IMG-20220611-WA00382.jpg

ഡി. വൈ.എഫ്. ഐ ജില്ലാ പഠനക്യാമ്പിന് തുടക്കമായി

മേപ്പാടി : മേപ്പാടി കുന്നമ്പറ്റയിൽ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പിന് തുടക്കമായി. ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ജെയ്ക് സി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് സ്വാഗതം പറഞ്ഞു. ഉദ്ഘാടന സെഷനിൽ ജില്ലാ പ്രസിഡണ്ട് കെ.എം പ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ലിംഗനീതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ അഡ്വ. പി.എം.…

IMG-20220611-WA00362.jpg

കാണ്മാനില്ല

പുൽപ്പള്ളി: പുൽപ്പള്ളി താഴെപറമ്പിൽ മൊയ്തിന്റെ മകൾ നൂറതസ്നി(23) യെ ജൂൺ 7 മുതൽ കാണാതായതായി പരാതി. ഇത് സംബന്ധിച്ച് തസ്നിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പോലീസ് അന്വേഷണമാരംഭിച്ചു. ഈ യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം 'ലഭിക്കുന്നവർ പുൽപ്പള്ളി പോലീസിലോ 9656852434 നമ്പറിലോ ദയവായി അറിയിക്കുക.

IMG-20220611-WA00342.jpg

രാഹുൽ ഗാന്ധിക്കെതിരെയുള്ള സി. പി. എം.-ഡി. വൈ. എഫ്. ഐ പ്രസ്താവനകൾ ജാള്യത മറച്ച് വെക്കൽ:യൂത്ത് കോൺഗ്രസ്‌

കൽപ്പറ്റ :പരിസ്ഥിതി ലോല മേഖലയുമായി ബന്ധപെട്ട് രാഹുൽ ഗാന്ധി എം. പി. മുഖ്യമന്ത്രിക് കത്ത് അയച്ചതുമായി ബന്ധപെട്ട് സി. പി. എം ജില്ലാ സെക്രട്ടറിയും, ഡി. വൈ. എഫ്. ഐ ജില്ലാ കമ്മിറ്റിയും നടത്തിയ പ്രസ്താവനകൾ ഈ  വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചകൾ മറച്ചുവെക്കാൻ വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി.…

IMG-20220611-WA00332.jpg

ജേഴ്സി കൈമാറി

കൽപ്പറ്റ : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പെൺകുട്ടികളുടെ ഫുട്ബോൾ ക്യാമ്പിലെ കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന ജേഴ്സി ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ കൈമാറി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് കോച്ച്…

IMG-20220611-WA00292.jpg

വെള്ളമുണ്ടയില്‍ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുന്നു

മാനന്തവാടി : വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , എ.യു.പി.സ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജനകീയ പങ്കാളിത്തവും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയും സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫുട്‌ബോള്‍ , വോളിബോള്‍, ക്രിക്കറ്റ് , കബഡി, ബാഡ്മിന്റണ്‍ തുടങ്ങിയ ഗെയിസുകളിലും അത്ലറ്റിക്‌സിലുമാണ് പരിശീലനം നല്‍കുന്നത്. കോഴിക്കോട് ആസ്ഥാനമായ പാവണ്ടൂര്‍…

IMG-20220611-WA00222.jpg

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി : ജില്ലയിൽ യു.ഡി.എഫ്. ഹർത്താൽ 16 ന്

കൽപ്പറ്റ : പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വയനാട്ടിൽ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. കാർഷിക മേഖലയുടെയും കർഷകരുടെയും ഭീതി അകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് യു.ഡി.എഫ്. ഹർത്താൽ പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരുകളോടും അനുബന്ധ കക്ഷികളോടും അഭിപ്രായം ചോദിച്ച ശേഷമേ തീരുമാനമുണ്ടാകാവൂ എന്ന നിലപാടാണ് ഈ വിഷയങ്ങളിൽ യു.ഡി.എഫ്. സ്വീകരിച്ചിരിക്കുന്നത്. …

