IMG-20220624-WA00512.jpg

എം.പി ഓഫീസ് അടിച്ചു തകർത്തത് കാടത്തം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിച്ച് വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ച സംഭവം തികഞ്ഞ കാടത്തവും, പ്രാകൃതവും, അപലപനീയവുമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു . ജനാധിപത്യ സമരങ്ങളെ വെല്ലുവിളിക്കുന്ന എസ്.എഫ്.ഐ. സാമൂഹ്യ വിരുദ്ധരുടെ കൂട്ടമായി അധ:പതിച്ചിരിക്കുകയാണ്.  ബഫർ സോൺ നിർണയത്തിൽ കേരള സർക്കാരിൻ്റെ നിരുത്തരവാദപരമായ…

IMG-20220624-WA00482.jpg

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമിച്ചതിൽ മാനന്തവാടിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി

മാനന്തവാടി: ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എംപിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസിന് അകത്ത് കടന്ന എസ് എഫ് ഐ പ്രവർത്തകർ കമ്പ്യൂട്ടറുകളും, ലോകസഭ മണ്ഡലത്തിലെ നിരവധി ഫയലുകളും, ഫർണ്ണിച്ചറുകളും അടിച്ച് തകർത്തു. ലക്ഷങ്ങൾ വില മതിക്കുന്ന നാശനഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അകത്ത് കടന്ന പ്രവർത്തകർ എം.പി.ഓഫീസ് ജീവനക്കാരെ…

IMG-20220624-WA00462.jpg

കൽപ്പറ്റയിൽ സംഘർഷാവസ്ഥ

കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അതിക്രമം കാണിച്ച എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് പി ഓഫിസ് ഉപരോധിക്കുന്നു. പ്രതിഷേധിച്ച കെ എസ് യൂ പ്രവർത്തകരെ പോലീസ് ലാത്തി വീശി നിരവധി പേർക്ക് പരിക്ക്.

GridArt_20220504_1946555172.jpg

വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെറുകര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.  പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞൂറ, കര്‍ളാട് പ്രദേശങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5:30വരെ വൈദ്യുതി മുടങ്ങും.

IMG-20220624-WA00442.jpg

ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തും ശൈലി ആപ്പുമായി ആരോഗ്യ വകുപ്പ്

വെള്ളമുണ്ട  : ആരോഗ്യവകുപ്പ് നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന വാര്‍ഷിക ആരോഗ്യ പരിശോധന അര്‍ബുദ നിയന്ത്രണ പരിപാടിയായ ശൈലി ആപ്പിന്റെ മാനന്തവാടി നിയോജകമണ്ഡലതല ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു.  സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിതമായി ജീവിതശൈലി രോഗനിര്‍ണയത്തിന്…

IMG-20220624-WA00402.jpg

ഖാദി പ്രചാരണം : വിവരശേഖരണം തുടങ്ങി

കൽപ്പറ്റ : ഖാദി വസ്ത്ര വിപണനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ നടത്തുന്ന സര്‍വ്വെയ്ക്ക് ജില്ലയില്‍ തുടക്കമായി. ജിവനക്കാരുടെ അഭിരുചിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മനസിലാക്കുന്നതിനും സമാഹരിക്കുന്നതിനുമാണ് സര്‍വ്വെ നടത്തുന്നത്. സര്‍വ്വെയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ എം. ആയിഷയില്‍ നിന്ന് സര്‍വ്വേ…

IMG-20220624-WA00392.jpg

യോഗാ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു

കൽപ്പറ്റ : യോഗാ വാരാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും ആയുഷ് വകുപ്പും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്ക് യോഗാ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം എ.ഡി.എം എന്‍.ഐ ഷിജു ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്ക് ജോലി ഇടവേളകളില്‍ ചെയ്യാന്‍ കഴിയുന്ന യോഗ മുറകളാണ് പരിശീലനത്തില്‍ അവതരിപ്പിച്ചത്. പരിപാടിയില്‍ ആയുര്‍വേദ വകുപ്പ് സീനിയര്‍…

IMG-20220624-WA00382.jpg

നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ബ്ലോക്കിന് തറക്കല്ലിട്ടു

നല്ലൂര്‍നാട് :  നല്ലൂര്‍നാട് ഗവ : ട്രൈബല്‍ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയിലെ രണ്ടാമത്തെ ഐസൊലേഷന്‍ വാര്‍ഡാണ് നല്ലൂര്‍നാടിലേത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടും ഉള്‍പ്പെടുത്തി 1.79 കോടി രൂപ ചെലവഴിച്ചാണ് ഐസൊലേഷന്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ജില്ലയില്‍ മൂന്നു നിയോജക മണ്ഡലങ്ങളിലും…

IMG-20220624-WA00372.jpg

സ്നേഹ വീടിന് തറകല്ലിട്ടു

വാളാട് : സി പി ഐ എം വാളാട് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന് കഴുക്കോട്ടൂരിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം മാനന്തവാടി എം. എൽ.എ. ഒ ആർ കേളു തറക്കല്ലിട്ടു. ഏരിയ സെക്രട്ടറി എം രജീഷ് അഭിവാദ്യം ചെയ്തു.ലോക്കൽ സെക്രട്ടറി എൻ എം ആന്റണി, എൻ ജെ ഷജിത്, വി ജെ ടോമി,…

IMG-20220624-WA00272.jpg

ജോസഫ് (90) നിര്യാതനായി

ദ്വാരക : ജോസഫ് പിലാപ്പിള്ളിൽ (90) നിര്യാതനായി.ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ : എമിലി, ജോയി, ജോർജ്ജ്, മത്തച്ചൻ ,ബിജു.മരുമക്കൾ : പരേതനായ ജോയി നെല്ലിക്കുന്നേൽ, സുനിത, മോളി, സബിത , വിജി. സംസ്കാരം നാളെ (25- 06 – 22) രാവിലെ 10 മണിയ്ക്ക് ദ്വാരക സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ.