GridArt_20220504_1946555172.jpg

മാനന്തവാടി,വെള്ളമുണ്ട,കല്‍പ്പറ്റ,മീനങ്ങാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പായോട്, പെരുവക, കരിന്തിരിക്കടവ്, പുലിക്കാട്, കണ്ടകര്‍ണക്കൊല്ലി, ഗവ.കോളേജ് എന്നീ ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏഴാംമൈല്‍, പരിയാരംമുക്ക്, ഉപ്പുംനട നാടഞ്ചേരി, കോക്കടവ് എന്നീ ഭാഗങ്ങളില്‍ നാളെ  ( വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി…

IMG-20220601-WA00682.jpg

വികസന സെമിനാര്‍ സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക ഉദ്ഘാടനം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയ്ക്കും പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വികസന രേഖയ്ക്കും സെമിനാര്‍ അംഗീകാരം നല്‍കി. 45,2,86,0000/ രൂപയാണ് തനത് വര്‍ഷത്തെ പദ്ധതി അടങ്കല്‍. കാര്‍ഷിക മേഖലയ്ക്ക് 32,30,480 രൂപയും, മൃഗ സംരക്ഷണത്തിന് 17,67,760 രൂപയും, ആരോഗ്യ മേഖലയ്ക്ക്…

IMG-20220601-WA00672.jpg

ആത്മ വയനാട് പ്രൊജക്ട് ഡയറക്ടർ വി.കെ. സജിമോൾ സർവ്വീസിൽ നിന്ന് വിരമിച്ചു

കൽപ്പറ്റ: കാർഷിക മേഖലയിൽ ഗുണപരമായ ഇടപെടലുകൾ നടത്തിയതിന് മികച്ച സേവനത്തിനുള്ള പുരസ്കാരം പല തവണ നേടിയ ആത്മ വയനാട് പ്രൊജക്ട് ഡയറക്ടർ വി.കെ. സജിമോൾ സർവ്വീസിൽ നിന്ന് വിരമിച്ചു.1990 സെപ്റ്റംബറിൽ ആലപ്പുഴ ജില്ലയിലെ തലവടിയിൽ വി.എച്ച്.എസ്.ഇ.അഗ്രികൾച്ചർ ലക്ചറർ ആയാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. 1991 മുതൽ 2013 വരെ ഇടുക്കി, എറണാകുളം ജില്ലകളിൽ വിവിധയിടങ്ങളിൽ കൃഷി…

IMG-20220601-WA00642.jpg

അമ്പലവയൽ പഞ്ചായത്ത് തല പ്രവേശനോത്സവം അമ്പലവയൽ എൽ.പി സ്കൂളിൽ വച്ച് നടന്നു

അമ്പലവയൽ: കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിക്ക് ശേഷം ആദ്യത്തെ പ്രവേശനോത്സവം വർണാഭമാക്കി അമ്പലവയൽ എൽ.പി സ്കൂൾ. പുതിയ കുട്ടികളെ വരവേൽക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂൾ ബലൂണുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചു. ഗ്രാമ പഞ്ചായത്ത് ചെയർപേഴ്സൺ ജെസി ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീർ ഉദ്ഘാടനം ചെയ്തു, ഹെഡ് മാസ്റ്റർ…

IMG-20220601-WA00612.jpg

നവാഗതര്‍ക്ക് പൈനാപ്പിളുകള്‍ സമ്മാനമായി നല്‍കി വെണ്ണിയോട് എസ്.എ.എല്‍.പി സ്‌കൂള്‍

വെണ്ണിയോട്: പ്രവേശനോത്സവം വൈവിധ്യമാക്കി വെണ്ണിയോട് എസ്.എ.എല്‍.പി. സ്‌കൂള്‍. കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പൈനാപ്പിളിന്റെ വില തകര്‍ച്ചയും, കര്‍ഷകരുടെ പ്രതിസന്ധിയും മുന്‍നിര്‍ത്തി 'പൈനാപ്പിള്‍ കര്‍ഷകരോടൊപ്പം'എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളില്‍ ആദ്യമായി എത്തിയ നവാഗതര്‍ക്ക് പൈനാപ്പിള്‍ സമ്മാനമായി നല്‍കി. സ്‌കൂള്‍ പ്രധാനധ്യാപിക ദിവ്യ അഗസ്റ്റിന്‍, അധ്യാപകരായ ജ്യോതി പി, ജിന്‍സി മാത്യു,…

