പീസ് വില്ലേജിനൊപ്പം ഓണ സംഗമം നടത്തി ഹോമിയോ പ്രവർത്തകർ

പിണങ്ങോട്: വയനാട് ഹോമിയോ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പീസ് വില്ലേജില്‍ അന്തേവാസികള്‍ക്കൊപ്പം ഓണ സംഗമം നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡോ.ബിജി എസ്.എന്‍ അധ്യക്ഷത വഹിച്ചു.ഡോ.മനു വര്‍ഗീസ്,പീസ് വില്ലേജ് മാനേജര്‍ അബ്ദുല്‍ സത്താര്‍,കെ.പ്രേംജിത്,ഷിജു മാത്യു,ഡോ.റബീബ.കെ തുടങ്ങിയവര്‍ സംസാരിച്ചു.പൂക്കളവും സദ്യയും കലാവിരുന്നും സമ്മാനങ്ങളും നല്‍കി പീസ് വില്ലേജ് കുടുംബങ്ങള്‍ക്കൊപ്പമുള്ള ഓണ സംഗമം ഹോമിയോ പ്രവര്‍ത്തകര്‍ ആഘോഷമാക്കി.ഡോ.ഷാജുന്നിസ കെ വരച്ച ക്യാന്‍വാസ് പെയിന്റിംഗ് പീസ് വില്ലേജിന് സമര്‍പ്പിച്ചു.



Leave a Reply