IMG-20220611-WA00142.jpg

ബാണാസുര ഭാഗത്ത് വീണ്ടും മാവോയിസ്റ്റുകളെത്തി

 പടിഞ്ഞാറത്തറ: ഇടവേളക്ക് ശേഷം ബാണാസുര ഭാഗത്ത് വീണ്ടും മാവോയിസ്റ്റുകളെത്തി. കുറ്റിയാംവയലിലാണ് നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. റിസോര്‍ട്ടിന്റെ പണിക്കായെത്തിയ തമിഴ്‌നാട് തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലാണ് നാലംഗ സംഘം എത്തിയത്. ഇതിൽ രണ്ട് പേർസ്ത്രീകളാണ്. യൂണിഫോമിലാണ് മാവോയിസ്റ്റ് സംഘമെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. തൊഴിലാളികളില്‍ നിന്നും അരിയും കുറച്ച് പലചരക്ക് സാധനങ്ങളും വാങ്ങിയ…

IMG_20220611_113603.jpg

ഗർഭിണിയെ നഴ്സ് മർദിച്ചച്ചെന്ന പരാതി; അന്വേഷിക്കാൻ ജില്ലാ തല സമിതി

മാനന്തവാടി. വയനാട് മെഡി. കോളേജിൽ ഗർഭിണിയോട് നേഴ്സ് അനീറ്റയുടെ ക്രൂര മർദ്ദനമേറ്റ രോഗിയുടെ പരാതിയിൽ ജില്ലാതല സമിതി അന്വേഷണം തുടങ്ങിയതായി ഡി.എം. ഒ ഡോ.സക്കീന ന്യൂസ് വയനാടിനോട് പറഞ്ഞു.  പ്രസവത്തിനായി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായ യുവതിയെ നഴ്സ് ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കിയെന്ന പരാതി ആണ് ഡി. എം.ഒ ക്ക് ലഭിച്ചത്.  തലപ്പുഴ കൈതക്കൊല്ലി…

IMG-20220611-WA00122.jpg

ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

കമ്പളക്കാട്: 'വർഗീയതക്ക് കേരളത്തിലിടമില്ല' എന്ന പ്രമേയത്തിൽ എംഎസ്എഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. വർഗീയതയെ കൂട്ടുപിടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ തുനിഞ്ഞ ഇടതുപക്ഷത്തിന് കേരളത്തിന്റെ ജനാധിപത്യ മനസ്സ് നൽകിയ ശക്തമായ താക്കീതാണ് തൃക്കാക്കര  തെരഞ്ഞെടുപ്പ് വിജയം. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ഫാസിസത്തിന്റെ തന്ത്രമാണ്. പ്രവാചകനിന്ദയിലൂടെ സംഘപരിവാർ ശക്തികളും സമാന നീക്കമാണ്…

IMG-20220611-WA00082.jpg

ഹൈജംപിൽ സ്വർണ്ണം നേടിയ സുരേഷ് കല്ലംങ്കാരിയെ സിപിഎം ബ്രാഞ്ചിന്റെ സ്നേഹാദരവ്

കൽപ്പറ്റ   : അഖിലേന്ത്യ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ സ്വർണ്ണം നേടിയ സുരേഷ് കല്ലംങ്കാരിയെ സിപിഎം കല്ലംങ്കാരി ബ്രാഞ്ചിന്റെ സ്നേഹാദരവ് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ആദരിക്കുന്നു. എം സൈദ് ,ജോബിൻ സൻജെയിംസ് .യൂസഫ് ചെമ്പൻ ,കെ എൻ . ഗോപിനാഥൻ , കെ.ടി.ജോസഫ്അനീഷ് കുമാർ എം.എം . മാത്യു എന്നിവർ സംസാരിച്ചു.