IMG-20220610-WA00562.jpg

എല്‍.ഡി.എഫ്, ഹര്‍ത്താല്‍ പൊതുവികാരം പ്രകടിപ്പിക്കില്ല: കര്‍ഷക കോണ്‍ഗ്രസ്സ്

 കല്‍പ്പറ്റ: വയനാടിനെ സമൂലമായി ബാധിക്കുന്ന ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ വയനാടിന്റെ പൊതുവികാരം പ്രകടിപ്പിക്കല്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ കൊണ്ട് സാധ്യമാകില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി, സുപ്രിം കോടതി വിധി വയനാടന്‍ ജനതക്കുമേല്‍ അക്ഷരാര്‍ത്ഥത്തില്‍ കരിനിഴല്‍ വീഴ്ത്തുമെന്നിരിക്കെ ഇത്തരമൊരു വിഷയത്തില്‍ ജില്ലയിലെ മറ്റു രാഷ്ടീയ സാമൂഹ്യ രംഗത്ത് നിലകൊള്ളുന്നവരെയാകെ മുഖവിലക്കെടുത്ത് സംയുക്ത ഹര്‍ത്താലിന് മുന്‍കൈ…

IMG-20220610-WA00552.jpg

പഞ്ച ഗുസ്തി ദേശീയ മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി

കൽപ്പറ്റ : ഹൈദരാബാദിൽ നടന്ന നാൽപ്പത്തിനാലാമത് ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട് ജില്ലാ ടീമിന് ജില്ലാ ഗാന്ധിദർശൻ വേദിയുടെയും ജെസിഐ കൽപ്പറ്റയുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻഡ് സലീം കടവൻ മുഖ്യ പ്രഭാഷണം നടത്തി.…

IMG-20220610-WA00542.jpg

ഡി. വൈ.എഫ്.ഐ ജില്ലാ പഠനക്യാമ്പിന് നാളെ തുടക്കമാവും

മേപ്പാടി : ജൂൺ 11,12 തീയ്യതികളിൽ മേപ്പാടി കുന്നമ്പറ്റ വെച്ചാണ് ക്യാമ്പ്. രാവിലെ 10 മണിക്ക് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ജെയ്ക് സി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലിംഗനീതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ അഡ്വ. പി.എം. ആതിരയും നവ കേരള സൃഷ്ടിയും യുവ ജനങ്ങളും എന്ന വിഷയത്തിൽ അഡ്വ. കെ.എസ്.അരുൺകുമാറും നവ ലിബറൽ…

IMG-20220610-WA00532.jpg

കർഷകദ്രോഹം കേരള സർക്കാരിന്റെ അന്ത്യം കുറിക്കും: കർഷകമോർച്ച

കൽപ്പറ്റ: കർഷകദ്രോഹം കേരള സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് കർഷകമോർച്ച. വയനാട് ജില്ലയിലടക്കം കർഷകർ കടക്കെണിയിൽപ്പെട്ട് ആത്മഹത്യയിൽ അഭയം തേടുമ്പോഴും. കേന്ദ്ര സർക്കാർ നൽകിയ കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്ന കേരള സർക്കാർ. സ്വർണ്ണ കള്ളകടത്തിൽ മാത്രം ശ്രദ്ധിച്ച് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാർഷിക മേഖലയുടെയും കർഷകരുടെയും അന്തകരായി തീരുകയാണ്. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് കുടുംബവും പാർട്ടിയും…

IMG-20220610-WA00482.jpg

റേഡിയോ മാറ്റൊലിയുടെ പതിമൂന്നാം വാർഷികവും ശ്രോതാക്കളുടെ സംഗമവും

ദ്വാരക: റേഡിയോ മാറ്റൊലി പ്രക്ഷേപണത്തിന്റെ പതിമൂന്ന് വർഷങ്ങൾ പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് വാർഷികാഘോഷവും ശ്രോതാക്കളുടെ സംഗമവും സംഘടിപ്പിക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന ശ്രോതാക്കൾക്കാണ് പങ്കെടുക്കാൻ അവസരം. നാളെ (ശനിയാഴ്ച) രാവിലെ 10.30ന് ദ്വാരക കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ നടക്കുന്നത്. 10.30ന് ശ്രോതാക്കളുടെ സംഗമവും, 11.30ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനത്തിൽ റേഡിയോ മാറ്റൊലിയിലൂടെ വിവിധ മേഖലകളിൽ…

