാര്യ തോട്ടത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.  അഗ്രഭാഗം മുറിക്കാനായി കയറിടുന്നതിനിടെ തെങ്ങ് അടിയോടെ പൊട്ടിമറിഞ്ഞ് റഷീദ് തലയടിച്ച് വീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ബുഷറ. മക്കള്‍ :…

GridArt_20220504_1946555172.jpg

കാട്ടിക്കുളം,പടിഞ്ഞാറത്തറ,വെള്ളമുണ്ട,പാടിച്ചിറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കവിക്കല്‍, പുതിയുര്‍ തോണിക്കടവ്, ബാവലി, മീന്‍കൊല്ലി ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അയിരൂര്‍ ബ്രിഡ്ജ്, ബപ്പനമല താഴെയിടം എന്നീ ഭാഗങ്ങളില്‍ നാളെ ( വ്യാഴം)രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍…

IMG-20220608-WA00532.jpg

മുഖ്യമന്ത്രി രാജിവെക്കണം :യൂത്ത് കോണ്‍ഗ്രസ്

 കല്‍പ്പറ്റ: സ്വര്‍ണ്ണക്കള്ളക്കടത്തിലും ഡോളര്‍ കടത്തിലും പങ്കു വ്യക്തമായ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. രാജ്യദ്രോഹ കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഇത് മുഴുവന്‍ മലയാളികള്‍ക്കും അപമാനം ആയിരിക്കുകയാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഡിസിസി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.…

IMG-20220608-WA00522.jpg

ബഫർസോണ്‍ വിഷയം, സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ വേണം: കെ ആര്‍ എഫ് എ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും സാരമായി ബാധിക്കുന്ന ബഫര്‍സോണ്‍ ഉത്തരവിനെതിരെ കേരള കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡണ്ട് കെ സി അൻവർ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി ഷാജി കല്ലടാസ്, ട്രഷറർ കെ കെ നിസാർ,…

IMG-20220608-WA00512.jpg

ബഫര്‍ സോണ്‍ വിഷയം : സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

കൽപ്പറ്റ : കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പ്രദേശം പരിസ്ഥിതി ലോല മേഖല ആക്കണമെന്ന സുപ്രീം കോടതി വിധി ലക്ഷക്കണക്കിന് ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഭക്ഷ്യ ക്ഷാമം കൊടുംപിരി കൊണ്ട കാലത്ത് മദ്രാസ് ഗവണ്‍മെന്റ് ഗ്രോ-മോര്‍ ഫുഡ് പദ്ധതിയില്‍ അടക്കം ഉള്‍പ്പെടുത്തി നിരവധി കര്‍ഷകരെ വനത്തിലും വനത്തിനോട്…

IMG-20220608-WA00472.jpg

നൂറ്റഞ്ച് കൈയ്യേറ്റ സമര ഭൂമിയിലെ മണി മണ്ണിടിഞ്ഞ് മരണത്തിലേക്ക് പോയി

മാനന്തവാടി : ചോഴി മൂല നൂറ്റഞ്ച് കൈയ്യേറ്റ സമരഭൂമിയിലെ പണിയ സമുദായത്തിലെ മണിയാണ് മണ്ണിടിഞ്ഞു മരണത്തിലേക്ക് പോയത് .ആദിവാസി ഭൂമി കൈയ്യേറ്റ ഭൂമിയിലായിരുന്നു മണി  താമസിച്ചിരുന്നത്. ഭാര്യ മിനിയും ഒമ്പതാം ക്ലാസ്സുകാരി നിത്യ , ഏഴാം ക്ലാസ്സുക്കാരൻ മിഥുൻ ,നാലാം ക്ലാസ്സുക്കാരൻ മിഥിലേഷ്  അടങ്ങിയ കുടുംബത്തിൻ്റെ ആശ്രയമാണ് മണ്ണടിഞ്ഞ് വീണ് പൊലിഞ്ഞത്.

IMG-20220608-WA00462.jpg

വയനാട് ഡിജിറ്റലിലേക്ക് : പദ്ധതി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ :  2022 ഓഗസ്റ്റ് 15 ന് സംസ്ഥാനം മുഴുവനായും 100% ഡിജിറ്റലായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'വയനാട് ഡിജിറ്റലിലേയ്ക്ക് '. റിസര്‍വ്വ് ബാങ്കിന്റെയും , എസ്.എല്‍.ബി.സി കേരളയുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാനഭരണകൂടത്തിന്റെ സഹകരണത്തോടെ ലീഡ് ബാങ്ക് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ ബാങ്കുകളിലെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളെയും ഏതെങ്കിലും ഒരു…

IMG-20220608-WA00432.jpg

ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വായ്പാമേള സംഘടിപ്പിച്ചു

 കല്‍പ്പറ്റ: ആസാദി കാ അമൃദ്മഹോത്സവ് ആലോഷത്തിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രാലയം ജൂണ്‍ ആറ്  മുതല്‍ 12 വരെ ഐക്കോണിക് വീക്ക് ആയി ആചരിക്കുകയാണ്. ഇതോടനുബന്ധിച്ച് ആണ് എസ് എല്‍ ബി സി യുടെ ആഭിമുഖ്യത്തില്‍ ബാങ്കുകളും സര്‍ക്കാര്‍ വകുപ്പുകളും പങ്കെടുത്ത വായ്പ മഹോല്‍സവം ലീഡ് ബാങ്ക് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വായ്പ…

IMG-20220608-WA00392.jpg

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാര്‍ക്ക് ഫീസ് ഇളവ്

ബത്തേരി : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രവേശന ഫീസില്‍ 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിലുള്ള മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും 2022- ജൂൺ എട്ട്  മുതൽ ആയത് നിലവിൽ വന്നു.ആയതിൻ്റെ ജില്ലാതല ഉത്ഘാടനം ഡിടിപിസി മെമ്പർ…