GridArt_20220504_1946555172.jpg

മാനന്തവാടി,വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം, ബീസ്ട്രീറ്റ്, ഗാന്ധി പാര്‍ക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, മാനന്തവാടി എന്നീ ഭാഗങ്ങളില്‍ നാളെ (ശനി ) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല, പത്താം മൈല്‍ അമ്പലം, നടാഞ്ചേരി, കോക്കടവ് എന്നീ ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍…

IMG-20220617-WA00472.jpg

സമഗ്ര തേനീച്ച വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു

വൈത്തിരി : കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമഗ്ര തേനീച്ച വളര്‍ത്തല്‍ പരിശീലന പരിപാടി വൈത്തിരി ബീ ക്രാഫ്റ്റ് ഹണി മ്യൂസിയത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ തേനീച്ച…

IMG-20220617-WA00462.jpg

മണ്ണെടുപ്പ് നിരോധനം : താല്‍ക്കാലിക ഇളവ് അനുവദിച്ചു

കൽപ്പറ്റ : മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയില്‍ യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ താല്‍ക്കാലിക ഇളവ് നല്‍കി ജില്ലാ ഭരണകൂടം. ഇതിനോടകം ആരംഭിച്ചിട്ടുള്ള റോഡ് നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും നിരപ്പായ ഭൂമിയിലെ വീടിനുള്ള തറ നിര്‍മ്മാണത്തിനായും, കൃഷി ആവശ്യങ്ങള്‍ക്കായും വ്യവസ്ഥകളോടെ മണ്ണ് നീക്കം ചെയ്യുന്നതിന് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചത്. ചരിവുള്ള പ്രദേശങ്ങളില്‍ മണ്ണ് നീക്കം ചെയ്യുന്നതിന്…

IMG-20220617-WA00422.jpg

ബി.ജെ.പി. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു : എന്‍.ഡി. അപ്പച്ചന്‍

കല്‍പ്പറ്റ : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അതിലൂടെ കോണ്‍ഗ്രസിനെയും വേട്ടയാടുന്ന ബി.ജെ.പി. തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ജിഹ്വയായിരുന്നു നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം. ബ്രിട്ടീഷ് ഭരണകൂടവും സംഘ് പരിവാര്‍ ശക്തികളും അന്ന് മുതലേ നാഷണല്‍ ഹെറാള്‍ഡിനെ…

IMG-20220617-WA00412.jpg

തേന്‍ മൂല്യ വര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനം സംഘടി പ്പിച്ചു

കരണി; സംസ്ഥാന ഹോര്‍ട്ടി കോര്‍പ്, സെന്റര്‍ ഫോര്‍ യൂത്ത് ഡവലപ്‌മെന്റ് എന്നിവ സംയുക്തമായി കരണി ജനതാ വായനശാലയുടെ സഹകരണത്തോടെ തേന്‍ /മെഴുക് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ തിരഞ്ഞെടുത്ത കഷകര്‍ക്ക് വേണ്ടി പരിശീലനം സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു എസ്…

IMG-20220617-WA00402.jpg

ആംബുലൻസ് ഉദ്ഘാടനം ചെയ്തു

കേണിച്ചിറ: എം.എൽ.എ.,ഐ.സി.ബാലകൃഷ്ണന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബുവിന്റെ അധ്യക്ഷതയിൽ എം.എൽ.എ.ഐ.സി.ബാലകൃഷ്ണൻ നിർവഹിച്ചു.എം.എസ്.പ്രഭാകരൻ,ലൗലി ഷാജു, ഡോ.പോൾ വി.ജെ. എന്നിവർ പ്രസംഗിച്ചു.

IMG-20220617-WA00392.jpg

ആനുകൂല്യ നിഷേധങ്ങൾ തുടർക്കഥയാകുന്നു: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ഇടതു സർക്കാറിൻ്റെ തുടർ ഭരണത്തിൽ ആനുകൂല്യനിഷേധങ്ങൾ തുടർക്കഥയാകുന്നുവെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആരോപിച്ചു.. ലീവ് സറണ്ടർ മരവിപ്പിച്ച ഉത്തരവ് ദീർഘിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറർ കെ.ടി ഷാജി അധ്യക്ഷത വഹിച്ചു.കുടിശ്ശികയായ ക്ഷാമബത്ത…

IMG-20220617-WA00382.jpg

പട്ടാപകൽ കടുവ ആടിനെ ആക്രമിച്ചു

തിരുനെല്ലി: വയനാട് തിരുനെല്ലി പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി പട്ടാപകൽ കടുവ ആടിനെ ആക്രമിച്ചു.നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ബേഗൂർ റെയ്ഞ്ചിലെ ബേഗൂർ സെക്ഷനിലെ ബാവലി ഷാണമംഗലം അടിയ കോളനിയിലെ വെള്ളയുടെ മൂന്ന് വയസ് പ്രായമായആടിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ആക്രമിച്ചത്. ആടിൻ്റെ കഴുത്തിനും കാലിനും മാരകമായി പരിക്കേറ്റു.ആടിനെ ആക്രമിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന യുവതിക്ക് നേരെയും കടുവ ചാടിയടുത്തെങ്കിലും…

IMG-20220617-WA00322.jpg

പ്രഥമ വയോസേവന പുരസ്‌ക്കാരം ഏറ്റുവാങ്ങി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്

മാനന്തവാടി : സാമൂഹ്യ നീതി വകുപ്പ് ഏര്‍പ്പെടുത്തിയ പ്രഥമ വയോസേവന പുരസ്‌കാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് ജസ്റ്റിന്‍ ബേബിയും വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോളും ചേര്‍ന്ന് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം മഹാത്മാ അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പു മന്ത്രി…

IMG-20220617-WA00312.jpg

പുതുതലമുറയ്ക്ക് കൂടി സ്വീകാര്യമായതരത്തില്‍ ഖാദി ഷോറൂമുകളെ മാറ്റും :പി. ജയരാജന്‍

പനമരം : ഖാദി ഉല്‍പ്പന്നങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി പുതിയ തലമുറയ്ക്ക് കൂടി സ്വീകാര്യമായ തരത്തില്‍ ഖാദി ഷോറൂമുകള്‍ മാറ്റുമെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴില്‍ പനമരം ബസ് സ്റ്റാന്റില്‍ പുതുതായി ആരംഭിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്…