IMG-20220610-WA00472.jpg

പൗലോസ് (92) നിര്യാതനായി

പുൽപ്പള്ളി : പരണായിൽ പൗലോസ് (92) നിര്യാതനായി . ഭാര്യ : അന്നക്കുട്ടി ചെങ്ങനാമഠത്തിൽ.മക്കൾ:എൽദോസ് (റിട്ട. അസിസ്റ്റൻ്റ് കൃഷിഓഫീസർ), പൗലോസ്(റിട്ട. അസിസ്റ്റൻ്റ് കൃഷി ഓഫീസർ), കുര്യാക്കോസ് (റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ. എസ് ഇ. ബി ),ബേബി ( ഡപ്യൂട്ടി ഡയറക്ടർ ജനറൽ, ആകാശവാണി),തങ്കച്ചൻ, വിൽസൻ,ബാബു (ടീച്ചർ, വിജയ ഹയർ സെക്കൻ്ററി സ്കൂൾ).മരുമക്കൾ :സിസിലി എടക്കാട്ടിൽ,ലീലാമ്മ…

IMG-20220610-WA00462.jpg

ഹർത്താലുകളെ കുറിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ പേരിൽ തെറ്റായി നടത്തുന്ന അഭിപ്രായങ്ങളിൽ പ്രതികരിച്ച് ജനതാദൾ (എ സ് )

കൽപ്പറ്റ : ഹർത്താലുകളെ കുറിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ പേരിൽ തെറ്റായി നടത്തുന്ന അഭിപ്രായങ്ങളിൽ പ്രതികരിച്ച് ജനതാദൾ (എ സ് ).വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ മീറ്റർ ദൂരം പരിസ്ഥിതിലോല മേഖല ആക്കണം എന്ന് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇടതുമുന്നണി ഞായറാഴ്ച പ്രഖ്യാപിച്ച ഹർത്താലിൽ പള്ളിയിൽ പോകുന്നതിനോ, മതബോധന ക്ലാസുകളിൽ പോകുന്നതിനോ ,…

IMG-20220610-WA00412.jpg

വികസന സെമിനാര്‍ സംഘടിപ്പിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത്…

IMG-20220610-WA00402.jpg

നഗരസൗന്ദര്യവത്ക്കരണം; പൂച്ചട്ടികള്‍ സ്ഥാപിച്ചു

മാനന്തവാടി :  നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂളിന്റെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡ് മുതല്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള പി.ഡബ്ല്യു.ഡി റോഡിന്റെ കൈവരികളില്‍ പൂച്ചട്ടികള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. 100 പൂച്ചട്ടികളാണ് സ്ഥാപിച്ചത്. ഹരിത കേരളം മിഷന്റെ സാങ്കേതിക സഹായത്തോടെ മാനന്തവാടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്. സ്‌കൂളിന്റെ നേതൃത്വത്തില്‍…

IMG-20220610-WA00392.jpg

ബഫർസോൺ: സംസ്ഥാന സർക്കാറിന്റെ വീഴ്ച്ചയെന്ന് ബിജെപി

കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധി സംസ്ഥാന സർക്കാറിന്റെ വീഴ്ച്ച മൂലമാണെന്ന് ബിജെപി കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. 2004ൽ സംസ്ഥാന സർക്കാർ സംരക്ഷിത വന മേഖലക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ ഒരു കിലോമീറ്റർ ദൂര പരിധി നിശ്ചയിച്ച് നൽകിയ റിപ്പോർട്ട് ആണ് സുപ്രീം കോടതി വിധിക്ക് അടിസ്ഥാനം. സംസ്ഥാന സർക്കാറിന്റെ പരാജയം മറച്ച്…