കൽപ്പറ്റ:പി.സി ജോർജിനും സ്വപ്നയ്ക്കും എതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയന്റെ ഭീരുത്വത്തിന് തെളിവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരോപണങ്ങൾക്ക് മറുപടി പറയാതെ പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ഉണ്ടാക്കുകയല്ല വേണ്ടത്. മുഖ്യമന്ത്രി കിം ജോങ് ഉന്നാകാൻ ശ്രമിക്കരുതെന്നും ഇത് ഉത്തര കൊറിയ അല്ലെന്നും കെ. സുരേന്ദ്രൻ വയനാട്ടിൽ നടത്തിയ സന്ദർശനത്തിനിടെ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കോടതിയിൽ…
