പി.ജെ. ജോയ് അനുസ്മരണവും എൻഡോവ്‌മെന്റ് വിതരണവും സംഘടിപ്പിച്ചു

കൽപ്പറ്റ: റാട്ടക്കൊല്ലി പി.ജെ. ജോയ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പി.ജെ. ജോയ് അനുസ്മരണവും എൻഡോവ്‌മെന്റ് വിതരണവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. രാജൻ അധ്യക്ഷത വഹിച്ചു. ജോയിയുടെ ഫോട്ടോ വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ് അനാച്ഛാദനം ചെയ്തു. ജില്ലാ ലൈബ്രറി സമിതി ഇ.കെ. ബിജുജൻ, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജിഷ്ണു ഷാജി, ലൈബ്രറി സെക്രട്ടറി കെ.എ. അഷ്ഫീർ, പി.എം. സുനിത എന്നിവർ പ്രസംഗിച്ചു.കോക്കുഴി കോളനിയിലെ അനന്യ എൻഡോവ്‌മെന്റ് ഏറ്റുവാങ്ങി.



Leave a Reply