IMG-20220601-WA00582.jpg

ഹംസ പുള്ളിശ്ശേരി (73) നിര്യാതനായി

മീനങ്ങാടി :ചെണ്ടക്കുനി പുള്ളിശേരി വീട്ടിൽ ഹംസ (73) നിര്യാതനായി. ഭാര്യ . സഫിയ. മക്കൾ : യാസീൻ (യുകെ), യാസിർ (ലക്ചറെർ, തായ്ഫ് യൂണിവേഴ്സിറ്റി, സൗദി അറേബ്യ). മരുമക്കൾ : ഷാദിയ, സൽഹ.  സഹോദരങ്ങൾ: മുഹമ്മദ്‌ അലി (പി.എം ഫാബ്രിക്സ്മീനങ്ങാടി), ഷംസുദ്ധീൻ (മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മീനങ്ങാടി), സുഹറ.   ഖബറടക്കം ഇന്ന് രാത്രി മീനങ്ങാടി ജുമാമസ്ജിദ്…

IMG-20220601-WA00572.jpg

ഇന്റര്‍ കോളേജ് പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി ഗവ. കോളേജിന് കിരീടം

മാനന്തവാടി: മാങ്ങാട്ടുപറമ്പിൽ നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി ഗവ. കോളേജ് രണ്ട്സ്വര്‍ണ്ണവും, മൂന്ന് വെള്ളിയും, മൂന്ന് വെങ്കലവും നേടി കിരീടം സ്വന്തമാക്കി. ക്യാപ്റ്റന്‍ അഭിജിത് (86കിലോ), റിച്ചാര്‍ഡ് (71 കിലോ ) എന്നിവര്‍ സ്വര്‍ണ്ണവും, ആഷ്ബിന്‍ (75 കിലോ), അഭിജിത് സി. ആര്‍ (59കിലോ ), അരുണ്‍ പി…

IMG-20220601-WA00562.jpg

തരുവണ സ്പോര്‍ട്സ് സിറ്റി സംഘടിപ്പിച്ച ഫുട്ബോള്‍ പരിശീലന ക്യാമ്പും ടൂര്‍ണ്ണമെന്റും സമാപിച്ചു

തരുവണ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തരുവണ സ്പോര്‍ട്സ് സിറ്റി സംഘടിപ്പിച്ച ഫുട്ബോള്‍ പരിശീലന ക്യാമ്പും ടൂര്‍ണ്ണമെന്റും സമാപിച്ചു .തരുവണ സ്പോര്‍ട്സ് സിറ്റി സംഘടിപ്പിച്ച ഫുട്ബോള്‍ പരിശീലന ക്യാമ്പും ടൂര്‍ണ്ണമെന്റും സമാപിച്ചു .ഒരുമാസം നീണ്ടുനിന്ന ക്യാമ്പില്‍ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ 60 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് വിദഗ്ദ പരിശീലനം നല്‍കിയത്. സമാപനത്തോടനുബന്ധിച്ച് നടത്തിയ ടൂര്‍ണ്ണമെന്റില്‍ വിജയികള്‍ക്ക് വെള്ളമുണ്ട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്…

IMG-20220601-WA00552.jpg

തിടങ്ങഴി-കരിമാനി-വെണ്‍മണി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ തിടങ്ങഴി-കരിമാനി-വെണ്‍മണി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ഈറൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന് നിവേദനം നല്‍കി.ഇതുവഴി ഒരു കെഎസ്ആര്‍ടിസിയുടെ ബസ് മുഴുവന്‍ സമയവും സര്‍വീസ് നടത്തിയിരുന്നെങ്കിലും കോവിഡ് കാലത്ത് സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. സ്‌ക്കൂള്‍ തുറന്നേതോടെ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക്…

IMG-20220601-WA00542.jpg

ക്ഷീര കര്‍ഷകര്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ പാലിന് നല്‍കുന്ന സബ്‌സിഡി തുക വര്‍ദ്ധിപ്പിക്കണം : എന്‍.ഡി. അപ്പച്ചന്‍

 കല്‍പ്പറ്റ: ലോക ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സംഗമം നടത്തി.ഇപ്പോള്‍ ഒരു ലിറ്റര്‍ പാലിന് ഒരു  രൂപ കൊടുക്കാനാണ് അനുമതി – ഇത് അഞ്ച്  രുപയായി വര്‍ദ്ധിപ്പിക്കുക, കാലി തീറ്റ സബ്‌സിഡി അനുവദിക്കുക, ദേശീയ തൊഴിലുറപ്പു  ക്ഷീര പദ്ധതിയിൽ  കര്‍ഷകരെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ക്ഷീര സംഗമത്തില്‍ ഉന്നയിച്ചു.…